കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടല്ല പോയത്; ചേര്‍ത്ത് പിടിക്കുന്ന കാവ്യയെ കുറിച്ച് ഉണ്ണി
നടി കാവ്യ മാധവന്‍ എന്നും യുവാക്കളുടെ മനസില്‍ സ്വപ്‌ന സുന്ദരിയാണ്. കാവ്യയുടെ ശാലീന സൗന്ദര്യവും ഇടതൂര്‍ന്നമുടിയും വസ്ത്രധാരണവുമൊക്കെ എല്ലാവരുടെയും മനം കവര്‍ന്നു. ഏറ്റവും പ്രശസ്തി നേടിയ കാവ്യയുടെ ലുക്ക് വിവാഹത്തിന്റേതാണ്. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് സെറ്റ് സാരിയും മുല്ലപ്പൂവുമൊക്കെയായിരുന്നു കാവ്യ തിരഞ്ഞെടുത്തത്.
വളരെ ലാളിത്യം തോന്നിക്കുന്ന എന്നാല്‍ വേറെ ലെവല്‍ മേക്കപ്പിന് പിന്നില്‍ ഉണ്ണി പി എസ് എന്ന ചെറുപ്പക്കാരനായിരുന്നു. കാവ്യയുടെ ലുക്ക് വൈറലായതിന് പിന്നാലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയും ശ്രദ്ധേനായി. ഇപ്പോഴിതാ കാവ്യയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് താരം.

കാവ്യ മാധവനുമായി പരിചയപ്പെട്ടതിനെ കുറിച്ച് ഉണ്ണിയുടെ വാക്കുകളിങ്ങനെയാണ്.. 'ഏകദേശം എട്ട് വര്‍ഷം മുന്‍പാണ് കാവ്യയെ പരിചയപ്പെടുന്നത്. അന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഞാന്‍ വളര്‍ന്ന് വരുന്നേയുള്ളു. ഒരു മാസികയുടെ കവര്‍ഫോട്ടോഷൂട്ടായിരുന്നു അന്ന്. പെര്‍ഫക്ഷന് വലിയ പ്രധാന്യം നല്‍കുന്ന ആളാണ് കാവ്യയെന്ന്' ഉണ്ണി വ്യക്തമാക്കുന്നു.
അത് മേക്കപ്പില്‍ മാത്രമല്ല. ജീവിതത്തിലെ ഓരോ കാര്യത്തിലും വളരെ ഓര്‍ഗനൈസ്ഡാണ് കാവ്യ. ഒരു സൂചിയാണെങ്കില്‍ പോലും എടുത്ത സ്ഥലത്ത് കൃത്യമായി വയ്ക്കും. അത്രയേറെ കൃത്യത എല്ലാ കാര്യത്തിലും നിര്‍ബന്ധമാണ്. കാവ്യയോട് ആരാധന തോന്നുന്നതില്‍ പ്രധാനം ഈ അച്ചടക്കവും കൃത്യതയുമാണെന്നാണ്' ഉണ്ണി പറയുന്നത്.

മേക്കപ്പിന്റെ കാര്യത്തിലും കാവ്യയ്ക്ക് കൃത്യത നിര്‍ബന്ധമാണ്. കണ്ണെഴുതുന്നത് അല്‍പം മാറാന്‍ പാടില്ല. അതുകൊണ് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നത്. എന്നാല്‍ അന്ന് എന്നോട് തന്നെ ചെയ്‌തോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ കണ്ണെഴുതിയത് കാവ്യയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതോടെ എന്നെ സ്ഥിരമായി മേക്കപ്പിന് വിളിച്ച് തുടങ്ങി.
ഞാന്‍ ചെയ്ത കാവ്യയുടെ ചില ലുക്ക് വലിയ ഹിറ്റായി. കാവ്യയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷണവും ശ്രദ്ധ നേടി. ഇക്കാലയളവില്‍ കാവ്യയും കുടുംബവുമായി ഞാന്‍ വളരെയധികം അടുത്തു. അങ്ങനെ ഞങ്ങള്‍ ആത്മസുഹൃത്തുക്കളായെന്നും ഉണ്ണി പറയുന്നു.

കാവ്യയുടെ വിവാഹത്തിന്റെ മേക്കപ്പിനെ കുറിച്ചും താരം വിശദീകരിച്ചു..
കാവ്യയുടെ വിവാഹത്തിന് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടല്ല ഞാന്‍ മേക്കപ്പ് ചെയ്തത്. ഒരു സുഹൃത്തിന്റെയും സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമായിരുന്നു അന്നെനിക്ക്. ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങിന് അവളെ അണിയിച്ചൊരുക്കാനായത് ഒരു പ്രത്യേക അനുഭവമായിരുന്നു. അന്ന് മനസ് നിറഞ്ഞു.

കാവ്യയുടെ ജീവിതത്തില്‍ മോശം കാലം വന്നപ്പോള്‍ കൂടെ പിന്തുണയുമായി നില്‍ക്കണമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു. കാരണം കാവ്യ ആരാണെന്നും എന്താണെന്നും എനിക്ക് നന്നായി അറിയാം. അവള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാവുന്നതിന്റെ പകുതി പോലും ചെയ്യാന്‍ പറ്റിയിട്ടില്ല. ഇനിയും സുഹൃത്തായി അവളുടെ കൂടെ തന്നെ ഉണ്ടാവുമെന്നും ഉണ്ണി ഉറപ്പിച്ച് പറയുന്നു.


Click it and Unblock the Notifications











