For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ചു വയസ്സില്‍ അമ്മയോട് പറഞ്ഞു ഞാന്‍ പെണ്ണാണെന്ന്; സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് രഞ്ജു രഞ്ജിമര്‍

  |

  മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമര്‍. സിനിമയുടെ പിന്നണിയിലും നടിമാരുടെ വിവാഹത്തിനുമെല്ലാം അണിയിച്ചൊരുക്കി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാന്‍ രഞ്ജുവിന് സാധിക്കാറുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ വൈറലാവുന്നതും പതിവാണ്. ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും മറ്റും പറഞ്ഞ വാക്കുകളിങ്ങനെയാണ്.

  രഞ്ജുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇതാ.. 'മാറ്റങ്ങള്‍ അനിവാര്യമെന്ന് തോന്നുന്നിടത്ത് മാറേണ്ടതും, മാറ്റപെടുത്തേണ്ടതും നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്, അതില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകാം, പരിഹാസങ്ങള്‍ ഉണ്ടാകാം, കളിയാക്കല്‍ ഉണ്ടാകാം, ചിലയിടങ്ങളില്‍ നിന്ന് പ്രോത്സാഹനവും, ഇതെല്ലാം ഉള്‍ക്കൊണ്ടു കൊണ്ട് പൊരുതുന്നതാണ നമ്മുടെ ജീവിതം എന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ എന്നിലെ സൗന്ദര്യ ബോധം എന്നെ കൂടുതല്‍ കൂടുതല്‍ ചിന്തിക്കുന്നവളാക്കി, നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകള്‍ പ്രയോഗിച്ച് സൗന്ദര്യം കൂട്ടാന്‍ ഞാന്‍ തേടി.

  എന്നാല്‍ 15 വയസിനു ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് ഞാന്‍ കൂലിവേലയ്ക്ക് ഇറങ്ങുമ്പോള്‍ സൗന്ദര്യമോ നിറമോ ഒന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല. വിശപ്പ് മാറണം, കുടുംബത്തെ സഹായിക്കണം, അന്നത്തെ കാലത്ത് മനസ്സു കൊണ്ട് പെണ്ണാണ്, ശരീരം കൊണ്ട് ആകാന്‍ കഴിയില്ല എന്നൊരു ചിന്തയും ഉണ്ടായിരുന്നു. കാലങ്ങള്‍ ഒരുപാട് പോയി, പലയിടങ്ങളും, പല കാഴ്ചകളും കണ്ടു ഇവിടം വരെ എത്തി നില്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്.

  അഞ്ചു വയസ്സില്‍ അമ്മയോട് പറഞ്ഞു അമ്മയെ ഞാന്‍ പെണ്ണാണെന്ന്, അന്നമ്മ ചിരിച്ചുകൊണ്ട് നിന്ന് ഒരുപക്ഷേ ആ ചിരി എന്റെ കുട്ടിത്തം കണ്ടിട്ടാകാം, കാലം പോകെ എല്ലാവര്‍ക്കും മനസ്സിലായി സ്ത്രീകള്‍ക്കുള്ള യാത്രയാണ് എന്റെ ജീവിതം എന്ന്, പക്ഷേ കുടുംബം സംരക്ഷിക്കുക എന്നൊരു ഉത്തരവാദിത്വം ഞാന്‍ സ്വയം ഏറ്റെടുത്തു, സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഒരു അവസ്ഥ വന്നപ്പോള്‍ മാത്രമാണ് സര്‍ജറി യെ കുറിച്ച്, മറ്റു ഞാന്‍ ചിന്തിച്ചു തുടങ്ങുന്നത്. ഒപ്പം ഇത്രയും കാലം ശ്രദ്ധിക്കാതിരുന്ന എന്റെ ചര്‍മ്മത്തെ സംരക്ഷിക്കാനും ഞാന്‍ തുടങ്ങി.

  മുഖ്യമന്ത്രി അല്ല അവരുടെ മകന്റെ ഭാര്യയാണ്; ഒത്തിരി സന്തോഷമുള്ള കാര്യം പറഞ്ഞ് നടന്‍ നിര്‍മല്‍ പാലാഴി

  എന്റെതായ രീതിയില്‍ ചില പൊടിക്കൈകള്‍, ഡോക്ടര്‍ അഞ്ജന മോഹന്റെ നേതൃത്വത്തില്‍ സ്‌കിന്‍ ട്രീറ്റ്‌മെന്റ്, ലേസര്‍ ട്രീറ്റ്‌മെന്റ് ഇവയൊക്കെ ചെയ്ത തുടങ്ങി ഇന്ന് ഇവിടെ എത്തി നില്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു. പണ്ട് എന്നെ നോക്കി പരിഹസിച്ച അവരോടും വിമര്‍ശിച്ച് അവരോടും നന്ദി മാത്രം. കാരണം അവരൊക്കെ അന്ന് എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് കൊണ്ടാണല്ലോ എന്നിലെ ഈ മാറ്റത്തിന് മുന്‍കൈയെടുത്തത്.

  അത് മൂന്ന് വര്‍ഷം മുമ്പത്തെ ചിത്രങ്ങള്‍! ഡെയ്‌സി വിവാഹത്തെക്കുറിച്ച് പറയാത്തത് എന്തുകൊണ്ടെന്ന് ഭര്‍ത്താവ്‌

  Recommended Video

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  അതെ പൊരുതാന്‍ ഉള്ളതാണ് നമ്മുടെ ജീവിതം. പൊരുതി നേടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആകണം എന്ന് മാത്രം. സൗന്ദര്യം നമ്മുടെ മനസ്സില്‍ ആണെന്നും, നമ്മുടെ വ്യക്തിത്വങ്ങളില്‍ ആണെന്നും വിശ്വസിക്കുന്നവരാണ് നാമെല്ലാവരും. എന്നാലും ചിലയിടങ്ങളില്‍ ഇന്നും നിറത്തിന് പേരിലും ജാതിയുടെ പേരിലും പണത്തിന് പേരിലും മാറ്റി നിര്‍ത്തലുകള്‍ കണ്ടു വരുന്നു. നമ്മുടെ ശരീരത്തില്‍ നിറം കൂട്ടുക എന്നതിനേക്കാളുപരി ആരോഗ്യമുള്ളതും ഇവന്‍ കളറും നമുക്ക് വേണ്ടത് അതിനു വേണ്ടി നമ്മള്‍ ഒന്ന് പരിശ്രമിച്ചാല്‍ മതി. അല്‍പസമയം നമ്മുടെ ചര്‍മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കാം..' എന്നുമാണ് രഞ്ജു രഞ്ജുമര്‍ പറയുന്നത്.

  തിരുവനന്തപുരം മുതല്‍ കോട്ടയം വരെ സീറ്റില്ലാതെ നിന്നു; സീറ്റ് കിട്ടാന്‍ വഴക്കുണ്ടാക്കേണ്ടി വന്നു: ഗിന്നസ് പക്രു

  Read more about: Renju Renjimar
  English summary
  Celebrity Makeup Artist Renju Renjimar Opens Up About Her Beauty Secrets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X