കാവ്യ മാധവന്‍റെ കല്യാണ ശേഷമാണ് ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് ഉണ്ണി, നായികമാരെല്ലാം സുഹൃത്തുക്കളാണ്
സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണി എല്ലാവര്‍ക്കും പരിചിതനാണ്. താരങ്ങളെല്ലാം പറഞ്ഞാണ് ഉണ്ണിയെ പ്രേക്ഷകര്‍ അറിഞ്ഞത്. കാവ്യ മാധവന്റെ വിവാഹത്തോടെയാണ് ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് ഉണ്ണി പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഉണ്ണി വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഉണ്ണീ പിഎസ് എന്നും ഉണ്ണീപ്‌സ് എന്നും വിളിക്കാറുണ്ട് ആളുകള്‍. യാത്രകളൊരുപാട് ഇഷ്ടമാണ്. ലോക് ഡൗണ്‍ സമയം എല്ലാവരേയും പോലെ എനിക്കും ബോറടിയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തേ ഭാവിയില്‍ താന്‍ കലാരംഗത്തായിരിക്കും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പിച്ചിരുന്നു. ആരുടേയും കീഴില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു.നാച്ചുറല്‍ മേക്കപ്പിന് വേണ്ടിയാണ് ആളുകള്‍ വിളിക്കുന്നത്. 8 വര്‍ഷമായി ഉണ്ണി ഈ മേഖലയില്‍ സജീവമാണ്.
ഡാന്‍സ് ചെയ്യാറുണ്ടായിരുന്നു. തനിയെ മേക്കപ്പ് ചെയ്ത് സെല്‍ഫായാണ് പഠിച്ചത്. മലയാളത്തില്‍ ഒട്ടുമിക്ക താരങ്ങളേയും ഒരുക്കിയിട്ടുണ്ട്. താരങ്ങള്‍ തന്നെയാണ് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞത്. മിത്ര കുര്യന് വേണ്ടിയായിരുന്നു ആദ്യമായി മേക്കപ്പ് ചെയ്തത്. മാഗസിന്‍ ഫോട്ടോ ഷൂട്ടായിരുന്നു. പിന്നീട് കല്‍പ്പന ചേച്ചിക്ക് ചെയ്തു. ചേച്ചി വഴിയും കുറേ പേര്‍ അറിഞ്ഞത്.

കാവ്യ മാധവന്റെ കല്യാണത്തിന് ശേഷമാണ് കൂടുതല്‍ പേര്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് ഉണ്ണി പറയുന്നു. കാവ്യ മാധവനെ നവവധുവായൊരുക്കിയ ഉണ്ണിയെക്കുറിച്ച് മാധ്യമങ്ങളും ആരാധകരുമെല്ലാം ചര്‍ച്ച ചെയ്തിരുന്നു. ഇത്രയും പോപ്പുലാരിറ്റി വന്നത് അതിന് ശേഷമാണ്.
കാവ്യ മാധവനെ ഒരുക്കിയപ്പോള്‍ എല്ലാവരും അഭിനന്ദിച്ചിരുന്നു. കാവ്യ എന്റെ ക്ലോസ് ഫ്രണ്ടാണ്. നയന്‍താരയ്ക്ക് മേക്കപ്പ് ചെയ്യാനാഗ്രഹമുണ്ട്. ഇതേക്കുറിച്ച് ഞാന്‍ എല്ലായിടത്തും പറഞ്ഞിട്ടുണ്ടെന്നും ഉണ്ണി പറയുന്നു.

കാവ്യയെ ഇടയ്ക്ക് കാണാറുണ്ട്. കാവ്യ ഇപ്പോഴും പ്രിഫര്‍ ചെയ്യുന്നത് എന്നെയാണ്. കാവ്യേടെ വാവേടെ പിറന്നാളിനും മേക്കപ്പ് ചെയ്തത് ഞാനായിരുന്നുവെന്നും ഉണ്ണി പറയുന്നു. കാവ്യ മാധവന്‍രെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ഉണ്ണി എത്തിയത്. ഭാവനയേയും മേക്കപ്പ് ചെയ്തിരുന്നു. മൈസൂരിലെ ഫോട്ടോ ഷൂട്ടിനിടയിലെ വിശേഷവും ഉണ്ണി പങ്കുവെച്ചിരുന്നു.
മോഹന്‍ലാല്‍, റിമ, ഫിദ, നസ്രിയ, പാര്‍വതി, ശൃന്ദ, മീര നന്ദന്‍ ഇവരുമായുള്ള ബന്ധത്തെക്കുറിച്ചും ഉണ്ണി പറഞ്ഞിരുന്നു. മീര നന്ദനുമായി അടുത്ത സൗഹൃദമുണ്ട്. ഞങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട്. മിയയുടെ എന്‍ഗേജ്‌മെന്റും വെഡ്ഡിങ്ങുമെല്ലാം ചെയ്തിരുന്നുവെന്നും ഉണ്ണി പറയുന്നു. അമല പോളിന്റേയും മഡോണയുടേയും ഫോട്ടോഷൂട്ടായിരുന്നു ഒടുവിലായി ചെയ്തത്.
വേദികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











