ബ്ലൗസില്ലാതെ സാരിയുടുത്തു! തിരക്ക് കാരണം ബ്ലാസ് ഇടാന്‍ മറന്നതാണോ? വൈറല്‍ വസ്ത്രത്തെ പറ്റി ചൈത്ര പ്രവീണ്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലൂടെ ശ്രദ്ധേയായ നടിയാണ് ചൈത്ര പ്രവീണ്‍. വിറ്റ്‌നെസ് എന്ന ചിത്രത്തിലൂടെ ചെറിയ വേഷത്തില്‍ അഭിനയിച്ച നടി ഏറ്റവും പുതിയതായി എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്) എന്ന സിനിമയില്‍ അഭിനയിച്ചിരിക്കുകയാണ്.
അടുത്തിടെ ഒരു പൊതുവേദിയില്‍ സാരി ഉടുത്ത് വന്ന ചൈത്രയുടെ വീഡിയോ വൈറലായിരുന്നു. ബ്ലൗസ് ഇടാതെ സാരി മാത്രം ഉടുത്ത് വന്നുവെന്ന തരത്തില്‍ നടിയ്ക്ക് അധിക്ഷേപങ്ങള്‍ നേരിടേണ്ടതായിട്ടും വന്നു. വൈറലാവാന്‍ വേണ്ടിയാണോ ഇങ്ങനൊരു വസ്ത്രം ധരിച്ചതെന്ന് ചോദിച്ചാല്‍ നടിയ്ക്ക് പറയാനുള്ള മറുപടി ഇങ്ങനെയാണ്. വിശദമായി വായിക്കാം...

ഞാന്‍ ഉടുത്തത് അമ്മയുടെ സാരിയും ബ്ലൗസുമാണ്. മലേഷ്യയിലേക്ക് ടൂറ് പോയപ്പോള്‍ ഞങ്ങള്‍ വാങ്ങിയതാണ് ആ ബ്ലൗസ്. അത് സ്‌റ്റൈലായിട്ട് ഞാന്‍ ഇട്ടു. അത് ഇട്ടതിന് ശേഷം എങ്ങനെയുണ്ടെന്ന് അമ്മയോട് ചോദിച്ചപ്പോള്‍ യു ലുക്ക് ബ്യൂട്ടിഫുള്‍ ഇന്‍ ബ്ലാക്ക് എന്നാണ് അമ്മ പറഞ്ഞത്. ബ്ലാക്ക് ഇട്ടാല്‍ ഞാന്‍ സുന്ദരിയാണ്. ഒരു പൊട്ടും തൊട്ട്, ആ ഒരു കോണ്‍ഫിഡന്‍സിലാണ് ഞാന്‍ പോകുന്നത്.
നമ്മള്‍ ചിത്രീകരിച്ച രീതിയിലല്ല ആളുകള്‍ നമ്മളെ കണ്ടത്. അതിലെനിക്ക് വിഷമം തോന്നി. അത് അവരുടെയും തെറ്റല്ല, നമ്മുടെയും തെറ്റല്ല. ആ വീഡിയോയില്‍ ഞാന്‍ ആദ്യം നോക്കുന്നത് എന്റെ ചിരിയൊക്കെ ആയിരിക്കും. കാരണം എന്റെ ചിരി നല്ലതാണെന്ന് ചിലര്‍ പറഞ്ഞത് കൊണ്ട് ഞാനത് നോക്കും. എന്നാല്‍ ബാക്കിയുള്ളവര്‍ നോക്കുന്നത് അതായിരിക്കില്ല. ആ ഒരു ആംഗിളില്‍ നോക്കുമ്പോള്‍ അവരെയും തെറ്റ് പറയാന്‍ പറ്റില്ല.
പിന്നെ എന്നെ ഇന്റര്‍വ്യൂവിന് വിളിക്കാനുണ്ടായ കാരണം എന്തായാരിക്കും. അതിനുള്ള ഉത്തരമാണിത്. അത് തന്നെ വലിയൊരു അഡ്‌വാന്റേജ് അല്ലേ എന്നാണ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ചൈത്ര ചോദിക്കുന്നത്.
പിന്നെ എനിക്കേറ്റവും വിഷമം തോന്നിയൊരു കമന്റ് കോഴിക്കോട്ടുകാര്‍ക്ക് അപമാനമായി എന്ന് പറഞ്ഞതാണ്. കാരണം കോഴിക്കോടിനെ അത്രയധികം സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. വൈറലായ വീഡിയോയില്‍ പോലും നമസ്‌കാരം കോഴിക്കോട് എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. അവിടെ എന്റെ പേര് പോലും പറയാന്‍ വിട്ട് പോയി. എന്റെ നാടിനെ ഞാന്‍ വിട്ട് കളയില്ല. ഇപ്പോള്‍ പറയുമ്പോള്‍ പോലും സങ്കടം വരും. ഞാനെന്ന കലാകാരിയെ വളര്‍ത്തിയത് കോഴിക്കോടാണ്.

എനിക്ക് ഇഷ്ടമുള്ള കമന്റുകളും വന്നിട്ടുണ്ട്. ഈ കുട്ടി ഏതാണെന്ന് ചോദിക്കുന്നവരും എന്റെ പേര് മെന്‍ഷന്‍ ചെയ്യുന്നവരുമൊക്കെ ഉണ്ട്. അവരോടൊക്കെ എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളുമൊക്കെ അതിന് കമന്റുകളുമായി വന്നിട്ടുണ്ടായിരുന്നു. എല്ലാ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്. അതിലൊന്നും കുഴപ്പമില്ല.
എനിക്കേറ്റവും വിഷമമുള്ള കാര്യം എന്നെ പറ്റി മോശം പറയുന്നതിനാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അതൊന്നുമല്ലെന്ന് മനസിലാക്കാനുള്ള പക്വത എനിക്ക് വന്ന് കഴിഞ്ഞു. എന്താണ് നമുക്ക് വേണ്ടതെന്നും എന്റെ ലക്ഷ്യമെന്താണെന്നും എനിക്കറിയാം. അങ്ങനെയുള്ളപ്പോള്‍ എന്തെങ്കിലും മോശമായൊരു കമന്റ് കൊണ്ടൊന്നും എന്നെ തകര്‍ക്കാന്‍ പറ്റില്ല. ഇങ്ങനെ അവസാനിക്കേണ്ടതല്ലെന്ന് എനിക്കറിയാം.
ഈ വീഡിയോ എന്ന് വീട്ടില്‍ എത്തുമെന്നുള്ളതായിരുന്നു എന്റെ പേടി. ഓരോ ദിവസം കൂടുമ്പോഴും ഒന്നും രണ്ടും മില്യണ്‍ കാഴ്ചക്കാര്‍ കൂടി വരികയായരുന്നു. പക്ഷേ വീട്ടില്‍ നിന്നും കാര്യമായ പ്രതികരണം ഒന്നുമുണ്ടായില്ല. പോസിറ്റീവായിട്ടും നെഗറ്റീവായിട്ടും അവര്‍ ഒന്നും പറഞ്ഞില്ല. എനിക്ക് വിഷമമം ഉണ്ടെന്ന് മനസിലാക്കിയിട്ട് അവര്‍ ഒന്നും പ്രതികരിക്കാത്തതാണെന്ന് തോന്നുന്നു.


Click it and Unblock the Notifications











