സന്തുഷ്ട കുടുംബമായി ദിലീപും കാവ്യയും; ചിരിച്ച് നില്‍ക്കുന്ന താരദമ്പതിമാരുടെ പുതിയ ചിത്രം വൈറലാവുന്നു

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ദിലീപും കാവ്യ മാധവനും. വിവാഹത്തിനും ഏറെ വര്‍ഷം മുന്‍പ് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്. ഇന്നും താരങ്ങളെ കുറിച്ചുള്ള ചെറിയ വാര്‍ത്ത പോലും വലിയ രീതിയില്‍ ചര്‍ച്ചയായി മാറും. കഴിഞ്ഞ കുറച്ച് കാലങ്ങളായി താരകുടുംബത്തില്‍ നല്ലതും ചീത്തയുമായിട്ടുള്ള സംഭവങ്ങളാണ് നടക്കുന്നത്.

കൊവിഡ് കാലം കൂടി വന്നതോടെ ദിലീപും കാവ്യയും വളരെ കുറച്ച് മാത്രമേ പുറത്തേക്ക് വരാറുള്ളു. ഏറ്റവും പുതിയതായി ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദിലീപ് ആരാധകര്‍ ഏറ്റെടുത്തതോടെ ചിത്രം വൈറലാവുകയും ചെയ്തു. വിശദമായി വായിക്കാം..

 2016 ലാണ് മലയാളക്കരയെ ഞെട്ടിച്ച് കൊണ്ട് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്

2016 ലാണ് മലയാളക്കരയെ ഞെട്ടിച്ച് കൊണ്ട് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. ദാമ്പത്യ ജീവിതത്തിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോവുകയാണ് ഇരുവരും. ഇപ്പോഴും സന്തുഷ്ടമായ കുടുംബമായി മുന്നോട്ട് പോവാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. 2018 ല്‍ ഒരു മകള്‍ കൂടി ജനിച്ചതോടെ കുടുംബം വലുതായി. മൂത്തമകള്‍ മീനാക്ഷിയുടെയും ഇളയമകള്‍ മഹാലക്ഷ്മിയുടെയും കൂടെ സന്തോഷത്തോടെ കഴിയുകകയാണ് ദിലീപും കാവ്യയും.

ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണ് കാവ്യ

ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണ് കാവ്യ. മകള്‍ കൂടി വന്നതോടെ അവളുടെ കാര്യങ്ങള്‍ നോക്കുകയാണ്.ഏതെങ്കിലും വിവാഹത്തില്‍ പങ്കെടുക്കാനോ അമ്പലങ്ങള്‍ സന്ദര്‍ശിക്കാനോ മാത്രമേ ദിലീപും കാവ്യയും കൂടുതലായി പുറത്ത് വരാറുള്ളത്.

ഏറ്റവും പുതിയതായി പ്രചരിക്കുന്ന ചിത്രത്തില്‍ ചിരിച്ചോണ്ട് നില്‍ക്കുന്ന കാവ്യയും ദിലീപുമാണുള്ളത്. കട്ടത്താടി ലുക്കില്‍ ചുവപ്പ് നിറമുള്ള ഷര്‍ട്ടാണ് ദിലീപിന്റെ വേഷം. പിങ്ക് കളറുള്ള ചുരിദാറില്‍ അതീവ സുന്ദരിയായി കാവ്യയും പ്രത്യക്ഷപ്പെട്ടു.

നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് കണ്ട സന്തോഷത്തിലണ് ദിലീപ്-കാവ്യ ആരാധകര്‍

നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് കണ്ട സന്തോഷത്തിലണ് ദിലീപ്-കാവ്യ ആരാധകര്‍. സോഷ്യല്‍ മീഡിയയിലെ ഫാന്‍ പേജുകളിലൂടെ താരദമ്പതിമാരുടെ ചിത്രം വൈറലായി. കുറേ നാളുകള്‍ക്ക് ശേഷം രണ്ടാളും ഇത്രയും സന്തോഷത്തോടെ നില്‍ക്കുന്നത്. ഇത് പറഞ്ഞ് കൊണ്ടുള്ള നൂറ് കണക്കിന് കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ഏതെങ്കിലും അമ്പലം സന്ദര്‍ശിക്കുന്നതിന് വേണ്ടി എത്തിയതാണോ താരങ്ങള്‍ എന്ന കാര്യം വ്യക്തമല്ല.

ചിത്രങ്ങളിലൊന്നും മക്കളെ കാണാത്തതിന്റെ നിരാശയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്

അതേ സമയം ചിത്രങ്ങളിലൊന്നും മക്കളെ കാണാത്തതിന്റെ നിരാശയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. അടുത്തിടെ മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ഫോട്ടോസ് വൈറലായിരുന്നു. അനിയത്തിയെ എടുത്ത് നില്‍ക്കുന്ന മീനാക്ഷിയുടെയും ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമൊക്കെ ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. മാമാട്ടിയെന്ന് വിളിക്കുന്ന അനിയത്തിയുമായി നല്ലൊരു അടുപ്പമാണുള്ളതെന്ന് മീനാക്ഷി പറഞ്ഞിട്ടുണ്ട്. എന്തായാലും താരകുടുംബത്തിന് എല്ലാ ആശംസകളുമായിട്ടാണ് പ്രിയപ്പെട്ടവരെത്തുന്നത്.

Read more about: kavya madhavan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X