For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പോകുന്ന വഴിക്ക് ഒരു ചവിട്ടൊക്കെ കൊടുത്തിട്ട് പോകും, ചെറിയ കുട്ടികളെപ്പോലെയാണ് ലാൽ സാർ'; അനീഷ് ഉപാസന!

  |

  മോഹൻലാലിനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല മലയാളിക്ക്. നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാൽ. നടൻ, നിർമാതാവ്, ​ഗായകൻ, അവതാരകൻ തുടങ്ങി വിവിധ മേഖലകളിൽ ശോഭിക്കുന്ന താരം ബറോസിലൂടെ സംവിധാന രം​ഗത്തേക്കും കടക്കാൻ പോവുകയാണ്.

  അതേസമയം അദ്ദേഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സ്ഥിരമായി പകർത്താറുള്ള അദ്ദേഹത്തിന്റെ പേഴ്സൺ ഫോട്ടോ​ഗ്രാഫറും സംവിധായകനുമാണ് അനീഷ് ഉപാസന.

  Also Read: ലിവിങ് ടുഗദറായി ജീവിച്ചതില്‍ കുറ്റബോധമുണ്ടോ? റാണിയെ പോലെ തന്നെ ഇനിയും ജീവിക്കുമെന്ന് അഭയ ഹിരണ്‍മയി

  മോഹൻലാൽ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെക്കുന്ന മിക്ക ചിത്രങ്ങളും അനീഷ് ഉപാസനയുടെ ക്യാമറയിലൂടെ പകർത്തിയവയാണ്. ഇപ്പോഴിത മോഹൻലാലിനൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം ജിഞ്ചർ‌ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അനീഷ് ഉപാസന.

  മോഹൻലാൽ വളരെ ചെറിയ കുട്ടികളെപ്പോലെയാണ് പെരുമാറുക എന്നാണ് അനീഷ് ഉപാസന പറയുന്നത്.

  Also Read: 'അപ്പോഴാണ് ഞാൻ അച്ഛന്റെ വില തിരിച്ചറിയുന്നത്, അങ്ങനെ അച്ഛൻ ചെയ്തത് ഞാൻ ഏറ്റെടുത്തു'; വിജയ് മാധവ് പറയുന്നു

  'ഭയങ്കര ചെറിയ കുട്ടികളെപ്പോലെയാണ് ലാൽ സാർ. അങ്ങനെയാണ് പെരുമാറ്റം. പോണ വഴിക്ക് ഒരു ചവിട്ടൊക്കെ കൊടുത്തിട്ട് പോകും. അല്ലെങ്കിൽ കൈ പൊക്കി ഇടിക്കാൻ പോകും. ഒരു പോക്ക് പോണതാണ്. ആ പോക്കിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്തിട്ട് പോകും.'

  'അല്ലാതെ ഞാൻ മോഹൻലാലാണ് എന്നതരത്തിൽ നടക്കുകയൊന്നുമില്ല. വളരെ കൂളാണ്. കൗണ്ടറൊക്കെ ഒരു രക്ഷയുമില്ലാത്തതാണ്. ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു ഷൂട്ടിന് വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷെ ഞാൻ എത്താൻ വൈകി. വഴി തെറ്റിപ്പോയതുകൊണ്ടാണ് വൈകിയത്.'

  Also Read: അച്ഛന്‍ നാടുവിട്ടു, മരിക്കാം എന്ന് അമ്മ എപ്പോഴും പറയും; ഭക്ഷണത്തില്‍ എന്തെങ്കിലും തരുമോ എന്ന് പേടിച്ചു!

  'അദ്ദേഹം കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് ഇടയ്ക്കിടെ കോൾ വരുന്നുണ്ടായിരുന്നു. അവിടുന്ന് എവിടെ എത്തി ചോദിക്കാൻ ആളുകൾ വിളിക്കുമ്പോൾ അദ്ദേഹം എന്ത് മൂഡിലാണ് ഇരിക്കുന്നതെന്ന് ഞാൻ ചോദിച്ചിരുന്നു.'

  'അപ്പോൾ അവർ പറഞ്ഞത് കണ്ടിട്ട് മനസിലാക്കാൻ പറ്റുന്നില്ലെന്നാണ്. ഞാൻ വരുന്നതും നോക്കി അദ്ദേഹം മുറ്റത്ത് കുറച്ച് നേരം നിൽക്കും വീണ്ടും അകത്തേക്ക് പോകും. പിന്നെയും മുറ്റത്ത് വന്ന് നിൽക്കും പിന്നേയും അകത്തേക്ക് പോകും അങ്ങനെയായിരുന്നു.'

  'ഞാൻ‌ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ‌ മുറ്റത്ത് ഒരു മുണ്ടൊക്കെ ഉടുത്ത് തമ്പുരാനെപ്പോലെ നിൽക്കുന്നുണ്ട്. ഞാൻ വിറച്ചുകൊണ്ടാണ് അ​ദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നത്. ഞാൻ ഓടി ചെന്ന് പറഞ്ഞു... സാർ വഴിതെറ്റിപ്പോയതാണെന്ന്.'

  'ഉടനെ വന്നു കൗണ്ടർ... ഈ പ്രായത്തിലാണോ മോനെ വഴിതെറ്റുന്നതെന്ന്. അത്രയും പറഞ്ഞ് ചിരിച്ചതല്ലാതെ അദ്ദേഹം ദേഷ്യപ്പെട്ടില്ല. അവിടെ ആ പ്രശ്നം കഴിഞ്ഞു. ഞാൻ ചത്തേനായിരുന്നു. ശേഷം ഷൂട്ട് കഴിഞ്ഞ് ഭക്ഷണവും കഴിപ്പിച്ചിട്ടാണ് അദ്ദേഹം വിട്ടത്. നമ്മൾ പ്രതീക്ഷിക്കുന്നതല്ല അ​​ദ്ദേഹത്തിൽ നിന്നും കിട്ടുക.'

  'ബറോസിന്റെ ഷൂട്ട് നടക്കുമ്പോൾ അസിസ്റ്റൻസ് പേടിച്ചാണ് നിൽക്കുക. അദ്ദേഹം വരാൻ സമയമാകുമ്പോൾ‌ എല്ലാം റെഡിയായില്ലെങ്കിൽ അവർക്ക് ടെൻഷനാണ്. പക്ഷെ അദ്ദേഹം വഴക്ക് പറയാതെ അവർക്ക് കുറച്ച് സമയം കൂടി അനുവദിക്കും.'

  'അതേസമയം പ്രതീക്ഷിക്കാത്ത സ്ഥലത്ത് അദ്ദേഹം ചൂടാവുകയും ചെയ്യും. അദ്ദേഹത്തിന്റെ സ്വഭാവം നമുക്ക് പിടിക്കാൻ പറ്റില്ല. വൃത്തി കുറച്ചുള്ള വ്യക്തിയാണ് അ​ദ്ദേഹം. അനാവശ്യമായി അ​ദ്ദേഹം ബഹളം വെക്കാറില്ല.'

  'അദ്ദേഹം ഡാൻസ് ചെയ്യുന്നത് കാണുമ്പോൾ അറിയാതെ കൈയ്യടിച്ച് പോകും', അനീഷ് ഉപാസന പറഞ്ഞു. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മോഹൻലാൽ സിനിമ മോൺസ്റ്ററാണ്.

  സംവിധായകനായ വൈശാഖ് മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹണി റോസ്, സുദേവ് നായര്‍, ലക്ഷ്മി മഞ്ജു, ലെന, സിദ്ദിഖ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാ​ഗമായിരുന്നു.

  Read more about: mohanlal
  English summary
  Celebrity Photographer Aneesh Upasana Open Up About Mohanlal Personality, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X