പാപ്പരാസികള്‍ 'ഗര്‍ഭിണികളാക്കിയ' നായികമാര്‍
പാപ്പരാസികള്‍ക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ വേണം ഗോസിപ്പിന്. അടുത്തിടെയായി നോട്ടമിട്ടിരിയ്ക്കുന്നത് വിവാഹിതയായ നായികമാരെയാണ്. ഇവരുടെ ഗദര്‍ഭവിശേഷങ്ങളാണ് ബോളിവുഡില്‍ ചൂടപ്പം പോലെ വിറ്റഴിയുന്നത്. വിവാഹം കഴിഞ്ഞ ശേഷം എത്ര തവണയാണെന്നോ ഗോസിപ്പുവീരന്‍മാര്‍ ഐശ്വര്യ റായ് ബച്ചനെ ഗര്‍ഭിണിയാക്കിയത്.
ഒടുവില്‍ ആരാദ്യ പിറന്നതോടെ ഐശ്വര്യയുടെ രണ്ടാം ഗര്‍ഭവിശേഷം ഇവര്‍ പരത്താന്‍ തുടങ്ങി. ആഷ് മാത്രമല്ല കരീന, വിദ്യ ബാലന്‍ എന്നിങ്ങനെ ഒട്ടേറെ സുന്ദരിമാരെ ഗോസിപ്പുവീരന്‍മാര്‍ ഗര്‍ഭിണികളാക്കിയിട്ടുണ്ട്. അത്തരം ചില വിശേഷങ്ങളിലേക്ക്...

ബോളിവുഡിലെ 'ഗര്‍ഭിണി'മാരെ കാണൂ
ബോളിവുഡിനാകട്ടെ എപ്പോഴും പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ഐശ്വര്യയെപ്പറ്റി അറിയാനുള്ള ആകാംക്ഷ അവരുടെ ആരാധകര്‍ക്കും എപ്പോഴുമുണ്ട്. വിവാഹത്തിന് ശേഷം ആഷിനെപ്പറ്റി ഒട്ടേറെ തവണ ഗര്‍ഭവാര്‍ത്തകള്‍ ഇറങ്ങി. ഇപ്പോള്‍ ആരാധ്യ പിറന്നതിന് ശേഷവും ഐശ്വര്യ രണ്ടാമത് ഗര്‍ഭിണിയാണെന്നാണ് ബോളിവുഡില്‍ പരക്കുന്ന വാര്‍ത്ത. ലോക്‌സഭ തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ഐശ്വര്യയുടെ വയര്‍ അല്‍പ്പം വീര്‍ത്തിരുന്നത്രേ.

ബോളിവുഡിലെ 'ഗര്‍ഭിണി'മാരെ കാണൂ
ഭര്‍ത്താവിനൊപ്പം സദാസമയവും ഒപ്പമുണ്ടാകുന്ന ജെനീലിയ കുറച്ച് നാളായി റിതേഷ് പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് ജെനീലിയ ഗര്‍ഭിണിയാണെന്ന് ഗോസിപ്പ് പരക്കാന്‍ തുടങ്ങിയത്. റിതേഷിന്റെ യെല്ലോ എന്ന മറാത്തി ചിത്രത്തിന്റെ സ്‌ക്രീനിംഗ് കാണാനെത്തിയപ്പോള്‍ ജെനീലിയയുടെ വയര്‍ വീര്‍ത്തിരുന്നെന്നാണ് ഗോസിപ്പി. തുടര്‍ന്ന് റിതേഷ് പങ്കെടുത്ത ഒരു അവാര്‍ഡ് ചടങ്ങിന് ജെനിലിയ എത്താതിരുന്നതും വീട്ടില്‍ തന്നെ കഴിച്ച് കൂട്ടിയതും കൂടി ആയപ്പോള്‍ ഗോസിപ്പ് ശക്തമായി. എന്നാല്‍ ജെനീലിയയുടെ ഗര്‍ഭ വാര്‍ത്തയ്ക്ക് ഇത് വരെയും സ്ഥിരീകരണം ആയിട്ടില്ല

ബോളിവുഡിലെ 'ഗര്‍ഭിണി'മാരെ കാണൂ
വിവാഹം കഴിഞ്ഞ ശേഷം വിദ്യയുടെ ഗര്‍ഭ വാര്‍ത്ത കേട്ട് ആരാധകര്‍ക്ക് പോലും മടുത്തിട്ടുണ്ടാകും. പുതിയ ചിത്രങ്ങള്‍ക്ക് കരാര്‍ നല്‍കാതിരുന്നതോടെയാണ് ഗര്‍ഭ വാര്‍ത്ത സജീവമായത്. എന്നാല്‍ ഇക്കാര്യം വിദ്യ സമ്മതിച്ചിട്ടില്ല

ബോളിവുഡിലെ 'ഗര്‍ഭിണി'മാരെ കാണൂ
കരീന ഗര്‍ഭിണിയാണെന്നും വിശ്രമത്തിലാണെന്നുമായിരുന്നു ഗോസിപ്പ. വിവാഹ ശേഷം ചില ചിത്രങ്ങള്‍ ഒഴിവാക്കിയത് തന്നെയായിരുന്ന കരീനയെയും ഗോസിപ്പ് കോളങ്ങളില്‍ നിറച്ചത്.

ബോളിവുഡിലെ 'ഗര്‍ഭിണി'മാരെ കാണൂ
മല്ലിക അറോറ ഖാന്‍ ആണ് ഗര്‍ഭ വാര്‍ത്തകളില്‍ ഇടം നേടിയ മറ്റൊരു സുന്ദരി. പല അന്താരാഷ്ട്ര ഷോകളില്‍ നിന്നും പെട്ടന്ന് പിന്‍മാറ്റം നടത്തിയതാണ് മല്ലിക ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പരക്കാന്‍ ഇടയാക്കിത്. എന്നാല്‍ ഇവര്‍ തന്നെ വാര്‍ത്ത നിഷേധിച്ചു

ബോളിവുഡിലെ 'ഗര്‍ഭിണി'മാരെ കാണൂ
2009 ല്‍ വിവാഹിതായയതിന് ശേഷം പലതവണയാണ് ശില്‍പ്പ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പരന്നത്. ഒടുവില്‍ വാര്‍ത്ത നിഷേധിച്ച് അവര്‍ രംഗത്തെത്തിയിരുന്നു. ഒരു കുഞ്ഞ് പിറന്നതോടെ ഇനി ശില്‍പ്പയുടെ രണ്ടാമത് ഗര്‍ഭവാര്‍ത്തയാകും ഗോസിപ്പു വീരന്‍മാര്‍ നോട്ടമിടുക

ബോളിവുഡിലെ 'ഗര്‍ഭിണി'മാരെ കാണൂ
ജോണ്‍ എബ്രഹാവും പ്രിയ രുഞ്ചാലും വിവാഹിതരായത് പ്രിയ ഗര്‍ഭിണിയായതിനാലാണെന്ന് ഗോസിപ്പുണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ് ഇവര്‍ ഒരുമിച്ചായിരുന്നു താമസമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.


Click it and Unblock the Notifications











