മകന്‍ എന്റെ മടിയില്‍ കിടന്നാണ് മരിച്ചത്, ഞാനവനെ കെട്ടിപ്പിടിച്ചു! നെഞ്ചത്തടിച്ച് കരഞ്ഞില്ലെന്ന് നടി സബീറ്റ
ആ സമയത്ത് മോന്‍ കിടക്കുകയായിരുന്നു. അവന്‍ പോവുകയാണെന്ന് എനിക്കന്നേരം തോന്നി
ചക്കപ്പഴം ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സബീറ്റ ജോര്‍ജ്. നിലവില്‍ പരമ്പരയില്‍ നിന്നും പിന്മാറി നില്‍ക്കുകയാണ് നടി. ഇടയ്ക്ക് സിനിമയിലും സബീറ്റ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി പലപ്പോഴും മകനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പങ്കുവെക്കാറുള്ളത്.
ജനിച്ചപ്പോള്‍ തന്നെ അസുഖബാധിതനായിരുന്ന മകനെ ഏറെ കാലം നോക്കിയതിനെ പറ്റിയും അവന്റെ അവസാന നാളുകളെ പറ്റിയുമൊക്കെ നടി പറഞ്ഞിരുന്നു. മാത്രമല്ല മകന്‍ തന്റെ മടിയില്‍ കിടന്ന് മരിച്ച നിമിഷത്തെ കുറിച്ച് സബീറ്റ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയായിരുന്നു നടി.
മകന്റെ അവസാന നിമിഷത്തെ കുറിച്ച് സബീറ്റ പറയുന്നതിങ്ങനെയാണ്... 'ആ സമയത്ത് മോന്‍ കിടക്കുകയായിരുന്നു. അവന്‍ പോവുകയാണെന്ന് എനിക്കന്നേരം തോന്നി. ഓക്‌സിജന്‍ കൊടുക്കുന്ന മാസ്‌ക് വെച്ചിരുന്നു. എങ്കിലും ആ നിമിഷം എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു. അതല്ലാതെ നെഞ്ചത്തടിച്ച് കരഞ്ഞ് ബഹളമുണ്ടാക്കുകയല്ല ചെയ്തത്.

ആ സമയത്തേക്ക് ഞാനെന്നെ തന്നെ ഒരുക്കി കൊണ്ട് വരികയായിരുന്നു. അത് പേടിയില്ലാതായതാണോ എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. മോനെ പറഞ്ഞ് വിട്ടതിലൂടെ മരണത്തെ പേടിയില്ലാതെയായി എന്നതാണ് എനിക്ക് ഉണ്ടായതെന്ന്', സബീറ്റ പറയുന്നു.
അതേ സമയം സിനിമയിലും സീരിയലിലും പ്രതിഫലവും മുന്‍ഗണനയും ലഭിക്കുന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു. ' ഞാനെന്ന് പറയുന്ന വ്യക്തിയ്ക്കും ഞാന്‍ ചെയ്യുന്ന ജോലിയ്ക്കും ഒരു ക്വാളിറ്റിയുണ്ട്. അതിനെ നിങ്ങള്‍ അംഗീകരിക്കണം, അഭിനന്ദിക്കണം, എന്ന പേടിയില്ലായ്മയാണ് ശമ്പളമില്ലാതെ പണിയെടുക്കില്ല എന്ന് പറഞ്ഞതിന് പിന്നില്‍',. സിനിമയുടെ ലൊക്കേഷനില്‍ നിന്നും കൃത്യനിഷ്ഠയില്ലായ്മയും ശമ്പളത്തിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ നേരിട്ടതായിട്ടും സബീറ്റ വെളിപ്പെടുത്തുന്നു.
'സിനിമയിലാണെങ്കില്‍ തന്നെ മമ്മൂക്കയെ പോലെയുള്ള സൂപ്പര്‍താരങ്ങള്‍ പോലും കൃത്യനിഷ്ഠ പാലിക്കുന്നവരാണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഒത്തിരി താരങ്ങളുണ്ട്. അത് ഇല്ലാത്തവരും ഉണ്ട്. കൃത്യനിഷ്ഠ കൊണ്ട് എന്റെ സമയത്തെ പോലെ ഞാന്‍ നിങ്ങളുടെ സമയത്തെയും ബഹുമാനിക്കുകയാണ്. അതാണ് നേരിട്ടല്ലാതെ ചെയ്യുന്നത്.

പിന്നെ സിനിമയില്‍ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ സമയം മാറിയേക്കാം. ചിലപ്പോള്‍ വൈകിട്ടായിരിക്കും നമ്മുടെ ഷോട്ട് എടുക്കുന്നത്. അതുപോലെയല്ല, രാവിലെ ഒന്‍പത് മണിയ്ക്ക് പോയി വൈകുന്നേരം അഞ്ച് മണിയ്ക്ക് ഇറങ്ങി പോരുന്ന ലൊക്കേഷനില്‍ കൃത്യനിഷ്ഠയെന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനെതിരെ ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്.
ലാലേട്ടന്റെ ഒരു മൂവിയുടെ ലൊക്കേഷനില്‍ ചെന്നിരുന്നിട്ട് രാവിലെ മുതല്‍ പുട്ടിയിട്ട് ഇരിക്കുകയാണ്, എനിക്ക് രാത്രി എട്ട് മണിയ്‌ക്കേ ഷൂട്ട് ഉള്ളു. അവിടെ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ ഒരേ സമയം ഏകദേശം ഒരുപോലെ പണി എടുക്കുന്ന കുറേ താരങ്ങള്‍ ഉള്ള പരമ്പരയിലോ മറ്റ് ടെലിവിഷന്‍ പരിപാടികളിലോ അങ്ങനെയാവാന്‍ പാടില്ല. കാരണം ആ താരങ്ങളെല്ലാവരും ഏകദേശം ഒരുപോലെ തന്നെയാണ്.

അവിടെ ചിലര്‍ക്ക് മാത്രം പ്രത്യേക പരിഗണന കൊടുക്കുന്നത് ശരിയാണോ? അതിനെതിരെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അത് ചോദിക്കുക മാത്രമല്ല എന്റെ പ്രവൃത്തിയിലൂടെ കാണിക്കുകയും ചെയ്തിട്ടുണ്ടെന്ന് സബീറ്റ പറയുന്നു. അതാണോ ചക്കപ്പഴത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്ന ചോദ്യത്തിന് അങ്ങനെ താന്‍ പറഞ്ഞില്ലെന്നായി', നടി.
ഇതിനൊക്കെ എതിരെ ഞാന്‍ ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. വെറുതേ ശബ്ദം ഉയര്‍ത്തിയത് കൊണ്ട് കാര്യമില്ല. വെറുതെ സംസാരിച്ചത് കൊണ്ട് കാര്യമില്ല. അതിനൊരു ആക്ഷന്‍ കൊണ്ട് ഫോളോ ചെയ്യണം. ഞാന്‍ ചുമ്മ പറഞ്ഞതല്ല. എന്റെ മോളുടെ കാര്യമാണെങ്കിലും അങ്ങനെയായിരിക്കും. അവളോട് എന്തേലും പറഞ്ഞിട്ട് അത് കേട്ടില്ലെങ്കില്‍ കുറച്ച് നേരത്തേക്ക് ലാപ്‌ടോപ് കിട്ടില്ലെന്ന് പറയുമെന്നും സബീറ്റ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications