മരിക്കുന്നതിന് തലേന്ന് കൂടി മോനിഷയെ ഒരുക്കി വിട്ടു! പാര്‍വതിയുടെ വിവാഹമായിരുന്നു ആദ്യം; അനില
പല നടിമാരുടെയും വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വരുമ്പോഴാണ് പല മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരെ കുറിച്ചും പുറംലോകം അറിയുന്നത്. അത്തരത്തില്‍ ഒരുപാട് നടിമാരെ ഒരുക്കിയ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്. നടി പാര്‍വതിയുടെ വിവാഹം മുതല്‍ പ്രിയ കുഞ്ചാക്കോ ബോബന്റെ അടക്കം വിവാഹത്തിന് ഒരുക്കിയത് അനിലയായിരുന്നു.
താന്‍ ആദ്യമായി ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തത് പാര്‍വതിയുടേതായിരുന്നു എന്ന് പറഞ്ഞ് അനില കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. ഗുരുവായൂര്‍ വെച്ച് നടത്തിയ വിവാഹത്തിന്റെ റിസപ്ഷന്റെയും ഫോട്ടോസ് പുറത്ത് വിട്ടിരുന്നു. ഒപ്പം ഒരുപാട് നടിമാരെ ഒരുക്കിയതിനെ കുറിച്ചുമൊക്കെ അനില പറഞ്ഞിരുന്നു.

കാവ്യ മാധവന്‍, നസ്രിയ നസീം, ഗീതു മോഹന്‍ദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, എന്നിങ്ങനെ അനില ഒരുക്കിയത് മലയാളത്തിലെ ഒട്ടുമിക്ക നടിമാരെയുമാണ്. വിവാഹത്തിനും റിസ്പഷനും മറ്റ് പരിപാടികള്‍ക്കുമൊക്കെ അനില ആയിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഇപ്പോഴിതാ വനിതാ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അന്തരിച്ച നടി മോനിഷയെ ഒരുക്കിയതിനെ കുറിച്ച് പറയുകയാണ് അനില ജോസഫ്.

ഇതെല്ലാം എന്റെ പേര്‍സണല്‍ കളക്ഷനില്‍ ഉള്ള ചിത്രങ്ങളാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ളത്. ലോക് ഡൗണ്‍ കാലത്ത് വെറുതേ പഴയ ആല്‍ബം മറിച്ചു നോക്കിയപ്പോള്‍ കണ്ണില്‍ ആദ്യം പതിഞ്ഞതും ഈ ചിത്രങ്ങള്‍ തന്നെ. എന്റെ അത്രയും പ്രിയപ്പെട്ട മകളായിരുന്നു മോനിഷ. ഇത്രയും നല്ല മുടിയുള്ള സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയെ ഇതുവരെ ഞാന്‍ കണ്ട് മുട്ടിയിട്ടില്ല എന്നതാണ് സത്യം.

മരിക്കുന്നതിന് തലേന്ന് കൂടി തിരുവനന്തപുരത്തെ എന്റെ പാര്‍ലറില്‍ അമ്മയും മകളും കൂടി വന്നു. ബാംഗ്ലൂര്‍ പോവുകയാണ്. തിരിച്ച് വന്നതിന് ശേഷം വരാമെന്ന് പറഞ്ഞ് യാത്രയായി. പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റപ്പോള്‍ കേള്‍ക്കുന്നത് മോനിഷ ഈ ലോകത്ത് നിന്നും പോയി എന്ന വാര്‍ത്തയാണ്. ഇപ്പോഴും അത് പറയുമ്പോള്‍ ഒരു ഷോക്ക് ആണ്. എനിക്ക് ഏറ്റവും സങ്കടം ആ അമ്മയെ കുറിച്ച് ഓര്‍ത്തിട്ടായിരുന്നു. കാരണം ഒരമ്മയും മകളെ ഇങ്ങനെ കൊണ്ട് നടക്കുന്നത് കണ്ടിട്ടില്ല.

മോനിഷയുടെ തലമുടി ആദ്യമായി വെട്ടിയത് വരെ അവര്‍ എടുത്ത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കുട്ടിയെ ഒരുക്കുമ്പോള്‍ കണ്ണ് എടുക്കാതെ അമ്മ നോക്കി ഇരിക്കും. ഓരോ ചെറിയ കാര്യം പോലും കണ്ടെത്തി ശരിയാക്കും. മോനിഷയെ വെറുതേ നോക്കി കൊണ്ട് ഇരിക്കാന്‍ വരെ ശ്രീദേവി ഉണ്ണിയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ഏതോ ഒരു ഫോട്ടോഷൂട്ടിനായി ഒരുങ്ങിയ പടമാണ് ഇത്. അതാണ് മോനിഷ എന്റെ കൈ കൊണ്ട് അവസാനമായി ഒരുങ്ങിയതും.

അപ്രതീക്ഷിതമായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബന്റെ കല്യാം. വനിതയില്‍ ആദ്യമായി പ്രിയയുടെ ചിത്രം അച്ചടിക്കുമ്പോള്‍ ആ മേക്കപ്പ് ചെയ്തതും ഞാന്‍ തന്നെയായിരുന്നു. പിന്നീട് പ്രിയയുടെ വെഡ്ഡിങ് ഡേ പ്രിയയെ ഏറ്റവും സുന്ദരിയാക്കേണ്ട ജോലിയും വന്ന് ചേര്‍ന്നു. ഇന്നും ഈ ചിത്രങ്ങളെല്ലാം ഏറെ സ്‌നേഹത്തോടെ നെഞ്ചോടെ ചേര്‍ക്കുകയാണ്.


Click it and Unblock the Notifications











