For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൃഷ്ടാവിന്റേയും ചെറുമകന്റേയും അടുത്തേക്ക് അപ്പച്ചൻ തിരിച്ചുപോയി'; സബീറ്റ ജോർജിന്റെ പിതാവ് അന്തരിച്ചു!

  |

  ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിലെ അമ്മ വേഷത്തിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നടി സബീറ്റ ജോർ‌ജ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശ് ആണ്. കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ.

  'കോഴിക്കോട് വിട്ടാൽ ഞാൻ ആരാണെന്ന് ആർക്കും അറിയില്ല, എല്ലാം ഒരു ഭാ​ഗ്യമാണ്'; ഹരിശ്രീ യൂസഫിനെ കുറിച്ച് നിർമൽ!

  പത്ത് വർഷം മുമ്പാണ് സബീറ്റ വിവാഹമോചനം നേടിയത്. മകൾ സാഷയാണ് ഇപ്പോൾ സബീറ്റയുടെ കൂട്ട്. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ സബീറ്റയുടെ മൂത്തമകൻ മാക്സ് വെൽ നാല് വർഷം മുമ്പാണ് മരിച്ചത്. ഇപ്പോൾ സബീറ്റയുടെ സ്വന്തം പിതാവും അന്തരിച്ചുവെന്ന സങ്കട വാർത്തയാണ് താരം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ദിവസങ്ങൾക്ക് മുമ്പ് പിതാവ് അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും പ്രാർഥനകൾ വേണമെന്നും ആവശ്യപ്പെട്ട് സബീറ്റ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അച്ഛനെ ആശുപത്രിയിൽ വെച്ച് ശുശ്രൂഷിക്കുന്ന ചിത്രങ്ങളും സബീറ്റ പങ്കുവെച്ചിരുന്നു.

  'വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം മാത്രം', നടൻ ഫർഹാൻ അക്തറിന്റെ ഭാര്യ ​ഗർഭിണി?; വൈറലായി ചിത്രങ്ങൾ!

  അച്ഛന്റെ മരണ വാർത്ത പങ്കുവെച്ച് സബീറ്റ കുറിച്ചത് ഇങ്ങനെയാണ്... 'എന്റെ അച്ഛൻ... എന്റെ ഏറ്റവും വലിയ ആശ്രയം.... അദ്ദേഹം അദ്ദേഹത്തിന്റെ സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു. അവിടെ വെച്ച് എന്റെ മകൻ മാക്‌സിനെ കാണാൻ സാധിക്കും എന്നതിനാൽ അദ്ദേഹം സന്തുഷ്ടനാണെന്ന് എനിക്കറിയാം. മുത്തച്ഛനും ചെറുമകനും അവിടെ ഒരുമിച്ചായിരുന്ന് സന്തോഷിക്കും. നിങ്ങളെ രണ്ടുപേരെ ഞാൻ അവിടെ വന്ന് കണ്ടുമുട്ടും വരെ എനിക്ക് സംരക്ഷണമായി നിങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം...' സബീറ്റ കുറിച്ചു. ചക്കപ്പഴം സീരിയലിലെ നായിക അശ്വതി ശ്രീകാന്ത് അടക്കമുള്ളവർ സബീറ്റയുടെ പിതാവ് ആദരാഞ്ജലികൾ നേർന്നു. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള അവശതകൾ കൂടിയപ്പോഴാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി സബീറ്റ കുറിച്ചിരുന്നു.

  അച്ഛനൊപ്പം ആശുപത്രിയിൽ ആയിരിക്കുന്ന സമയത്ത് സബീറ്റ പങ്കുവെച്ച കുറിപ്പിൽ തന്റെ ഡാഡിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് താനും കുടുംബവും എന്നാണ് സബീറ്റ കുറിച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന പിതാവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സബീറ്റയുടെ കുറിപ്പ്. 'ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു.... തല തൂത്തുറക്കി... കൈകൾ മുറുകെപ്പിടിച്ചു. എപ്പോൾ നമ്മൾ അത് അവർക്ക് വേണ്ടി ചൈയ്യുന്നു. പ്രാർഥനകൾ തുടരണേ.... ഞങ്ങളുടെ ഡാഡി ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായതോടെ ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എപ്പോഴും നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി....' സബീറ്റ കുറിച്ചു. തിരികെ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിനിടയിലാണ് സബീറ്റയുടെ പിതാവിന്റെ അപ്രതീക്ഷിത വേർപാട്.

  Recommended Video

  Santhosh Varkey Exclusive Interview | FilmiBeat Malayalam

  ചക്കപ്പഴം സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷം മോഡലിങിലും സിനിമയിലും സബീറ്റയ്ക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. താരത്തിന്റെ മകൾ അമേരിക്കയിലാണ് പഠിക്കുന്നത്. ഷൂട്ടിങിൽ ഇടവേളകൾ വരുമ്പോൾ സബീറ്റ മകളുടെ അടുത്തേക്ക് പോകാറുണ്ട്. അമൽ രാജ്ദേവ്, സ​ബീറ്റ ജോർജ്, ശ്രുതി രജനികാന്ത്, റാഫി തുടങ്ങിയവരാണ് ചക്കപ്പഴം സീരിയലിൽ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചക്കപ്പഴം പ്രേക്ഷക ശ്രദ്ധ നേടിയതോടെ സീരിയലിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾക്കും കേരളത്തിൽ നിരവധി ആരാധകരുണ്ട്. അത്തരത്തിലാണ് സബീറ്റ ജോർജും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

  Read more about: serial
  English summary
  Chakkapazham Serial Actress Sabitta George Father Passed Away, Actress Pens An Emotional Note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X