പ്രണയം പൊട്ടിപ്പൊളിഞ്ഞിട്ടും, യാതൊരു കൂസലുമില്ലാതെ വീണ്ടും ഒന്നിച്ചഭിനയിച്ച താരജോഡികള്‍
പ്രണയത്തില്‍ ബോളിവുഡ് ട്രെന്‍ഡ് ഏറെക്കുറേ പിന്തുടരുന്നവരാണ് കോളിവുഡ് താരങ്ങള്‍. അതായത് രഹസ്യ പ്രണയങ്ങള്‍ കുറവാണ്. ചിമ്പു. ഹന്‍സിക, നയന്‍താര, പ്രഭുദേവ, സമാന്ത, സിദ്ധാര്‍ത്ഥ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ പ്രണയം തുറന്ന് പറഞ്ഞവരാണ്.
ഈ പ്രണയജോഡികളില്‍ പലരും പിന്നീട് വേര്‍പിരിഞ്ഞു. വേര്‍പിരിയലിനപ്പുറവും ഇവര്‍ തങ്ങളുടെ മുന്‍കാമുകിയോടും കാമുകനോടും ഒപ്പം യാതൊരു മടിയുമില്ലാതെ അഭിനയിക്കുന്നു. ബ്രേക്ക് അപ്പിന് ശേഷവും ഒന്നിച്ചഭിനയിച്ച അത്തരം ചില താരങ്ങളെ പരിചയപ്പെടാം...

ചിമ്പു-ഹന്‍സിക
നയന്‍സുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ചിമ്പു ഹന്‍സികയെ പ്രണയിച്ചത്. ഇരുവരും പ്രണയം തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും ബ്രേക്ക് അപ് ആയി. എന്നാല്‍ അധികം വൈകാതെ തന്നെ സിനിമകളില്‍ ഒന്നിച്ചഭിനയിക്കാനും തുടങ്ങി. വാല്, വേട്ടൈ മന്നന്‍ എന്നീ പുതിയ ചിത്രങ്ങളിലാണ് ചിമ്പുവും ഹന്‍സികയും ഒന്നിച്ചഭിനയിച്ചത്.

സിദ്ധാര്‍ത്ഥ്- സമാന്ത
സിദ്ധാര്‍ത്ഥും സമാന്തയും പ്രണയത്തിലാണെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും അകലുകയും ചെയ്തു. പരസ്പരം കുറ്റപ്പെടുത്താത്ത ഈ താരങ്ങള്‍ വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പറയുന്നു

ചിമ്പു-നയന്‍താര
പ്രണയജോഡികളെന്ന് കോളിവുഡ് ഒന്നടങ്കം വാഴ്ത്തിയ ജോഡികളായിരുന്നു ചിമ്പുവും നയന്‍താരയും. എന്നാല്‍ തങ്ങള്‍ വേര്‍ പിരിഞ്ഞുവെന്ന് നയന്‍താര പറഞ്ഞതോടെ കോളിവുഡ് ഞെട്ടി. പിന്നീട് അധികം അടുപ്പം പുലര്‍ത്താത്ത ഈ താരജോഡികളും പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഒന്നിച്ചഭിനയിക്കുകയാണ്. ഇതു നമ്മ ആള് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്

രണ്‍വീര്‍ സിംഗ്-അനുഷ്‌ക
രണ്‍വീര്‍ സിംഗും അനുഷ്‌ക ശര്‍മ്മയും പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലായിരുന്ന കാര്യം ബോളിവുഡില്‍ പാട്ടാണ്. എന്നാല്‍ വിരാട് കോലിയുടെ ജീവിത സഖിയാകാനൊരുങ്ങുന്ന അനുഷ്‌ക തന്റെ മുന്‍ാകമുകനുമായും ഒന്നിച്ചഭിനയിക്കാന്‍ തയ്യാറാണ്. ദില്‍ ദഡ്ക്കനേ ദോ എന്ന ചിത്രത്തിലാണ് ഈ മുന്‍കമിതാക്കള്‍ ഒന്നിയ്ക്കുന്നത്.


Click it and Unblock the Notifications











