സാംസ്‌കാരിക മന്ത്രി പക്വത കാണിക്കണം
നിറഞ്ഞ സദസ്സില്‍ കേരളം മുഴുവന്‍ കളിക്കുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. ഈ വര്‍ഷത്തെ അവാര്‍ഡ് സെല്ലുലോയ്ഡിന് നല്‍കിയത് അത് കമല്‍ ചെയ്ത ചിത്രമായതുകൊണ്ടല്ല. നാം ചെയ്ത മാപ്പര്‍ഹിക്കാത്ത ഒരു തെറ്റിനു നല്‍കിയ പ്രാശ്ചിത്തം കൂടിയായിരുന്നു. അതുകൊണ്ടല്ലേ തിയറ്ററില്‍ നാം നിശബ്ദരായി ഇരിക്കുന്നതും ചില സംഭാഷണം കേള്‍ക്കുമ്പോള്‍ അറിയാതെ കയ്യടിക്കുന്നതും. അങ്ങനെ കയ്യടികുന്ന ഒരു സീന്‍ തന്നെയാണ് അന്നത്തെ സാംസ്‌കാരിക സെക്രട്ടറിയോട് ചേലങ്ങാട് ഗോപാലകൃഷ്ണന്‍ പറയുന്ന ജാതിക്കെതിരായ ഡയലോഗും.
മലയാറ്റൂര്‍ രാമകൃഷ്ണനോ അന്നത്തെ മന്ത്രിമാരോ വിമര്‍ശനത്തിന് അതീതരൊന്നുമല്ലല്ലോ. ഇവിടെ നിരവധി സിനിമകളില്‍ മന്ത്രിമാരെയും പൊലീസ് ഓഫിസര്‍മാരെയും വിമര്‍ശിക്കാറുണ്ട്. അന്നൊന്നും ആരും വിമര്‍ശനം ഉന്നയിക്കാറില്ല. പൊതുജനത്തിനു മനസ്സിലാകുന്ന വിധത്തില്‍ എത്രയോ രാഷ്്ട്രീയ സിനിമയില്‍ ഇവരെയൊക്കെ കളിയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ പ്രതിരൂപങ്ങള്‍വരെ സിനിമയില്‍ വന്ന് എന്തെല്ലാം കാണിക്കുന്നു. രാഷ്ട്രീയക്കാരുടെ പ്രതിരൂപങ്ങളിലൂടെ ചാനലുകളിലെ ഹാസ്യപരിപാടിയിലുടെ എന്തെല്ലാം വിമര്‍ശനങ്ങള്‍ കെട്ടഴിക്കുന്നു.
മന്ത്രിമാരുടെയും പ്രതിപക്ഷക്കാരുടെയും വേഷം അവതരിപ്പിക്കാന്‍ അവരെ വെല്ലുന്ന ആളുകള്‍ വരെ ഇവിടെയുണ്ട്. അവരുടെ വിമര്‍ശനമെല്ലാം ചിരിച്ചും കയ്യടിച്ചും നാം പ്രോല്‍സാഹിപ്പിക്കാറുണ്ട്. അത്തരമൊരു വിമര്‍ശന സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. അവിടെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. അതിലേക്കാണ് സാംസ്‌കാരിക മന്ത്രിയും തന്റെ സംഭാവന ചെയ്തിരിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാര്‍ക്കുമായി കമല്‍ ഒരു പൊതുഷോ നടത്തിയാല്‍ ഒറ്റ മറുപടിയിലൂടെ പ്രശ്‌നം തീരും.
അല്ലാതെ വെറുതെ ചാനല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയല്ല വേണ്ടത്. ചാനല്‍ ചര്‍ച്ചകള്‍ നയിക്കുന്ന അവതാരകള്‍ ലോകത്തെ എല്ലാ വിഷയത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് തങ്ങളാണ് എന്ന രീതിയിലാണ് കമലിനെപോലെയുള്ളവരെ ചോദ്യം ചെയ്യുന്നത്. എത്രയോ ചിത്രങ്ങള്‍ ചെയ്ത് കഴിവു തെളിയിച്ച ആളാണ് കമാലുദ്ദീന്‍ എന്ന കമല്‍. സിനിമയില്‍ വന്നിട്ട് 25 വര്‍ഷമായി. അദ്ദേഹത്തെ ഇങ്ങനെ തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ നാം ശ്രമിക്കരുത്.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications












