'എല്ലാം പെട്ടന്നായിരുന്നു..., എന്നിലെ സ്ത്രീ പൂർണമായതുപോലെ, ഉത്തരവാദി..?'; നിറവയറിലുള്ള ചിത്രവുമായി രഞ്ജു!
ട്രാന്‍സ്ജെന്റര്‍ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവർക്കിക്കുന്ന ആളാണ് രഞ്ജു രഞ്ജിമാര്‍. തുടര്‍ച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തില്‍ പിന്‍തള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട് കൊണ്ടുവന്നു.
ഒപ്പം സ്വയം വളരുകയും ചെയ്തു. ഇന്ന് സൗത്ത് മലയാളത്തിൽ ഏറ്റവും പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് രഞ്ജു രഞ്ജിമാർ. കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ സെലിബ്രിറ്റി-ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് രഞ്ജു രഞ്ജിമാര്‍.
ഇന്ത്യയിലുള്ള സിനിമ-സീരിയല്‍-മോഡല്‍ സെലിബ്രിറ്റികള്‍ക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് വളര്‍ത്തിയ രഞ്ജു രഞ്ജിമാറിന്റെ ഏറ്റവും വലിയ ആഗ്രഹം ദീപിക പദുക്കോണിനെ മേക്കപ്പ് ചെയ്യണം എന്നതാണ്. അവിടേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിലാണ് രഞ്ജു രഞ്ജിമാർ.

ഭാവന, മംമ്ത തുടങ്ങിയ താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. സോഷ്യൽമീഡിയയിൽ വളരെ സജീവമായ രഞ്ജു രഞ്ജിമാർ പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. നിറവയറിൽ അതീവ സുന്ദരിയായി നിൽക്കുന്ന രഞ്ജു രഞ്ജിമാറാണ് ചിത്രത്തിലുള്ളത്.
ബേബി ഷവറിനായി പെൺകുട്ടികൾ പ്രത്യക്ഷപ്പെടാറുള്ളത് പോലെയാണ് ചിത്രത്തിൽ രഞ്ജു ഉള്ളത്. പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ച് വയറിൽ തലോടി നിൽക്കുന്ന ചിത്രം ആരാധകരെയും അത്ഭുതപ്പെടുത്തി. ആണിൽ നിന്നും സ്ത്രീയായി മാറുന്ന ഏതൊരാളുടെയും സ്വപ്നമാണ് ഒരു അമ്മയാവുക എന്നത്.
എന്നാൽ അതിനുള്ള സാധ്യതകൾ കുറവായതിനാൽ സറോഗസി, ദത്തെടുക്കൽ പോലുള്ള മാർഗങ്ങളാണ് ട്രാന്‍സ്ജെന്റര്‍ സ്വീകരിക്കാറുള്ളത്. അവിവാഹിതയായ രഞ്ജു വളരെ രസകരമായ ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കിട്ടിരിക്കുന്നത്. 'എല്ലാം പെട്ടന്നായിരുന്നു. ഉത്തരവാദി..? ഇതൊരു ട്രെൻഡ് ആണെങ്കിലും എനിക്കിഷ്ടമായി... എന്നിലെ സ്ത്രീ പൂർണമായതുപോലെ', എന്നാണ് രഞ്ജു കുറിച്ചത്.
ഫോട്ടോലാബ് ആപ്പ് വഴിയാണ് രഞ്ജു രഞ്ജിമാർ നിറവയറിൽ നിൽക്കുന്ന തന്റെ ചിത്രം എഡിറ്റ് ചെയ്ത് എടുത്തതെന്നാണ് മനസിലാകുന്നത്. ഫോട്ടോലാബിന്‍റെ തരംഗമാണ് ഇപ്പോൾ. വാട്സാപ്പ് സ്റ്റാറ്റസിൽ, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ, ഫേസ്ബുക്ക് പോസ്റ്റിൽ എന്നിങ്ങനെ സമൂഹമാധ്യമങ്ങളില്‍ എവിടെ തിരിഞ്ഞ് നോക്കിയാലും വെളുവെളുത്ത തൊലിയും, തിളങ്ങുന്ന മുടിയും പൊളിപ്പൻ വേഷവുമായി ആത്മനിർവൃതി കണ്ടെത്തുന്നവരുടെ നിരവധി ചിത്രങ്ങളാണ് കാണുക.

നിരവധി ആരാധകരാണ് രഞ്ജുവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയത്. ഒരു അമ്മയാകാനുള്ള ഭാഗ്യം ദൈവം നൽകി അനുഗ്രഹിക്കട്ടെ എന്നാണ് കമന്റ് കുറിച്ചവരിൽ ഭൂരിഭാഗം പേരും രഞ്ജുവിനെ ആശംസിച്ചത്. ഒരുപാട് ജീവിത സാഹചര്യങ്ങളിൽ പൊരുതി ഇന്ന് നിങ്ങളുടേതായ ഒരു ഇടം ഒരു കൈയൊപ്പ് ഇതെല്ലാം നേടി. മനസുകൊണ്ട് ഒരുപാട് പേരുടെ അമ്മയായതാണ് താങ്കൾ.
മാതൃത്വം ഹൃദയം കൊണ്ട് നൽകുന്ന നിങ്ങളൊക്കെ പൂർണമായി എന്നേ സ്ത്രീയായി കഴിഞ്ഞു. അമ്മയാകുന്നതിന്റെയോ നൊന്ത് പ്രസവിക്കുന്നതിന്റെയോ അടിസ്ഥാനത്തിലല്ല ഒരു സ്ത്രീ പൂർണയാകുന്നത്. മനസുകൊണ്ടും പ്രവർത്തികൊണ്ടും അംഗീകരിക്കുമ്പോഴും അംഗീകരിക്കപ്പെടുമ്പോഴുമാണ്. അത്തരത്തിൽ നോക്കിയാൽ രഞ്ജു അടങ്ങിയ സമൂഹം പൂർണതയിൽ എത്തി കഴിഞ്ഞുവെന്നായിരുന്നു കമന്റുകൾ.
അതേസമയം ഫോട്ടോലാബ് ഉയർത്തുന്ന സുരക്ഷ ഭീഷണി നിരവധിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ തലവെച്ച് കൊടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മൊബൈല്‍ നമ്പറും ഈ മെയിൽ ഐഡിയും പാസ്വേർഡുകളും വരെ ചോര്‍ത്തപ്പെടുമെന്നും പറയപ്പെടുന്നു. നമ്മുടെ നാട്ടില്‍ വൈറലാകുന്ന ആദ്യ എഡിറ്റിംഗ് ആപ്പൊന്നുമല്ല ഫോട്ടോലാബ്. റെമിനി, ലെൻസ എഐ, ഫേസ് ആപ്പ്, പ്രിസ്മ എന്നിങ്ങനെ മുമ്പ് വൈറലായ ആപ്പുകൾ നിരവധിയാണ്.


Click it and Unblock the Notifications