മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹ റിസ്പഷന്‍! അന്ന് മഞ്ജുവിനെ ഒരുക്കിയതിങ്ങനെ! ചിത്രങ്ങള്‍ കാണൂ

സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ നായികയായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകനും. ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമയില്‍ നിന്ന് തന്നെ പ്രണയത്തിലാവുകയും ചെയ്തു. ഇവരുടെ പ്രണയം മലയാളക്കര ഏറ്റവുമധികം ചര്‍ച്ച ചെയ്തിരുന്നു. ഒടുവില്‍ വിവാഹിതരായി വര്‍ഷങ്ങളോളം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്.

ഇപ്പോഴും ദിലീപിനെയും മഞ്ജു വാര്യരെയും സ്‌നേഹിക്കുന്നവരാണ് ഒട്ടുമിക്ക ആരാധകരും. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വീണ്ടും പ്രചരിക്കുകയയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് ആണ് മഞ്ജു വാര്യരെ വിവാഹത്തിന് വേണ്ടി ഒരുക്കിയ കഥയുമായിട്ടെത്തിയിരിക്കുന്നത്.

 മഞ്ജുവിനെ ഒരുക്കിയതിങ്ങനെ

നടിമാരെ ഇത്രയും സുന്ദരിയായി കാണുന്നതിന് പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരുടെ പങ്ക് വളരെ വലുതാണ്. താരവിവാഹങ്ങളോട് അനുബന്ധിച്ചാണ് പല സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരെ കുറിച്ചും പുറംലോകം അറിയുന്നത്. എത്രയോ വര്‍ഷങ്ങളായി മലയാള നടിമാരെ സുന്ദരിമാരാക്കി മാറ്റുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫിനെ കുറിച്ച് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അനില തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളും അതിനൊപ്പം കൊടുത്ത കുറിപ്പുകളുമായിരുന്നു ശ്രദ്ധേയമായത്.

മഞ്ജുവിനെ ഒരുക്കിയതിങ്ങനെ

പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹത്തിന് പാര്‍വതിയെ ഒരുക്കി കൊണ്ടാണ് താന്‍ ആദ്യമായി ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതെന്ന് അനില പറഞ്ഞിട്ടുണ്ട്. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നസ്രിയ നസീം, ഗീതു മോഹന്‍ദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിര്‍മയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല.

Recommended Video

Manju Warrier and Dileep to share same stage in TV program | FilmiBeat Malayalan
മഞ്ജുവിനെ ഒരുക്കിയതിങ്ങനെ

വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെങ്കിലും ഇതെല്ലാം തന്റെ പേര്‍സണല്‍ കളക്ഷനില്‍ ഉള്ളതാണ് പറഞ്ഞ് സൂക്ഷിച്ച് വെച്ചിരിക്കുകയാണ് അനില. ലോക് ഡൗണ്‍ കാലത്ത് വെറുതേ പഴയ ആല്‍ബം മറിച്ചു നോക്കിയപ്പോള്‍ കണ്ണില്‍ ആദ്യം പതിഞ്ഞത് കൊണ്ടാണ് ഓരോ ദിവസവും ഓരോന്നായി പുറത്ത് വിട്ടിരുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യരെ വിവാഹത്തിനും റിസ്പഷനും ഒരുക്കിയതിനെ കുറിച്ച് പറയുകയാണ് അനില. മേക്കപ്പ് ചെയ്യുന്ന സമയത്തുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മഞ്ജുവിനെ ഒരുക്കിയതിങ്ങനെ

'മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് എന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. എന്റെ സുഹൃത്തും കീരിടം ഉണ്ണിയുടെ ഭാര്യയുമായ സര്‍സിജയാണ് മഞ്ജുവിന്റെ മേക്കപ്പ് ചെയ്യാന്‍ വേണ്ടി വിളിച്ചത്. അന്ന് മുതല്‍ വിലമതിക്കുന്ന സൗഹൃദം ഞങ്ങള്‍ തമ്മില്‍ ആരംഭിച്ചു. അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് മഞ്ജു. വളരെയധികം ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ആളാണ്. മഞ്ജുവിന് വേണ്ടി റിസപ്ഷന്‍ മേക്കപ്പ് ചെയ്ത ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല.

മഞ്ജുവിനെ ഒരുക്കിയതിങ്ങനെ

തിരുവനന്തപുരത്ത് 9 വധുക്കളെ ഒരുക്കിയതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് വന്നു. എന്നിട്ടാണ് കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കിയത്. സാധാരണയായി ഞാന്‍ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോള്‍ എനിക്ക് തന്നെ സന്തോഷം തോന്നും. പക്ഷേ അന്ന് സന്തോഷത്തിനൊപ്പം ചെറിയ വിഷമം കൂടി കലര്‍ന്നിരുന്നു. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞാനുമായിട്ടുള്ള സൗഹൃദത്തിന് മഞ്ജുവിനോട് നന്ദി പറയുകയാണ്. നീ എനിക്ക് എന്നും സ്‌പെഷ്യലായിരിക്കും എന്നും അനില പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X