Don't Miss!
- News
ലഹരിക്കടത്ത് ; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി, പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഒരേ വേവ് ലെങ്തുള്ള സുഹൃത്താണ് മീര നന്ദൻ; രണ്ടീസം കൂടുമ്പോൾ വിളിച്ചില്ലെങ്കിൽ പിണങ്ങും, സൗഹൃദത്തെ പറ്റി ഉണ്ണി
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ശ്രദ്ധേനായി മാറിയ താരമാണ് ഉണ്ണി പിഎസ്. നടി കാവ്യ മാധവന്റെ വിവാഹത്തിന് മേക്കപ്പ് ചെയ്താണ് ഉണ്ണി വാര്‍ത്തകളില്‍ ഇടം നേടുന്നത്. കാവ്യയ്ക്ക് പുറമേ മലയാള സിനിമയിലെ മുന്‍നിര നടിമാരുമായി ഏറ്റവും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഉണ്ണിയ്ക്ക് സാധിക്കാറുണ്ട്.
താനുമായി ഏറ്റവും അടുത്ത സുഹൃത്ത് നടി മീര നന്ദനാണെന്നാണ് ഉണ്ണിയിപ്പോള്‍ പറയുന്നത്. രണ്ടാളുടെയും ചിന്തകള്‍ ഏകദേശം ഒരുപോലെയാണെന്നും മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ പറയുന്നു. അതുപോലെ നടി ശ്രിന്ദയുമായിട്ടും നല്ല സൗഹൃദമാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.

'ഒരേ വേവ് ലെങ്ത് ഉള്ള സുഹൃത്ത് ആരാണെന്ന് ചോദിച്ചാല്‍ മീര നന്ദന് എന്ന ഉത്തരമാണ് താന്‍ പറയാറുള്ളതെന്ന് ഉണ്ണി പിഎസ് പറയുന്നു. കുറേ കാര്യങ്ങളില്‍ ഞങ്ങളുടെ ടേസ്റ്റ് ഒരുപോലെയാണ്. സൗഹൃദത്തിന് ദൂരമൊരു തടസ്സമല്ലെന്ന് ഞങ്ങള്‍ക്കും പറയാനാവും. മീര ദുബായിലാണെങ്കിലും അതൊരിക്കലും ഞങ്ങളുടെ സൗഹൃദത്തിന് പരിധി സൃഷ്ടിച്ചിട്ടില്ല. പകരം ബന്ധം കൂടുതല്‍ ശക്തമാവുകയാണ് ചെയ്തത്'.
മിക്ക ദിവസങ്ങളിലും മീരയും ഞാനും വിളിക്കാറുണ്ട്. കൂടുതലും വീഡിയോ കോള്‍ ചെയ്യാറാണ് പതിവ്. എന്തെങ്കിലും കാരണത്താല്‍ രണ്ട് ദിവസം ആര്‍ക്കെങ്കിലും വിളിക്കാനോ സംസാരിക്കാന പറ്റിയില്ലെങ്കില്‍ അതിന്റെ പേരില്‍ പിണങ്ങും. ദുബായില്‍ ചെന്നാല്‍ പിന്നെ മീര എന്നെ എങ്ങോട്ടും വിടില്ല. ഞങ്ങള്‍ക്ക് അവിടൊരു ഫ്രണ്ട് സര്‍ക്കിളുണ്ട്. ട്രിപ്പും ഷോപ്പിങ്ങും പാട്ടും ഡാന്‍സുമൊക്കെയായി ആ ദിവസങ്ങള്‍ ആഘോഷമായിരിക്കുമെന്നും ഉണ്ണി പറയുന്നു.

മീര നന്ദന് സര്‍പ്രൈസ് കൊടുക്കാനായി ദുബായിലേക്ക് പോയ കഥയും ഉണ്ണി പങ്കുവെച്ചിരുന്നു. 'മീരയുടെ ജന്മദിനത്തിന്റെ തലേ ദിവസം എന്നെ അവള് വിളിച്ചിരുന്നു. നാളെ ബെര്‍ത്ത് ഡേ പാര്ട്ടിയുണ്ടെന്നും പോകാന്‍ തോന്നുന്നില്ലെന്നുമൊക്കെ പറഞ്ഞു. പോകാതിരിക്കുന്നത് ശരിയല്ലെന്നും പോയി അടിച്ച് പൊളിക്കണമെന്ന് ഞാനും പറഞ്ഞു. ശേഷം ഞാന്‍ ദുബായിലേക്ക് ഫ്ളൈറ്റ് കയറി.
മലയാള നടനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നിത്യ മേനോന്; ഇപ്പോഴൊന്നും കല്യാണമില്ലെന്ന് ഉറപ്പിച്ച് നടി
അവിടെയുള്ള ഞങ്ങളുടെ പൊതുസുഹൃത്തുക്കളിലൂടെ മീരയുടെ ബെര്‍ത്ത് ഡേ പാര്‍ട്ടി നടക്കുന്നിടത്തേക്ക് എത്തി. അന്ന് മീര എന്നെ കണ്ട് ഞെട്ടി. അങ്ങനൊരു സര്‍പ്രൈസ് അവള്‍ക്ക് നല്‍കാനായത് എനിക്കും ഒരിക്കലും മറക്കാനാവില്ലെന്നാണ്' ഉണ്ണി പറയുന്നത്.
മീര മാത്രമല്ല നടി ശ്രിന്ദയും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. കൊച്ചിയില്‍ ഞങ്ങള്‍ അടുത്താണ് താമസിക്കുന്നത്. ചിലപ്പോള്‍ ഞാന്‍ അവളുടെ വീട്ടിലേക്ക് ചെല്ലും. അല്ലെങ്കില്‍ അവള് ഇവിടേക്ക് വരും. എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ നടന്ന് കയറാം. ഒന്നിച്ച് ഫുഡ് കഴിക്കാം. ചിലപ്പോള്‍ രാത്രി ഒന്നിച്ച് നടക്കാന്‍ പോകും. അങ്ങനൊരു സുഹൃത്ത് അടുത്തുള്ളത് ഭാഗ്യമാണെന്നും ഉണ്ണി വ്യക്തമാക്കുന്നു.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ