എനിക്കറിയാവുന്ന റിമി ടോമി ഇതാണ്! അതുപോലെ ജയസൂര്യയും ഭാര്യയും തന്ന സഹായത്തെ കുറിച്ച് രഞ്ജു രഞ്ജിമാര്‍
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ വീണ്ടും ലോക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്. എന്നാല്‍ ദുരിതത്തിലായത് സാധാരണക്കാരാണ്. ദിവസവേതനത്തില്‍ പണി എടുക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളുമായി സിനിമാ താരങ്ങളും രംഗത്തുണ്ട്. നടി മഞ്ജു വാര്യര്‍ അടക്കമുള്ളവരുടെ സഹായങ്ങളെ കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു.
ട്രാന്‍സ് ജെന്‍ഡേഴ്‌സിന് അത്യാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ എത്തിച്ച് കൊടുക്കുകയും സാമ്പത്തിക സഹായവുമൊക്കെ മഞ്ജു ചെയ്തിരുന്നു. ഇപ്പോഴിതാ ഗായിക റിമി ടോമിയും നടന്‍ ജയസൂര്യയും ഭാര്യ സരിതയുമെല്ലാം സഹായങ്ങളുമായി എത്തിയിരിക്കുകയാണ്. പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ആണ് തങ്ങള്‍ക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഡ്രമ്മറും സംഗീത സംവിധായകനുമായ ലിനുലാല്‍ ആണ് റിമി ടോമി നല്‍കിയ സഹായങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. ഇത് ഷെയര്‍ ചെയ്ത് കൊണ്ടുള്ള കുറിപ്പാണ് രഞ്ജു എഴുതിയതും. 'കൊറോണ എന്ന മഹാവ്യാധി മൂലം ലോകജനത മുഴുവന്‍ കഷ്ടത അനുഭവിക്കുന്ന ഈ സമയത്ത് മറ്റെല്ലാ മേഖലകളില്‍ ഉള്ളവരെ പോലെ കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗമാണ് കലാകാരന്മാര്‍. കലാകാരന്മാര്‍ക്കുള്ള സാമ്പത്തിക സഹായം അനുവദിച്ച സംസ്ഥാന ഗവണ്‍മെന്റിന് നന്ദി പറയുകയാണ്. അതുപോലെ തന്നെ ഇപ്പോല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് കലാകാരന്മാര്‍ക്ക് നല്ലൊരു ധനസഹായം ചെയ്ത ആളാണ് റിമി ടോമി.

ഈ ധനസഹായം ഒരുപാട് പേര്‍ക്ക് ആശ്വസം ആയിട്ടുണ്ട്. ഞാന്‍ ഇത് പറയാന്‍ കാരണം ഈ സഹായം ഞാന്‍ ആണ് എല്ലാവര്‍ക്കും എത്തിച്ച് കൊടുത്തത്. ആരോടും റിമിയുടെ പേര് പോലും പറയണ്ട എന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ ഒരാള്‍ മനസ് അറിഞ്ഞ് ഒരു നന്മ ചെയ്യുന്നത് എല്ലാവരും അറിയണമെന്ന് എനിക്ക് തോന്നി. അത് കൊണ്ടാണ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. സഹജീവികളെ സഹായിക്കാന്‍ എല്ലാവര്‍ക്കും ഇതൊരു പ്രചോദനം ആവട്ടെ എന്ന് കരുതി. എന്നുമായിരുന്നു ലിനുലാലിന്റെ പോസ്റ്റ്.

എനിക്കറിയാവുന്ന റിമി ടോമി ഇതാണെന്ന് പറഞ്ഞാണ് രഞ്ജു രഞ്ജിമര്‍ എഴുതിയത്. മനസ്സറിഞ്ഞ് മനുഷ്യരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്,, ഇപ്പോള്‍ മാത്രമല്ല എത്ര എത്ര സഹായങ്ങള്‍ എത്രയൊ പേര്‍ക്ക് ചെയ്തിരിക്കുന്നു, വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങള്‍ ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാന്‍ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്.

ജയേട്ടന്‍.. പരിചയപ്പെട്ട നാളു മുതല്‍ വര്‍ഷങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ പറ്റില്ല. അന്നു മുതല്‍ ഇന്നുവരെ എന്ത് ആവശ്യവും അറിഞ്ഞ് പെരുമാറുന്ന ഒരു മനുഷ്യ സ്‌നേഹി. ഇന്നലെ ലോക് ഡൗണ്‍ നീട്ടുകയാണ് എന്നറിഞ്ഞപ്പോള്‍ സരിത ചേച്ചിയും ജയേട്ടനും മാറി മാറി വിളിച്ചു. എല്ലാവരുടേയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ധ്വയുടെ അക്കൗണ്ട് നമ്പര്‍ ചോദിച്ചു, 50000 രൂപ ഇട്ടു തന്നു.

ഇന്ന് അതിന് അരിയും മറ്റു സാധനങ്ങളും വാങ്ങി. രക്ഷാധികാരി ശീതള്‍, പ്രസിഡന്റ് സൂര്യ, ട്രഷറര്‍ അലീന, ജോയിന്റ് സെക്രട്ടറി തൃപ്തി, കാവ്യ, ഹരണി, ഇഷാന്‍, അനു എല്ലാവരും ചേര്‍ന്ന് കിറ്റുകള്‍ തയ്യാറാക്കി. കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞു. നാളെ വിഷുവല്ലേ ആഘോഷങ്ങള്‍ ഇല്ലെങ്കിലും, സന്തോഷവും സമാധാനവും ഉണ്ടാവട്ടെ,, ലവ് യൂ ജയേട്ടാ, സരിത ചേച്ചി.
രഞ്ജു രഞ്ജിമാറുടെ കുറിപ്പ്


Click it and Unblock the Notifications