ആണ്‍ ശരീരം അധികനാള്‍ എനിക്ക് ചുമക്കാന്‍ കഴിയില്ലായിരുന്നു! എന്നിലെ സ്ത്രീശരീരം അനുവദിച്ചില്ല, രഞ്ജു രഞ്ജിമര്‍
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നടിമാരുടെ വിവാഹത്തിനും സിനിമയുടെ പിന്നണയിലുമൊക്കെ സജീവ സാന്നിധ്യമായ രഞ്ജു തന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുണ്ട്. പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീ ശരീരത്തിലേക്ക് മാറിയതിനെ പറ്റി മുന്‍പ് പലപ്പോഴും താരം തുറന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ സര്‍ജറിയിലൂടെയുള്ള തന്റെ ഈ മാറ്റം പലപ്പോഴും യാത്രകളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് രഞ്ജു പറയുന്നത്. നിലവില്‍ ദുബായില്‍ താമസിക്കാനുള്ള റസിഡന്റല്‍ വിസ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച പോസ്റ്റിലൂടെയാണ് താന്‍ കടന്ന് വന്ന വഴികളെ കുറിച്ച് രഞ്ജു രഞ്ജിമര്‍ പറഞ്ഞിരിക്കുന്നത്.

'ഇന്നലെ ഞാന്‍ ഈ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ചിലര്‍ പറഞ്ഞു ബംഗാളികള്‍ക്കും കിട്ടുന്ന ഒരു ഐഡി ആണ് ഇതെന്ന്. ശരിയാണ്, പക്ഷെ ഞാന്‍ ഇത് നേടിയത് പൊരുതിയിട്ടാണ്. ഞാനൊരു പുരുഷ ശരീരത്തില്‍ ജീവിച്ചപ്പോള്‍ പലപ്പോഴും ഔട്ട് ഓഫ് ഇന്ത്യയില്‍ പോകേണ്ടി വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ യുഎഇ പോലുള്ള ഒരു രാജ്യത്ത് നമ്മള്‍ പാസ്‌പോര്‍ട്ടില്‍ എന്താണോ അതായിരിക്കണം നേരിട്ടും.
വിധിയുടെ വിളയാട്ടം നടത്തിയ എന്റെ ആ ആണ്‍ ശരീരം അധികനാള്‍ എനിക്ക് ചുമക്കാന്‍ കഴിയില്ലായിരുന്നു. കാരണം എന്നിലെ സ്ത്രീ അതിന് അനുവദിക്കില്ലായിരുന്നു. ട്രീറ്റ്‌മെന്റ് തുടങ്ങിയപ്പോള്‍ എന്നിലെ മാറ്റങ്ങള്‍ എന്റെ യാത്രകള്‍ക്കും തടസ്സമായി. എന്നോടൊപ്പം സഞ്ചരിക്കുന്നവര്‍ക്കും അതൊക്കെ ബുദ്ധിമുട്ടകാന്‍ തുടങ്ങി.
എന്റെ സര്‍ജറികള്‍ എല്ലാം പൂര്‍ത്തിയായപ്പോള്‍ ആദ്യം ഞാന്‍ നേടിയത് ഫീമെയില്‍ ഐഡന്റിറ്റി പാസ്‌പോര്‍ട്ട് ആയിരുന്നു. അതെന്റെ കയ്യില്‍ കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചാടി, പാസ്‌പോര്‍ട്ട കിട്ടി ആദ്യമായി ദുബായ് പോയപ്പോള്‍ യാതൊരു തടസ്സവും ഇല്ലായിരുന്നു, എന്നാല്‍ ഒരു പ്രാവശ്യം 36 മണിക്കൂര്‍ ഞാന്‍ സ്റ്റക്ക് ആയി.

എനിക്ക് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ കരയേണ്ടി വന്നു. എന്റെ ജെണ്ടര്‍, സെക്ഷ്യൂലാറ്റി ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. ഔട്ട് സൈഡില്‍ എനിക്ക് വേണ്ടി ഷീല ചേച്ചിയും ബുദ്ധിമുട്ടി. 36 മണിക്കൂറിന് ശേഷം എനിക്ക് പെര്‍മിഷന്‍ കിട്ടി. എന്നാല്‍ എന്റെ പാസ്‌പോര്‍ട്ട അവിടെ പിടിച്ചു വച്ചിരുന്നു.
എന്റെ ദുബായ് സ്വപ്നങ്ങള്‍ എല്ലാം തകരുന്നു എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി. എന്നാല്‍ ഞാന്‍ സത്യമായിരുന്നു. ഇന്നു ദുബായ് ഗവണ്മെന്റ് എനിക്ക് റസിഡന്റല്‍ വിസ തന്നു. പൊരുതി നേടിയ ഈ ഐഡി, ബംഗാളികളുമായി താരതമ്യം ചെയ്യുന്ന അല്പ വിവരദോഷികള്‍ മനസ്സിലാക്കു, ഞാന്‍ ഞാനാകാനായിരുന്നു പൊരുതിയത്.
ഇനിയും പൊരുതും, ഇന്നു ഞാന്‍ ദുബായ് ബിസ്സിനസ് വുമണ്‍ ആണ്. ദുബായ് ഗവണ്‍മെന്റിനും ഇന്ത്യന്‍ എംബസിയ്ക്കും എല്ലാവിധ നന്ദിയും...' എന്നും പറഞ്ഞാണ് രഞ്ജു രഞ്ജിമര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
രഞ്ജുവിനെ അനുകൂലിച്ച് കൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. അസൂയയും കുശുമ്പും ഉള്ളവര്‍ പലതും പറയും. അതിലൊന്നും പതറാന്‍ ഉള്ളതല്ല ജീവിതമെന്ന് ഇത് വരെ കാണിച്ചതല്ലേ. ഇനിയും മുന്നോട്ട് ആ നിശ്ചയത്തോടെ തന്നെ പോവുക.

ഓരോരുത്തര്‍ക്കും അവരുടേതായ ഓരോ ഐഡിന്റിറ്റി ഉണ്ട്. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് മുമ്പില്‍ മാര്‍ഗ്ഗ തടസ്സങ്ങളെ കാണുകയുള്ളൂ. നിങ്ങള്‍ നിങ്ങളായി ജീവിക്കുക. ഒരു ഇന്ത്യന്‍ എന്നുള്ള അതേ അവകാശത്തോട് കൂടി അതേ അധികാരത്തോട് കൂടി.
കുറേ ആള്‍ക്കാരുണ്ട്, എല്ലാത്തിനും നെഗറ്റീവ് കാണുന്നവര്‍. രഞ്ജു അതൊന്നും ശ്രദ്ധിക്കണ്ട, മുന്നോട്ടു പോകുക. പൊരുതി നേടിയ വജ്രങ്ങളുടെ മൂല്യമൊന്നും ചിലര്‍ക്ക് മനസ്സിലാവില്ല. അവര്‍ക്ക് അതൊക്കെയും വെറും കല്ലുകള്‍ ആയിരിക്കും. ആരെങ്കിലും വെച്ചു നീട്ടുന്ന സമ്മാനങ്ങള്‍ വാങ്ങി സന്തോഷിക്കുന്ന കുട്ടികള്‍.
പിന്നെ എല്ലാവരും ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. നമ്മള്‍ ഇപ്പോള്‍ ആണോ പെണ്ണോ ആയിരിക്കാം. നാളെ നമുക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങള്‍ ഉണ്ടാവും, ഇപ്പോള്‍ ഉള്ള കുട്ടികളും ഹോര്‍മോണ്‍ അസാന്തുലിതാവസ്ഥയില്‍ തന്നെ ആണ്, ഇന്ന ജാതിക്കാര്‍ക്കോ കുടുംബക്കാര്‍ക്കോ എന്നൊന്നുമില്ല ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുക.
അതുകൊണ്ട് അവരെ ഒരുവാക്ക് കൊണ്ട് പോലും നോവിക്കാതെ എന്തെങ്കിലും നന്മകള്‍ ചെയ്ത് കൊടുക്കുക. ഇനി അതിനും പറ്റിയില്ലെങ്കില്‍ ഉപദ്രവിക്കാതിരിക്കാന്‍ നോക്കണമെന്നും ഒരു ആരാധകന്‍ പറയുന്നു.


Click it and Unblock the Notifications