കാവ്യ മാധവനെ സുന്ദരിയാക്കിയ ഉണ്ണി, പുത്തന്‍ ഫോട്ടോയില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ല, ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് കാവ്യ മാധവന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. പൊതുചടങ്ങുകളിലും പരിപാടികളിലുമെല്ലാം പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്താറുണ്ട്. കാവ്യ മാധവനുള്‍പ്പടെ നായികമാരെല്ലാമായി അടുത്ത സൗഹൃദമുണ്ട് സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിക്ക്. സിനിമയിലേത് മാത്രമല്ല മറ്റ് പരിപാടികളില്‍ പങ്കെടുത്തകുമ്പോഴും താരങ്ങള്‍ അണിഞ്ഞൊരുങ്ങാറുണ്ട്. പ്രിയനായികമാരെ സുന്ദരിമാരാക്കി നിര്‍ത്തുന്നതിന് പിന്നില്‍ മേക്കപ്പ് ആര്‍ടിസ്റ്റുകളാണ്.

കാവ്യ മാധവനൊപ്പമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണി. ചുരിദാറില്‍ അതീവ സുന്ദരിയായി ചിരിച്ച് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കാവ്യ മാധവന്റെ ഈ ഫോട്ടോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നായിരുന്നു ഉണ്ണി കുറിച്ചത്. ഉണ്ണിയുടെ കരവിരുത് കിടുക്കിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കാവ്യ മാധവനെ ഒരുക്കുന്നതിന്റെ ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുടിയിലും ഇത്തവണ പരീക്ഷണം നടത്തിയിരുന്നു.

വിവാഹത്തിനായി കാവ്യ മാധവനെ ഒരുക്കിയതും ഉണ്ണിയായിരുന്നു. മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കവെയായിരുന്നു ദിലീപ് ആ രഹസ്യം പരസ്യമാക്കിയത്. സിനിമാലോകത്തെ ചിലരൊക്കെ ഇതേക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നു. നവവധുവായി കാവ്യയെ ഒരുക്കിയതോടെയായിരുന്നു ഉണ്ണിയെയും ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. സിംപിള്‍ മേക്കപ്പിലൂടെയായിരുന്നു കാവ്യ തിളങ്ങിയത്. സെറ്റ് സാരിയിലായിരുന്നു കാവ്യ വിവാഹത്തിനെത്തിയത്. പിന്നീടങ്ങോട്ടുള്ള ചടങ്ങുകളിലും കാവ്യയ്‌ക്കൊപ്പം ഉണ്ണിയുണ്ടായിരുന്നു.

Kavya Madhavan

വളരെ പ്രയാസകരമായ ഈ വർഷത്തിന്റെ സമാപനത്തിന് തിളക്കത്തിന്റെ ഒരു സൂചന ചേർത്ത എന്റെ പ്രിയപ്പെട്ട വ്യക്തിയായ കാവ്യ മാധവനെ അഭിനന്ദിക്കാൻ ഒരു നിമിഷം. അവളുടെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ഞാൻ അവളെ ഒരുക്കിയപ്പോൾ ഞങ്ങളെല്ലാവരുടെയും ഈ മനോഹരമായ ക്യാപ്‌ചറിൽ നിന്ന് എന്റെ കണ്ണുകൾ മാറ്റാൻ കഴിയില്ലെന്നായിരുന്നു ഉണ്ണി കുറിച്ചത്.

Recommended Video

നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് ദിലീപ് എത്തിയപ്പോള്‍ | Filmibeat Malayalam

ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ കാവ്യ മാധവന്‍റെ കണ്ണുകള്‍ ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. നീണ്ട മുടിയായിരുന്നു താരത്തിന്‍റെ മറ്റൊരു പ്രത്യേകത. ഇടയ്ക്ക് വെച്ച് സിനിമയ്ക്കായി താരം മുടി മുറിക്കുകയായിരുന്നു. മുടിയിലും പരീക്ഷണങ്ങളുമായും താരമെത്താറുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് കാവ്യ മാധവന്‍. സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിനായുള്ള മേക്കപ്പിനെക്കുറിച്ചായിരുന്നു ഉണ്ണി പറഞ്ഞത്.

കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി കീര്‍ത്തി സുരേഷ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X