ഭാവന പറഞ്ഞിട്ടാണ് സുപ്രിയ വിളിക്കുന്നത്; അതിന് ശേഷം എല്ലാ ഫങ്ഷനും എന്നെ വിളിക്കും; ഉണ്ണി പിഎസ്

മോളിവുഡിലെ സെലിബ്രിറ്റി മേക്കപ്പ് രം​ഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ബോളിവുഡ് മാതൃകയിലേക്ക് മലയാള സിനിമാ രം​ഗവും ഫാഷൻ ലോകവും മാറുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ എണ്ണവും ഇന്ന് കൂടുതലാണ്. ചുരുങ്ങിയ കാലം കൊണ്ട് സെലിബ്രിറ്റി മേക്കപ്പ് രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി പിഎസ്. നടി കാവ്യ മാധവന് വേണ്ടി ചെയ്ത മേക്കപ്പുകളിലൂടെയാണ് ഉണ്ണി ശ്രദ്ധ നേടുന്നത്.

കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. മലയാളത്തിലെ നിരവധി താരങ്ങൾക്ക് വേണ്ടി ഉണ്ണി മേക്കപ്പ് ചെയ്തിട്ടുണ്ട്. നിർമാതാവും നടൻ പൃഥിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന് അടുത്തിടെ നിരവധി ഇവന്റുകളിൽ ഉണ്ണി മേക്കപ്പ് ചെയ്തു. സുപ്രിയയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഉണ്ണി. കൈരളി ടിവിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റ്.

Unni PS  Supriya Menon

ഭാവന പറഞ്ഞിട്ടാണ് സുപ്രിയ വിളിക്കുന്നത്. ആ സമയത്ത് ഞാൻ ഭാവനയുടെ വെഡ്ഡിം​ഗ് ഫങ്ഷന് മേക്കപ്പ് ചെയ്തിരുന്നു. അതിന് ശേഷം ഭാവനയാണ് സജസ്റ്റ് ചെയ്തത്. സുപ്രിയ നാച്വറൽ മേക്കപ്പിന്റെ ആളാണ് സുപ്രിയ. സുപ്രിയക്ക് അതാണ് ചേർച്ച. ഒരു പ്രാവശ്യം മേക്കപ്പ് ചെയ്തു. അതിന് ശേഷം സ്ഥിരമായി എല്ലാ ഫങ്ഷനുകൾക്കും എന്നെ വിളിക്കും. പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളുമാണ്. അതുകൊണ്ട് പുള്ളിക്കാരി കംഫർട്ടബിളാണെന്നും ഉണ്ണി പിഎസ് വ്യക്തമാക്കി.

നിഖില വിമലിനെക്കുറിച്ചും ഉണ്ണി സംസാരിച്ചു. നിഖില എന്റെ നല്ല സുഹൃത്താണ്. വീട്ടിൽ വരും. അമ്മയുടെ അടുത്ത് വന്ന് ചോറൊക്കേ കഴിക്കും. ഒരു കുടുംബാം​ഗം പോലെയാണ്. നിഖിലയ്ക്കൊപ്പം ഒരു സെലിബ്രിറ്റി എന്ന രീതിയിൽ അല്ല നമ്മൾ വർക്ക് ചെയ്യുന്നത്. ഷൂട്ട് നമുക്കൊരു വെക്കേഷൻ പോലെയാണെന്നും ഉണ്ണി പറഞ്ഞു. അടുത്തിടെ വിവാഹിതയായ നടി മീര നന്ദന് വേണ്ടി വിവാഹ ദിനത്തിൽ മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. മീരയുടെ അടുത്ത സുഹൃത്താണ് ഉണ്ണി.

Unni PS  Supriya Menon

മുമ്പൊരിക്കൽ മേക്കപ്പ് രം​ഗത്തേക്കുള്ള തന്റെ ക‌ടന്ന് വരവിനെക്കുറിച്ച് ഉണ്ണി സംസാരിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ആർട്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രൊഫഷനിൽ എത്തിപ്പെടുമെന്ന് അറിയാമായിരുന്നു. ആ സമയത്ത് ‍ഞാൻ ഡാൻസ് ചെയ്യുമായിരുന്നു. പരിപാടികൾക്ക് സ്വന്തമായാണ് മേക്കപ്പ് ചെയ്തിരുന്നത്. അങ്ങനെയാണ് തുടങ്ങുന്നത്. ഒരാളുടെ അസിസ്റ്റന്റായാണ് സിനിമാ രം​ഗത്തേക്ക് വരുന്നത്. അന്ന് ആരും പിന്തുണച്ചിരുന്നില്ല. കാരണം ഇതൊരു പ്രൊഫഷനാണെന്ന് ആർക്കും അറിയില്ലായിരുന്നു.

കരിയറിന്റെ തുടക്കത്തിൽ ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നത് എന്ന ചോദ്യം ഒരുപാട് കേട്ടിരുന്നു. അത് സ്ത്രീകളുടെ മാത്രം പ്രൊഫഷനാണ് എന്ന് കരുതിയ കാലമായിരുന്നു അത്. പാർലറിൽ മേക്കപ്പ് ചെയ്യുന്നതായിരുന്നു അന്ന് ആളുകൾക്ക് അറിയുന്ന രീതിയെന്നും ഉണ്ണി ചൂണ്ടിക്കാട്ടി. മേക്കപ്പ് എന്നത് വലിയ പ്രൊഫഷനാണ്. അവിടെ ജെൻഡർ വ്യത്യാസം ഇല്ല. നിങ്ങൾക്ക് ടാലന്റും പാഷനും ഉണ്ടെങ്കിൽ ഉറപ്പായും തിളങ്ങാൻ കഴിയുന്ന ഫീൽഡാണിതെന്നും ഉണ്ണി പിഎസ് ചൂണ്ടിക്കാട്ടി.

Read more about: supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X