ആ നടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് കണ്ട് പേടിച്ചു; അനുഷ്‌ക, പ്രിയങ്ക തുടങ്ങി നടിമാരെ കുറിച്ച് അംബിക പിള്ള

ഗ്ലാമറിന് അതീവ പ്രധാന്യം കൊടുക്കുന്നതിനാല്‍ പല നടിമാരും സൗന്ദര്യ സംരക്ഷണത്തിന് പിന്നാലെയാണ്. ബോളിവുഡിലെ മുന്‍നിരയിലുള്ള പല നടിമാരും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സൗന്ദര്യം കൂട്ടാന്‍ ശ്രമിക്കാറുമുണ്ട്. ചിലര്‍ക്ക് ഇത്തരം സര്‍ജറികള്‍ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തിട്ടുള്ളതും.

ലോകസുന്ദരിയായ പ്രിയങ്ക ചോപ്ര മുഖത്ത് വലിയ മാറ്റങ്ങളാണ് വരുത്തിയിരുന്നത്. ആദ്യം മൂക്കിനും പിന്നീട് ചുണ്ടുകള്‍ക്കുമെല്ലാം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പ്രിയങ്ക കുടുങ്ങിയിരുന്നു. മൂക്കിന് സര്‍ജറി ചെയ്തിട്ട് അത് വൃത്തിക്കേടാവുകയും പലതവണ ചെയ്തതിന് ശേഷമാണ് അത് റെഡിയാവുകയും ചെയ്തത്. അതുപോലെ അനുഷ്‌ക ശര്‍മ്മ മുതല്‍ നിരവധി താരങ്ങള്‍ ഇതുപോലെയുള്ള സര്‍ജറി ചെയ്തിരുന്നു.

ഇങ്ങനെയുള്ള പ്രവൃത്തികള്‍ക്കൊന്നും നില്‍ക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് പറയുകയാണ് ഹെയര്‍ സ്റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അംബിക പിള്ള. ഒട്ടുമിക്ക നടിമാരും ഇത്തരം സര്‍ജറികള്‍ ചെയ്തിട്ടുള്ളവരാണ്. അതില്‍ അനുഷ്‌ക ചെയ്തത് കണ്ടിട്ട് താന്‍ പേടിച്ച് പോയി. അതുപോലെ പ്രിയങ്ക ഒന്നിലധികം തവണ ചെയ്തിട്ടുണ്ടെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ അംബിക പള്ള പറയുന്നു.

anushka-priyanka-ambika

'കത്രീന കൈഫ് എന്റെ ബാഗില്‍ നിന്നും ലിപ്സ്റ്റിക് ഒക്കെ എടുത്ത് കൊണ്ട് പോവുമായിരുന്നു. അവള്‍ക്ക് അത്രയും ഇഷ്ടമാണെന്നാണ് അംബിക പിള്ള പറയുന്നത്. ഇതിനിടെ കത്രീന കൈഫിന്റെ ചുണ്ടുകള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചിരുന്നു.

ഞാന്‍ അങ്ങനെ ഒന്നും ചെയ്ത് കൊടുത്തിട്ടില്ല. പക്ഷേ ആ കുട്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോന്ന് എനിക്ക് അറിയില്ല. എനിക്ക് തോന്നുന്നത് എല്ലാ നടിമാരും ചെയ്തിട്ടുണ്ടെന്നാണ്. അതില്‍ തന്നെ അനുഷ്‌ക ചെയ്തത് കണ്ടിട്ടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ച് പോയത്.

എന്താ ചെയ്ത് വെച്ചിരിക്കുന്നത്? നിനക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ച് ഞാന്‍ അനുവിന് മെസേജ് അയച്ചിരുന്നു. ഫില്ലേര്‍സും ബൊട്ടക്‌സ് ഒക്കെ ചെയ്യാം. പക്ഷേ ചെയ്യുമ്പോള്‍ കുറച്ച് കാണാന്‍ ഡീസന്റായിട്ട് തോന്നുന്നത് പോലെ ചെയ്യണം. അല്ലാതെ ഭയാനകമായ രീതിയിലൊന്നും ചെയ്യരുത്.

പ്രിയങ്ക എല്ലാം ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. അവര്‍ ചുണ്ടിന് മാത്രമല്ല വേറെ സ്ഥലങ്ങളിലും പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. പ്രിയങ്ക ആദ്യം മൂക്ക് ചെയ്തപ്പോള്‍ ഭയങ്കര കുഴപ്പമായിരുന്നു. അത് പിന്നെ നാലഞ്ച് ഓപ്പറേഷന്‍ കഴിഞ്ഞിട്ടാണ് ശരിയായത്. അവളുടെ ആദ്യത്തെ മൂക്കും ഇപ്പോഴത്തെ മൂക്കും നോക്കിയാല്‍ ആ വ്യത്യാസം കാണാമെന്ന്' അംബിക പിള്ള പറയുന്നു.

ambika

'ആരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യരുതെന്നാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം. മാത്രമല്ല ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ട് ഏറ്റവും മോശമായി പോയ ആളെ കുറിച്ചും അംബിക പിള്ള വെളിപ്പെടുത്തിയിരുന്നു. അത്രയും വൃത്തിക്കെട്ട രീതിയില്‍ ചെയ്തിട്ടുള്ളത് നടി രാഖി സാവന്താണ്. ആ കുട്ടി സര്‍ജറി ചെയ്തതിന് ശേഷം കാണാന്‍ ഭയാനകമായിരുന്നു.. അങ്ങനെയൊന്നും ചെയ്യരുതെന്നാണ് തന്റെ അഭിപ്രായമെന്നും', അംബിക പറയുന്നു.

മലയാളത്തില്‍ നിന്നും ബോളിവുഡിലടക്കം ശ്രദ്ധേയായി മാറിയ മുതിര്‍ന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിഷുമാണ് അംബിക പിള്ള. പരസ്യ ചിത്രങ്ങള്‍ക്കും കാറ്റ്‌വാക്ക്, ഫാഷന്‍ ഫിലിംസ്, തുടങ്ങിയവയ്ക്കാണ് കൂടുതലായും അംബിക പിള്ള വര്‍ക്ക് ചെയ്തിട്ടുള്ളത്. ആദ്യം ഹെയര്‍ സ്റ്റൈലിസ്റ്റായിട്ടാണ് താരം കരിയര്‍ തുടങ്ങുന്നത്.

ആ സമയത്താണ് ബോളിവുഡിലെ പ്രമുഖരായ പല നടിമാരുമായി സൗഹൃദത്തിലാവുന്നത്. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരമായ കണ്ണുകള്‍ ഐശ്വര്യ റായിയുടേതാണെന്നാണ് അഭിമുഖത്തില്‍ താരം പറയുന്നത്. മാത്രമല്ല ഐശ്വര്യ സൗന്ദര്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും താരം സൂചിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ പലയിടത്തും സ്വന്തമായി ബ്രാന്‍ഡില്‍ മേക്കപ്പും ഹെയര്‍ സ്റ്റൈലുമൊക്കെ ചെയ്ത് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X