For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിദ്യാർഥിയായിരിക്കുമ്പോൾ ഇഷ്ടിക കളത്തിൽ പണിയെടുത്തു, മേക്കപ്പ് പഠിച്ചിട്ടില്ല'; രഞ്ജു രഞ്ജിമാർ

  |

  ട്രാന്‍സ്ജെന്റര്‍ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ആളാണ് രഞ്ജു രഞ്ജിമാര്‍. തുടര്‍ച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തില്‍ പിന്‍തള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട് കൊണ്ടുവന്നു. ഒപ്പം സ്വയം വളരുകയും ചെയ്തു. കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ സെലിബ്രിറ്റി ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍.

  ഇന്ത്യയിലുള്ള സിനിമ സീരിയല്‍ മോഡല്‍ സെലിബ്രിറ്റികള്‍ക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് വളര്‍ത്തിയ രഞ്ജു രഞ്ജിമാറിന്റെ ഏറ്റവും വലിയ ആഗ്രഹം ദീപിക പദുക്കോണിനെ മേക്കപ്പ് ചെയ്യണം എന്നതാണ്.

  Also Read: പരിക്കുമായി എത്തിയ എന്നെ ധൈര്യപൂർവം മണിസാർ അഭിനയിപ്പിച്ചു; ഭ്രാന്താണോ എന്നാണ് ഡോക്ടർ ചോദിച്ചത്: ബാബു ആന്റണി

  സോഷ്യൽമീഡിയയിൽ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. രഞ്ജുവിന്റെതായി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാംതന്നെ വൈറലാകാറുണ്ട്. ആനുകാലിക വിഷയങ്ങളിലും അഭിപ്രായം പങ്കുവെയ്ക്കുന്ന രഞ്ജുവിനെ പിന്തുണയ്ക്കുന്നവർ ഒട്ടേറെയാണ്.

  ഇപ്പോഴിത തന്റെ കുട്ടിക്കാല ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജു കൈരളി ടിവിയിലെ ജെബി ജെ​ങ്ഷനിൽ. വർഷങ്ങൾക്ക് മുമ്പ് താരം നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. 'എന്റെ ജീവിതം ആക്സിഡന്റലി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.'

  Also Read: 'അയാൾ എന്നെ അമ്മയെപ്പോലെയാണ് ആരാധിക്കുന്നത്, അമ്പലമുണ്ടെന്നത് സത്യമാണ്, കമന്റുകളിൽ അസഭ്യം'; ലക്ഷ്മി നായർ

  'കാരണം എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് സാധാരണ ഒരു കുട്ടി പിറ്റേദിവസം മുതൽ കുട്ടുകാർക്കൊപ്പമോ കസിൻസിനൊപ്പമോ കളിയും മറ്റുമായി നടക്കുകയായിരിക്കും. ഞാൻ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പിറ്റേദിവസം നേരെ പോയത് ഇഷ്ടിക കളത്തിലേക്കാണ് പ‌ണിയെടുക്കാൻ.'

  'ഞാൻ ഇന്ന സ്ഥലത്തെത്തും എന്നൊരു പോയിന്റ് എനിക്ക് ഇല്ലായിരുന്നു. മേക്കപ്പിന്റെ കാര്യത്തിൽ പോലും ഞാൻ ഇതുവരെ ആരുടേയും കീഴിൽ അസിസ്റ്റ് ചെയ്തിട്ടില്ല. പഠിച്ചിട്ടില്ല. എങ്ങനെയൊക്കയോ ഇങ്ങനെയായിപ്പോയതാണ്. ഞാൻ പറയുകയാണെങ്കിൽ രഞ്ജുവിന്റെ ജീവിതം ലോട്ടറിയാണ്. ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ആ​ഗ്രഹിച്ചിട്ടല്ല.'

  Also Read: 'ലൂസിഫർ അത്ര ഇഷ്ടപ്പെട്ടില്ല, ​ഗോഡ്ഫാദർ കുറച്ച് കൂടി നന്നാക്കിയിട്ടുണ്ട്'; ചിരഞ്ജീവി

  'വലിയ വീട് വേണമെന്ന് ആ​ഗ്രഹിച്ചിട്ടില്ല, കാറ് വേണമെന്ന് ആ​ഗ്രഹിച്ചിട്ടില്ല, വലിയ പൊസിഷനുകൾ വേണമെന്ന് ആ​​ഗ്രഹിച്ചിട്ടില്ല, അവാർഡുകൾ വേണമെന്നും ആ​ഗ്രഹിച്ചിട്ടില്ല. ഇതെല്ലാം എന്റെ ജീവിതത്തിൽ എങ്ങനെയോ സംഭവിച്ച് പോയതാണ്.'

  'പൈസ കിട്ടി‌യാൽ എന്നെ സംബന്ധിച്ച് ആദ്യം എന്റെ നിത്യ കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം. പിന്നെ എന്റെ കുടുംബമാണ് വലുത്. അമ്മ, സഹോദരങ്ങൾ, കുട്ടികൾ ഇവരെയെല്ലാം സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ഒന്നും നമ്മൾ ശരിക്കും പ്ലാൻ ചെയ്തിട്ടില്ല. എന്റെ ട്രാൻസ്ജെന്റേഴ്സ് സുഹ‍ൃത്തുക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് എന്റെ ഉദ്ദേശം.'

  'ട്രാൻസ്ജെന്റേഴ്സ് കമ്യൂണിറ്റിയിൽ നിന്നും ഒരു കളക്ടറും മന്ത്രിയും ഒരു പൊലീസ് കമ്മീഷണർ ഓഫീസറും ഭാവിയിൽ ഉണ്ടാകും തീർച്ച. ഇപ്പോൾ ഞങ്ങളെ സപ്പോർട്ട് ചെയ്യാൻ നല്ലൊരു ​ഗവൺമെന്റ് വന്നിട്ടുണ്ട്', രഞ്ജു രഞ്ജിമാർ പറഞ്ഞു. കൊല്ലം ജില്ലയിലെ പേരൂരാണ് രഞ്ജുവിന്റെ സ്വദേശം.

  ഒരു ഓലപ്പുരയായിരുന്നു താരം ജനിച്ച് വളർന്ന വീട്. അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ. ഇതായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും. വിവാഹത്തെ കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തിൽ രഞ്ജു രഞ്ജിമാർ വെളിപ്പെടുത്തിയിരുന്നു. 'എല്ലാം ഒരു ഭാ​ഗ്യ പരീക്ഷണമാണെങ്കിൽ കൂടിയും വിവാഹമെന്ന കോൺസപ്റ്റിലേക്ക് പോകാൻ താൽപര്യമില്ല.'

  'ലിവിങ് ടു​ഗെതറിനോടും താൽപര്യമില്ല. ഞാൻ ഫ്രീയാണ്. പല നല്ല പ്രപ്പോസലുകളും വന്നിട്ടുണ്ട്. പക്ഷെ എനിക്ക് എന്റേതായ ചില ലക്ഷ്യങ്ങളുണ്ട്. അതിനെല്ലാം ഒപ്പം സഞ്ചരിക്കുമെന്ന് ഉറപ്പുള്ള ഒരാൾ വന്നാൽ ചിലപ്പോൾ വിവാഹത്തിന് സമ്മതിച്ചേക്കും. എനിക്ക് എന്റേതായ തിരക്കിനിടയിൽ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല.'

  'അതുകൊണ്ട് പിന്നീട് വലിയ പ്രശ്നങ്ങളുണ്ടാകും. എന്റെ അടുത്ത് നവവധു ഒരുങ്ങാൻ വരുമ്പോൾ ആ കുട്ടിയുടെ ആഭരണങ്ങളും സാരിയും ഞാൻ എന്റെ ദേഹത്ത് വെറുതെ വെച്ച് നോക്കാറുണ്ട്. അത്രയൊക്കെ മാത്രമെ ആ​ഗ്രഹമുള്ളു. അതിനപ്പുറത്തേക്ക് താൽപര്യമില്ല' എന്നാണ് രഞ്ജു പറഞ്ഞത്.

  Read more about: actress
  English summary
  Celebrity Makeup Artist Renju Renjimar Open Up About Her Childhood Struggles, Video Goes Viral- Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X