'വാക്ക് കൊടുത്തോ ഫിസിക്കലി ബന്ധമുണ്ടായോ എന്നത് സെക്കന്ററി, പ്രോഗ്രാം അനൗൺസ് ചെയ്താൽ പീഡന കേസ് പൊങ്ങും'
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള റാപ്പറാണ് വേടൻ. എന്നാൽ അടുത്ത കാലത്തായി ലൈംഗീകാരോപണ കേസുകളിൽ വരെ വേടൻ എന്ന ഹിരൺദാസ് മുരളി ഉൾപ്പെട്ടിരുന്നു. ആരോപണ വിധേയനായ ഒരു വ്യക്തിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകിയപ്പോൾ അടക്കം പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴിതാ വേടനുമായി സൗഹൃദം പുലർത്തുന്ന രഞ്ജു രഞ്ജിമാർ ഗായകനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വേടൻ പ്രോഗ്രാം എവിടെ എങ്കിലും അനൗൺസ് ചെയ്യുമ്പോൾ അതിന് രണ്ട് ദിവസത്തിന് മുമ്പ് എവിടെ നിന്ന് എങ്കിലും പീഡന കേസ് പൊങ്ങി വരുമെന്നും അത് താൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും രഞ്ജു രഞ്ജിമാർ വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പേഴ്സണലി ഇന്റിമേറ്റായിട്ടുള്ള ബന്ധമല്ല എനിക്ക് വേടനുമായിട്ട്. ഒരു ഹായ് ഹായ് ബന്ധമാണ്. അയാളുടെ പാസ്റ്റ് എന്തോ ആയിക്കോട്ടെ... ഈ ലോകത്ത് ആണിനും പെണ്ണിനും ട്രാൻസിനും വരെ ഒരു റിലേഷൻഷിപ്പെങ്കിലും ഉണ്ടായിക്കാണും.

അല്ലെങ്കിൽ അവിഹിതങ്ങൾ ഉണ്ടായിട്ടുണ്ടാകും. എത്രയെത്ര അവിഹിതങ്ങൾ ഇവിടെ നടക്കുന്നു. കൺമുന്നിൽ നടക്കുന്നുണ്ട്. കോളേജിലേക്കെന്നും പറഞ്ഞ് അണിഞ്ഞ് ഒരുങ്ങി നടക്കുന്ന പെൺകുട്ടികൾ കോളേജിലേക്ക് തന്നെയാണോ പോകുന്നത്. ഞാൻ തന്നെ പല പ്രാവശ്യം മറൈൻ ഡ്രൈവിൽ കണ്ടിട്ടുണ്ട്... ആളുകൾ ഒരു കുടയുടെ മറവിൽ ഇരുന്ന് കാണിക്കുന്ന കാര്യങ്ങൾ. ഞാൻ തന്നെ പലരേയും വഴക്ക് പറഞ്ഞ് ഓടിച്ചിട്ടുണ്ട്.
നമ്മുടെ കൊച്ചി നഗരത്തിൽ ഒരുപാട് ആൺവേശ്യകളുണ്ട്. ബയോഡാറ്റ വെച്ചാണ് ആൺവേശ്യകളായ പുരുഷന്മാർ നടക്കുന്നത്. ഇതെല്ലാം നമ്മൾ മറന്ന് പോവുകയാണ്... കണ്ടില്ലെന്ന് നടിക്കുകയാണ്. സാധാരണ കുടുംബത്തിൽ ജനിച്ച് പതിയെ കയറി വന്നയാളാണ് വേടൻ. അതിനിടയിൽ ഉണ്ടായിട്ടുള്ള എന്ത് ബന്ധങ്ങൾ വേണമെങ്കിലും ആയിക്കൊള്ളട്ടേ.... അയാൾ വാക്ക് കൊടുത്തിട്ടുണ്ടോ?,
അവർ തമ്മിൽ ഫിസിക്കലി എന്തെങ്കിലും ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടോ? അതെല്ലാം സെക്കന്ററി കാര്യങ്ങളാണ്. ഇതിന് എതിരെ പ്രതികരിക്കാൻ ഒരുപാട് അവസരങ്ങളുണ്ട്. ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് വേടന്റെ ഒരു പ്രോഗ്രാം എവിടെ എങ്കിലും അനൗൺസ് ചെയ്യുമ്പോൾ രണ്ട് ദിവസത്തിന് മുമ്പ് എവിടെ നിന്ന് എങ്കിലും ഒരു പീഡന കേസ് പൊങ്ങി വരും. എത്ര പ്രോഗ്രാമുകളാണ് കാൻസൽ ആകുന്നത്. ടിക്കറ്റെടുത്ത് കാണാൻ വരുന്ന ഓഡിയൻസ് വേടനെ വെറുക്കണം,
പ്രതിക്കൂട്ടിൽ നിർത്തണം... ഇതിന് പിറകിൽ എന്താണ് നടക്കുന്നതെന്ന് ആരെങ്കിലും അറിയുന്നുണ്ടോ?. ഒരു സൃഷ്ടാവ് കഥ സൃഷ്ടിക്കുമ്പോൾ അതിന്റെ അവസാനവും അയാൾ ഉണ്ടായിരിക്കണം. ഇടയിൽ എവിടെയോ വെച്ചിട്ട് അദ്ദേഹം മാറിപ്പോവുകയാണ്. ബാക്കിയെല്ലാം സൊസൈറ്റിക്ക് വിട്ടുകൊടുക്കുകയാണ്.

കഥയുണ്ടാക്കിയിട്ട് മാറിപ്പോവുകയാണ്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആ വ്യക്തിക്കും അറിയാം ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിക്കും അറിയാം. ഇവർക്കിടയിൽ നടന്നിട്ടുള്ള പല കാര്യങ്ങളും പിന്നീട് കുറച്ച് കാലം കഴിയുമ്പോൾ അത് പീഡനമാകുന്നു, ഫിസിക്കൽ അബ്യൂസാകുന്നു. എനിക്കും അനുഭവമുണ്ടായിട്ടുണ്ട്... ഞാനും സ്റ്റക്കായി പോയിട്ടുണ്ട്. അടുത്തിടെ ഞാൻ ദുബായിൽ ഒരു ഫങ്ഷന് പോയിരുന്നു. ഭക്ഷണം കഴിക്കാൻ പോകാനായി ഡോർ തുറക്കാൻ ശ്രമിച്ചു. നടന്നില്ല.
സെക്യൂരിറ്റി വന്ന് തുറക്കാൻ ശ്രമിച്ചു. അതിനിടയിൽ മലയാളിയായ ഒരു അപ്പാപ്പൻ വന്ന് ഡോർ തുറക്കുന്നത് പോലെ കാണിച്ചിട്ട് പലയാവർത്തി എന്റെ ബ്രെസ്റ്റിൽ അമർത്തി. ഞാനാകെ സ്റ്റാക്കായി. കുലസ്ത്രീ ചമഞ്ഞതോ ശീലാവതി ചമഞ്ഞതോ അല്ല. ഞാൻ ആ സമയത്ത് അപ്സെറ്റായിപ്പോയി. ഒന്നും പ്രതികരിച്ചില്ല. നല്ലൊരു പ്രോഗ്രാം നടക്കുന്ന സ്ഥലമാണ്. ഞാൻ അപ്പോൾ പ്രതികരിച്ചിരുന്നുവെങ്കിൽ വില പോവില്ല.
ഇവറ്റകൾ ഇവിടേയും വന്ന് പ്രശ്നമുണ്ടാക്കി എന്നേ പറയൂ. ഞാൻ പ്രതികരിക്കാതിരുന്നത് മോശമായിപ്പോയിയെന്ന് പിന്നീട് ഞാൻ റിയലൈസ് ചെയ്തു. വേടൻ വിളിച്ച പലയിടങ്ങളിലും പോകാൻ പറ്റുമായിരുന്നു. അനുവാദമില്ലാതെ വസ്ത്രത്തിന്റെ ഹുക്ക് അഴിക്കാൻ പറ്റുമായിരുന്നു.
വേടൻ മയക്ക് മരുന്ന് കൊടുത്തിട്ടോ ജ്യൂസ് കൊടുത്തിട്ടോ ഹോട്ടലിൽ കൊണ്ടുപോയതല്ലല്ലോ. അങ്ങനെയാണെങ്കിൽ വേടൻ തെറ്റ് കാരനാണ്. അനുവാദത്തോടെ ചെയ്തിട്ട് ബ്രേക്കപ്പ് ആകുമ്പോൾ മീഡിയയിൽ വന്ന നല്ല പിള്ള ചമയരുതെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.


Click it and Unblock the Notifications











