ആരെയും നശിപ്പിക്കണമെന്ന് ഞാന്‍ ചിന്തിക്കാറില്ല! എന്ത് ദ്രോഹം ചെയ്താലും ആ നിമിഷം കരയും; രഞ്ജു രഞ്ജിമര്‍

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് രഞ്ജു രഞ്ജിമാര്‍. നിരവധി നടിമാര്‍ക്ക് വിവാഹത്തിന് മേക്കപ്പ് ചെയ്യുന്നത് മുതല്‍ സിനിമയിലും അല്ലാതെയുമായി തിളങ്ങി നില്‍ക്കുകയാണ് താരം. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജുവിന് ഈ ജീവിതം അതിജീവനത്തിന്റേതാണ്.

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പല പ്രതിസന്ധികളെ പറ്റിയും രഞ്ജു സംസാരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ സ്വപ്നം ദുബായില്‍ ഒരു ഫ്‌ലാറ്റ് സ്വന്തമാക്കുക എന്നതായിരുന്നു. ആഗ്രഹത്തിന് പുറത്തുണ്ടായ വാശി താന്‍ നേടിയെടുത്തതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം ഇപ്പോള്‍. ചില്ലി മോങ്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് രഞ്ജു മനസ്സ് തുറന്നത്.

ranju-ranjimar

'ദുബായില്‍ ഒരു വീട് വേണമെന്ന് എന്റെ ഒരു വാശിയായിരുന്നു. ആഗ്രഹം കൊണ്ടായിരുന്നു. എന്റെ ശക്തിയായി തോന്നുന്നത് ഒരാളെയും നശിപ്പിക്കാനുള്ള മെന്റാലിറ്റി ഇല്ലെന്നുള്ളതാണ്. അങ്ങനെ എനിക്ക് തോന്നാറില്ല. എന്നോട് ആര് എന്ത് ദ്രോഹം ചെയ്താലും, ആരെങ്കിലും മോശമായി പറഞ്ഞാലും ആ സെക്കന്‍ഡില്‍ കരയും എന്നല്ലാതെ പിന്നീട് അതോര്‍ത്ത് സങ്കടപ്പെടില്ല. പിറ്റേന്ന് അവരെ കണ്ടാല്‍ ഞാന്‍ കെട്ടിപ്പിടിക്കുകയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്യും. അതാണ് എന്റെ ശക്തി.

അവര്‍ ആ നിമിഷത്തിലെ മാനസികാവസ്ഥ വെച്ച് പറഞ്ഞു എന്നെ ഞാന്‍ ചിന്തിക്കുകയുള്ളൂ. അതിനിപ്പോ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ചിലപ്പോള്‍ അവര്‍ക്ക് അങ്ങനെ തോന്നിയത് കൊണ്ട് പറഞ്ഞതാവാം. അതിന് മറുപടി പറയാന്‍ വേണ്ടി പോയിക്കഴിഞ്ഞാല്‍ അവിടെ വലിയൊരു വിവാദങ്ങള്‍ ഉണ്ടാവും.

ഒരാള്‍ എന്നോട് നീ അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊക്കെ പറഞ്ഞാല്‍ ആണോ ഓക്കേ എന്ന് പറഞ്ഞു ഞാനിങ്ങു പോരും. അവിടെ അങ്ങനെയല്ല, ഞാനിങ്ങനെയാണ്. നീ പറഞ്ഞത് തെറ്റാണ്, എന്റെ ഭാഗത്ത് ന്യായമുണ്ട് എന്നൊക്കെ തെളിയിക്കാന്‍ പോയാല്‍ തര്‍ക്കം വരും. അങ്ങനെയുള്ള സാഹചര്യം ഞാനൊരിക്കലും ഉണ്ടാക്കാറില്ല. ഇത്തരം പ്രശ്‌നങ്ങള്‍ തുടക്കത്തിലെ ഞാന്‍ സ്റ്റോപ്പ് ചെയ്യാറാണുള്ളതെന്ന് രഞ്ജു പറയുന്നു.

അതേ സമയം രഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയും വൈറലാവുകയാണ്. വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.

ranju-ranjimar

ചോദ്യം- രെഞ്ചു നീ എന്താ പ്രണയിക്കാത്തത്? നീ എന്താ വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തത്? നെഞ്ചു പൊട്ടി പറയുമ്പോഴും, കരയുമ്പോഴും ഉത്തരമില്ലാത്ത ബന്ധങ്ങള്‍ എന്തിനു എന്ന ഉത്തരം ആണ് എന്റെ ഏകാന്തത,, സ്‌നേഹം മാത്രം ഉള്ളില്‍ ഒളിപ്പിച്ചു ഞാനും ജീവിക്കും. കൂടെ നടക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്നതിനു പകരം, ഒറ്റക്ക് നടക്കാന്‍ ധൈര്യം കാണിക്കു സഹോദരിമാരെ. അടുക്കളയില്‍ ജീര്‍ണിച്ചു കഴിയുന്ന ഓരോ സഹോദരികള്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നു... നിങ്ങള്‍ക്കദരാഞ്ജലികള്‍ മരിക്കാതെ മരിച്ചു ജീവിക്കുന്നതിന്...

സത്യത്തില്‍ പച്ചയായ സത്യങ്ങള്‍ വിളിച്ചു പറയുകയാണ് ഈ വോയിസ്. ഇന്നും ഉള്ളില്‍ ഒതുക്കി നീറി നീറി ജീവിക്കുന്ന എത്ര എത്ര സ്ത്രീകള്‍... മനുഷ്യന്‍ ചിന്തിക്കുന്നത് പെണ്ണിന് ആണ് തുണയായി വേണ്ടത് കിടപ്പറയില്‍ മാത്രം ആണെന്നുള്ള തെറ്റായ ധാരണ അല്ലേ, സത്യത്തില്‍ അവളെ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍, എന്താ സുഖമില്ലേ, കഴിച്ചോ എന്നുള്ള കുശലങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മനസാണോ അവരുടേത്?.

എല്ലാം കഴിഞ്ഞു മാറി കിടന്നു കൂര്‍ക്കം വലിക്കുന്നവര്‍ അറിയുന്നുണ്ടോ തൊട്ടടുത്തു നെടുനീര്‍പ്പിട്ടു മച്ചില്‍ നോക്കി ഉറങ്ങാതെ ഉറങ്ങുന്ന ആ പാവം സ്ത്രീയെ. അവരുടെ മാനസിക അവസ്ഥയെ ഒന്ന് പരിഗണിക്കുക. ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക...

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X