മെഗാസ്റ്റാറിനൊപ്പമുളള പുത്തന്‍ ചിത്രവുമായി ഷാനി ഷാകി, പ്രധാനപ്പെട്ടവ ഉടനെന്ന് നടന്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി വരാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷനേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്. ഇടയ്ക്കിടെ വേറിട്ട ലുക്കിലുളള ചിത്രങ്ങള്‍ നടന്‍ പങ്കുവെക്കാറുണ്ട്. ലുക്കിന്‌റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലുമെല്ലാം ശ്രദ്ധ പുലര്‍ത്താറുളള താരമാണ് മമ്മൂക്ക. ഭീഷ്മപര്‍വ്വം ചിത്രത്തിനായുളള താടിയും മുടിയും നീട്ടിയുളള മെഗാസ്റ്റാറിന്‌റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഈ ലുക്കിലാണ് അടുത്തിടെ നടന്ന പരിപാടികളില്ലെല്ലാം മമ്മൂട്ടി പങ്കെടുത്തത്.

shanishaki-mammootty

അതേസമയം നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകി പങ്കുവെച്ച മമ്മൂക്കയോടൊപ്പമുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഷാനി ഷാകി മമ്മൂക്കയ്ക്കൊപ്പം അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ചിത്രമാണ് പോസ്റ്റ് ചെയ്തത്.

സൂപ്പര്‍ താരത്തിന് ഒപ്പമുളള ചിത്രത്തിനൊപ്പം ഷാനി ഷാകി കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി. കിംഗിനൊപ്പം ഒരു ഫോട്ടോഷൂട്ട് നടത്തി. പുതിയ ചിത്രങ്ങള്‍ റെഡിയായി കൊണ്ടിരിക്കുകയാണ് എന്നാണ് ഫോട്ടോ പങ്കുവെച്ച് ഷാനി ഷാകി കുറിച്ചത്. അതേസമയം ഷാനി ഷാകിയുടെ പുതിയ ചിത്രത്തിന് താഴെ താരങ്ങളും ആരാധകരുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു. ശ്വേതാ മേനോന്‍, മഹിമ നമ്പ്യാര്‍, അന്‍സണ്‍ പോള്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് കമന്റുകളിട്ടത്.

Recommended Video

ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

അതീവ ഗ്ലാമറസ് ലുക്കില്‍ ബോളിവുഡ് നടി. ചിത്രങ്ങള്‍ കാണാം

ഇവര്‍ക്കെല്ലാം ഷാനി മറുപടി കൊടുത്തിട്ടുമുണ്ട്. അതേസമയം ബിലാല്‍ മാറ്റിവെച്ച ശേഷമാണ് അമല്‍ നീരദ് മമ്മൂക്കയെ നായകനാക്കി ഭീഷ്മപര്‍വ്വം എടുക്കുന്നത്. സിനിമയുടെ ചിത്രീകരണം മുന്‍പ് ആരംഭിച്ചിരുന്നു. വലിയ താരനിര അണിനിരക്കുന്ന ഭീഷ്മപര്‍വ്വത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ചിത്രമാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X