'പാർവതി ചേച്ചിയുടെ കുടുംബത്തെ നമുക്ക് കുടുംബജീവിതത്തിന് മാതൃകയാക്കാം, ആ ലുക്ക് തമിഴ്നാട്ടിൽ വരെ ചർച്ചയായി'
കേരളത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് വികാസ്. സ്വന്തം വിവാഹത്തിന് വധുവിന് മേക്കപ്പിട്ടത് വികാസ് തന്നെയായിരുന്നു. വികാസിന്‍റെ വിവാഹ ചിത്രങ്ങൾ അന്ന് വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. 2016 മുതൽ വികാസ് മേക്കപ്പ് ആർട്ടിസ്റ്റായി രംഗത്തുണ്ട്. സെലിബ്രിറ്റി, വെഡ്ഡിങ് മേക്കപ്പുകളാണ് വികാസിനെ ശ്രദ്ധേയനാക്കിയത്. വധു ഷെറിലിന് മേക്കപ്പ് ചെയ്യാമെന്നത് വികാസ് പെടുന്നനെ എടുത്ത തീരുമാനമായിരുന്നു.
വിവാഹം ഉറപ്പിച്ചപ്പോൾ ബന്ധുക്കളെല്ലാം വധുവിനെ മേക്കപ്പ് ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചിരുന്നുവെന്നും ആദ്യം ഒഴിഞ്ഞ് മാറിയ താൻ പിന്നീട് ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരമല്ലേയെന്ന് കരുതി ചെയ്യുകയായിരുന്നുവെന്നുമാണ് വധു ഷെറിലിനെ ഒരുക്കാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്. ഇതുവരെ 1500 മുകളിൽ പെൺകുട്ടികൾക്ക് വികാസ് മേക്കപ്പ് ചെയ്തിട്ടുണ്ട്.

കുറച്ച് ദിവസം മുമ്പ് വിവാഹിതയായ തെന്നിന്ത്യൻ നടി കാർത്തിക നായരെ ഒരുക്കിയതും വികാസായിരുന്നു. ഇപ്പോഴിതാ ജാംങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് വികാസ്. വികാസും ഭാര്യ ഷെറിലും ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. പെൺകുഞ്ഞ് പിറക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു കുഞ്ഞിനെ ലഭിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും വികാസ് പറയുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളം മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ള വികാസ് എപ്പോഴും മുൻഗണന കൊടുക്കുന്നത് ബ്രൈഡിന്റെ സന്തോഷത്തിനാണ്. ബ്രൈഡിന് മേക്കപ്പ് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാൽ വീണ്ടും മാറ്റി ചെയ്ത് കൊടുക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും വികാസ് പറയുന്നു.
എപ്പോഴും മേക്കപ്പ് ചെയ്ത് തരുമല്ലോയെന്ന ചിന്തയിലാണ് താനുമായുള്ള വിവാഹത്തിന് ഭാര്യ സമ്മതം മൂളിയതെന്നും പക്ഷെ വിവാഹത്തിന് അല്ലാതെ പിന്നീട് ഒരിക്കലും താൻ ഭാര്യയ്ക്ക് മേക്കപ്പ് ചെയ്ത് കൊടുത്തിട്ടില്ലെന്നും വികാസ് പറയുന്നു. സെലിബ്രിറ്റികൾക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും വികാസ് പങ്കിട്ടു. 'കാർത്തികയുടെ എൻഗേജ്മെന്റ് മേക്കപ്പ് ചെയ്തത് ഞാനായിരുന്നു.'
'അത് കണ്ട് ഇഷ്ടപ്പെട്ടാണ് അവർ വിവാഹത്തിനുള്ള കാർത്തികയുടെ മേക്കപ്പും എന്നെ തന്നെ ഏൽപ്പിച്ചത്. വിവാഹം അടക്കം ഹൽദി, മെഹന്ദി, റിസപ്ഷൻ, ഡിജെ നൈറ്റ് അടക്കം ആറ് ദിവസം കാർത്തികയുടെ വിവാഹവുമായി ബന്ധപ്പെട്ട് എനിക്ക് വർക്കുണ്ടായിരുന്നു. അത്രത്തോളം മേക്കോവർ കാർത്തികയ്ക്ക് നൽകാൻ സാധിച്ചു.'

'പ്രിൻസസ് തീമായിരുന്നു കാർത്തികയുടെ വിവാഹത്തിന് തെരഞ്ഞെടുത്തിരുന്നു. കാർത്തികയുടെ സ്കിൻ ടോൺ മെയ്ൻെയ്ൻ ചെയ്ത് മേക്കപ്പ് ചെയ്തുവെന്നതിന്റെ പേരിൽ ഫോട്ടോയും വീഡിയോയും വൈറലായപ്പോൾ ഒരുപാട് പേർ അഭിനന്ദിച്ചു. മാത്രമല്ല കാർത്തികയുടെ മേക്കപ്പ് ലുക്ക് തമിഴ്നാട്ടിൽ ടോക്കാവുകയും സ്കിൻ ടോണുമായി ബന്ധപ്പെട്ട് ചാനലുകളിൽ ഡിബേറ്റുകൾ വരെ നടക്കുകയും ചെയ്തു.'
'ഡെസ്കി സ്കിന്നിൽ ബെസ്റ്റ് ലുക്ക് കൊണ്ടുവരിക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അത് ഞാൻ ചെയ്തു. പാർവതി ചേച്ചിയെ മേക്കപ്പ് ചെയ്തിട്ടുണ്ട്. ജയറാമേട്ടന്റെ കുടുംബത്തിലെ എല്ലാവരേയും കാളിദാസിന്റെ വധു തരിണിയെ വരെ ഞാൻ മേക്കപ്പ് ചെയ്തിട്ടുണ്ട്. പാർവതി ചേച്ചി നമ്മുടെ കുടുംബത്തിലെ ഒരു അംഗം പെരുമാറുന്നത് പോലെയാണ് സംസാരിക്കുക.'
'മാളവികയും വളരെ സോഫ്റ്റാണ്. അവർ ഒരു ബെസ്റ്റ് ഫാമിലിയാണ്. പാർവതി ചേച്ചിയുടെ കുടുംബത്തെ നമുക്ക് കുടുംബജീവിതത്തിന് മാതൃകയാക്കാം. മാളവികയുടെ വിവാഹം കാളിദാസിന്റെ വിവാഹത്തിന് മുമ്പുണ്ട്. അതിനുള്ള തിയ്യതി വരെ തന്ന് കഴിഞ്ഞു. പാർവതി ചേച്ചിക്ക് സെറ്റിൽഡ് ലുക്കാണ് ഇഷ്ടം. പാർവതി ചേച്ചിയുടെ ബന്ധുക്കളുടെ വിവാഹത്തിന് വരെ എന്നെയാണ് വിളിക്കുകയെന്നും', വികാസ് പറയുന്നു.


Click it and Unblock the Notifications











