അഭിപ്രായം പറഞ്ഞാല്‍ ആരാധകര്‍ പോകുമോ?

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/movies/feature/2013/02/celluloid-controversy-clear-misunderstanding-2-107656.html">« Previous</a>

ഞണ്ടിന്റെ സ്വഭാവമാണ് നമ്മുടെ ചില സിനിമക്കാര്‍ക്ക്. ഒരുത്തന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വലിച്ച് താഴെയിടുക. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രം വിമര്‍ശിക്കപ്പെട്ടപ്പോള്‍ അത് രാഷ്ട്രീയ മുതലെടുപ്പിനു രാഷ്ട്രീയക്കാര്‍ ശ്രമിച്ചാല്‍ പോട്ടെ എന്നുവയ്ക്കാം. ജഗദീഷ് എന്ന നടന്‍ ഇതില്‍ കമലിനെ കുറ്റം പറയേണ്ട കാര്യമെന്ത്. കമല്‍ ചരിത്രം വളച്ചൊടിച്ചാല്‍ മാപ്പ് പറയണെന്നാണ് ജഗദീഷ് പറഞ്ഞിരിക്കുന്നത്.

കമല്‍ ചരിത്രം വളച്ചൊടിച്ചോ എന്ന് നോക്കുകയല്ലേ ഇദ്ദേഹം ആദ്യം ചെയ്യേണ്ടത്. കമലും ജഗദീഷുമെല്ലാം ഒരേ ഇന്‍ഡസ്്ര്രടിയില്‍ നില്‍ക്കുന്നവരാണ്. അവരെ നമുക്ക് അങ്ങനെയാണു പരിചയവും. കമലിന്റെ നിരവധി ചിത്രങ്ങളില്‍ നാം ജഗദീഷിനെ കണ്ടതുമാണ്. എന്നാല്‍ രാഷ്്ട്രീയത്തിലിറങ്ങാന്‍ കുപ്പായമിട്ടതുകൊണ്ട് ഈ വിഷയത്തിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് ശ്രമമെങ്കില്‍ ജഗദീഷിനെ മലയാളി പ്രേക്ഷകര്‍ തന്നെ വഴിയില്‍ തടയുമെന്ന് ഉറപ്പാണ്.

ഒരുകലാകാരന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കൂടെ നില്‍ക്കുകയാണ് സുഹൃത്തുക്കള്‍ ചെയ്യേണ്ടത്. അല്ലാതെ അന്നേരം വീടു കത്തുമ്പോള്‍ കഴുക്കോല്‍ ഊരാന്‍ നില്‍ക്കുകയല്ല ചെയ്യേണ്ടത്. ഇവിടെ ജഗദീഷ് ശ്രമിച്ചതും അതിനാണ്. കഴിഞ്ഞമാസം വിശ്വരൂപം എന്ന ചിത്രത്തിന് വിലക്കു വന്നപ്പോള്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രി മൊത്തമായി അദ്ദേഹത്തോടൊപ്പം നിന്നു. ഒരാള്‍ പോലും എതിരായി നിന്നില്ല. അന്ന് അവിടെ രാഷ്ട്രീയ മുതലെടുപ്പിന് ഒരു സിനിമാക്കാരനും ശ്രമിച്ചില്ല.

കമലിന് അനുകൂലമായി സംയുക്തപ്രസ്താവന നടത്താന്‍ പോലും ഇവിടുത്തെ സിനിമക്കാര്‍ തയ്യാറായില്ല. ബോളിവുഡിനെ നടന്‍മാര്‍ വരെ കമല്‍ഹാസനൊപ്പമായിരുന്നു. മലയാളികള്‍ മാത്രം ഒരു പ്രസ്താവനയും നടത്തിയില്ല. കമലിനു കൂടെ നിന്നാല്‍ തങ്ങളുടെ ഫാന്‍സുകാര്‍ ഒലിച്ചുപോകുമെന്നായിരുന്നു അവരുടെ പേടി. അങ്ങനെയുള്ള നാടാണ് കേരളം. അവിടെ ജഗദീഷിനെ പോലെയുള്ളവര്‍ മുതലെടുപ്പിനു ശ്രമിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ആദ്യ പേജില്‍
അല്ല, കമല്‍ ചെയ്ത തെറ്റ് എന്താണ്?

<ul id="pagination-digg"><li class="previous"><a href="/movies/feature/2013/02/celluloid-controversy-clear-misunderstanding-2-107656.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X