For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമാണ് എന്റെ കല്യാണം, അമ്മയുടെ സ്വപ്നമാണത്'; വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ!

  |

  ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സൈബറിടത്തിലെ സ്ഥിര സാന്നിധ്യമാണ്. സ്വപ്രയത്നം കൊണ്ട് സമൂഹത്തിന്റെ ഒന്നാം നിരയിലേക്ക് ഉയർന്ന താരമാണ് രഞ്ജു രഞ്ജിമാർ. സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് സമൂഹത്തിന്റെ അഭിമാനവുമാണ് രഞ്ജു.

  ഒരിക്കൽ തന്നെ തള്ളിപ്പറഞ്ഞവർക്കും അപമാനിച്ചവർക്കും എതിരെയുള്ള ഒരു മധുര പ്രതികാരം പോലെയായിരുന്നു രഞ്ജുവിന്റെ പൊടുന്നനെയുള്ള വളർച്ച. ഈ മേഖലയിലേക്ക് രഞ്ജു മേക്കപ് ആർട്ടിസ്റ്റായി എത്തുന്നത് 22ാമത്തെ വയസിലാണ്.

  Also Read: മഞ്ജു വാര്യർക്ക് പകരമെത്തിയത് മീന; മഞ്ജുവിന് നഷ്ടപ്പെട്ടത് മലയാളത്തിലെ വമ്പൻ ഹിറ്റ്

  ഈ മേഖലയിൽ സ്വന്തമായ ഒരിടം സ്വന്തം അധ്വാനം കൊണ്ട് സൃഷ്ടിച്ചെടുക്കുവാൻ രഞ്ജുവിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിട്ടുണ്ട്. പൂർണ്ണമായി പെണ്ണായി മാറിയതിൻ്റെ വാർഷികത്തിൽ രഞ്ജു വളരെ വികാരഭരിതമായ വാക്കുകൾ കുറിച്ചപ്പോൾ അത് വൈറലായിരുന്നു.

  'ഞാൻ എൻ്റെ വീട്ടിൽ സ്ത്രീയായി മാറി എന്ന അഭിമാനത്തിലാണ് ഇന്ന് കഴിയുന്നതെന്നും പൊരുതി നേടിയ ഈ സ്ത്രീത്വം ഞാൻ ആസ്വദിക്കുകയാണെന്നും അമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അമ്മയാണെന്നും' രഞ്ജു കുറിച്ചിരുന്നു.

  Also Read: എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അമ്മ അത് ചെയ്തത്; ജീവിതത്തിൽ വഴിത്തിരിവായ സംഭവത്തെ കുറിച്ച് മിയ!

  'എൻ്റെ കുറുമ്പി കുട്ടികളുടെ കർക്കശക്കാരിയായ അമ്മയാണ് താനെന്നും' രഞ്ജു കുറിപ്പിൽ പറഞ്ഞിരുന്നു. കൊല്ലം ജില്ലയിലെ പേരൂരാണ് രഞ്ജുവിന്റെ സ്വദേശം. ഒരു ഓലപ്പുരയായിരുന്നു താരം ജനിച്ച് വളർന്നത്. അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ ഇതായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു.

  അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും. കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ സെലിബ്രിറ്റി- ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ഇന്ത്യയിലുള്ള സിനിമ-സീരിയല്‍-മോഡല്‍ സെലിബ്രിറ്റികള്‍ക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് വളര്‍ത്തിയ രഞ്ജു രഞ്ജിമാറിന്റെ ഏറ്റവും വലിയ ആഗ്രഹം ദീപിക പദുക്കോണിനെ മേക്കപ്പ് ചെയ്യണം എന്നതാണ്.

  ഇപ്പോഴിത വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ വെളിപ്പെടുത്തിയ വീഡിയോയാണ് വൈറലാകുന്നത്. 'എന്നിലെ മാറ്റങ്ങൾ വീട്ടുകാരാണ് ആദ്യം തിരിച്ചറിഞ്ഞത്. പക്ഷെ അവർ ഒരിക്കലും എന്നെ മാറ്റി നിർത്തിയി‌ട്ടില്ല. അമ്മയ്ക്ക് പെൺകുട്ടികളെ എപ്പോഴും ഇഷ്ടമാണ്.'

  'അതുകൊണ്ട് ഞാൻ പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് പരാതിയില്ല. അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹവും സ്വപ്നവും എന്റെ വിവാഹമാണ്. പക്ഷെ എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ ആ​ഗ്രഹിക്കാത്തൊരു കാര്യമാണ് വിവാഹമെന്നത്. ലോകത്ത് എനിക്ക് ആ​ഗ്രഹം തോന്നാത്ത രണ്ട് കാര്യങ്ങളെയുള്ളു.'

  'അതിൽ ഒന്ന് വിവാഹവും മറ്റൊന്ന് ഡ്രൈവിങ് പഠിക്കുക എന്നതുമാണ്. രണ്ടിനോ‌ടും താൽപര്യമില്ല. അതിന്റെ പോസറ്റീവും നെ​ഗറ്റീവും കണ്ട് അതിനുള്ള സൊലൂഷനും കണ്ട വ്യക്തിയാണ് ഞാൻ. എല്ലാം ഒരു ഭാ​ഗ്യ പരീക്ഷണമാണെങ്കിൽ കൂടിയും വിവാഹമെന്ന കോൺസപ്റ്റിലേക്ക് പോകാൻ താൽപര്യമില്ല.'

  'ലിവിങ് ടു​ഗെതറിനോടും താൽപര്യമില്ല. ഞാൻ ഫ്രീയാണ്. പല നല്ല പ്രപ്പോസലുകളും വന്നിട്ടുണ്ട്. പക്ഷെ എനിക്ക് എന്റേതായ ചില ലക്ഷ്യങ്ങളുണ്ട്. അതിനെല്ലാം ഒപ്പം സഞ്ചരിക്കുമെന്ന് ഉറപ്പുള്ള ഒരാൾ വന്നാൽ ചിലപ്പോൾ വിവാഹത്തിന് സമ്മതിച്ചേക്കും. എനിക്ക് എന്റേതായ തിരക്കിനിടയിൽ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല.'

  'അതുകൊണ്ട് പിന്നീട് വലിയ പ്രശ്നങ്ങളുണ്ടാകും. എന്റെ അടുത്ത് നവവധു ഒരുങ്ങാൻ വരുമ്പോൾ ആ കുട്ടിയുടെ ആഭരണങ്ങളും സാരിയും ഞാൻ എന്റെ ദേഹത്ത് വെറുതെ വെച്ച് നോക്കാറുണ്ട്.'

  'അത്രയൊക്കെ മാത്രമെ ആ​ഗ്രഹമുള്ളു. അതിനപ്പുറത്തേക്ക് താൽപര്യമില്ല. അതുപോലെ വാഹനം ഓടിക്കാനും പേടിയാണ്. ഞാൻ വണ്ടിയിൽ കയറിയാൽ ഉറങ്ങുക പോലും ചെയ്യാറില്ല. മറ്റുള്ളവരുടെ കുഴപ്പമാണെങ്കിലും ഞാൻ എന്റെ ഡ്രൈവറേയും ചിലപ്പോൾ ചീത്ത പറയും' രഞ്ജു രഞ്ജിമാർ പറയുന്നു.

  Read more about: actress
  English summary
  celebrity makeup artist Renju Renjimar open up about her marriage, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X