ഇനി മുതൽ മഹീന മുന്ന; പേരിലെ 'റാഫി' മാറ്റി താരപത്നി, വേർപിരിയുകയാണോയെന്ന് ആരാധകർ, എന്റെ ഇഷ്ടമല്ലേയെന്ന് മറുപടി!

ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക് സുപരിചിതനാക്കിയത്. അഭിനയത്തോടുള്ള ഇഷ്ടം മൂലം അവസരങ്ങൾക്കായി റാഫി കഠിനമായി പരിശ്രമിച്ചു. അങ്ങനെയാണ് ചക്കപ്പഴത്തിലേക്ക് എത്തുന്നത്. സുമേഷ് ക്ലിക്കായതോടെ സിനിമയിലേക്കും റാഫിക്ക് അവസരങ്ങൾ കിട്ടി തുടങ്ങി. റാഫിയുടെ ഭാര്യ മഹീനയും യുട്യൂബിലൂടെയും മറ്റ് സോഷ്യൽമീഡിയ പേജുകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമൊക്കെ മഹീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മഹീന ദുബായിലാണ് താമസം. ദുബായിലും മോഡലിങും വ്ലോ​ഗിങ്ങും ഇൻഫ്ലൂവൻസർ റോളിലും എല്ലാം മഹീന സജീവമാണ്. രണ്ട് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് മഹീനയ്ക്ക് ഇൻസ്റ്റ​ഗ്രാമിലുണ്ട്.

Chakkappazham Actor Rafi aka sumesh

സെലിബ്രിറ്റികളുടെ ജീവിതത്തിലും സോഷ്യൽമീഡിയ പേജിലും പോലും വരുന്ന ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ആരാധകർ. അതിനാൽ തന്നെ ഇൻസ്റ്റ​ഗ്രാം പേജിലെ പേരിൽ മഹീന മാറ്റങ്ങൾ വരുത്തിയത് ആരാധകരും ശ്രദ്ധിച്ചു. ഇപ്പോൾ മഹീന മുന്ന എന്നാണ് താരപത്നിയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ കൊടുത്തിരിക്കുന്ന പ്രൊഫൈൽ നെയിം.

അടുത്തിടെ വരെ മഹീനയുടെ പേരിനൊപ്പം റാഫിയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പെട്ടന്ന് പേരിൽ നിന്നും റാഫിയെ മഹീന എടുത്ത് കളഞ്ഞപ്പോൾ ആരാധകരിൽ നിന്നും ചോദ്യങ്ങളുയർന്നു. റാഫിയുമായി ഡിവോഴ്സായോ എന്നാണ് മഹീനയ്ക്ക് ലഭിച്ച ഏറെയും ചോദ്യങ്ങൾ. പൊതുവെ വിവാഹമോചനത്തിന് ഒരുങ്ങുന്ന സെലിബ്രിറ്റികളാണ് സോഷ്യൽ‌മീഡിയ പേജിൽ നിന്നും പങ്കാളിയുടെ പേര് നീക്കം ചെയ്യുന്നത്.

അതിനാലാകാം മഹീനയോടും ആരാധകർ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചത്. ഡിവോഴ്സായോ എന്ന് ചോദിച്ചുള്ള കമന്റുകൾ നിറഞ്ഞതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് മഹീന. ഡിവോഴ്സായാൽ മാത്രമെ പേര് മാറ്റാൻ പാടുള്ളോ?. ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേയെന്നാണ് മഹീന ചോദിച്ചത്. കുറച്ചുപേർ എന്നോട് ചോദിക്കുന്നുണ്ട് എന്താണ് പേര് മാറ്റിയതെന്ന്. അത് എന്റെ ഇഷ്ടമല്ലേ?. പേര് മാറ്റിയാൽ ഡിവോഴ്സായി എന്നാണോ അർത്ഥം?.

എന്ത് ഇടണം ഇടണ്ടായെന്ന് തീരുമാനിക്കുന്നത് ഞാനല്ലേ?. ഇപ്പോൾ മനസിലായി ഒരാൾ ഡിവോഴ്സാകാൻ കാത്തിരിക്കുന്നവരുണ്ടെന്ന്. മറ്റുള്ളവരുടെ കാര്യത്തിലാണ് എല്ലാവർക്കും ശ്രദ്ധ. ഞാൻ ദുബായിലേക്ക് വന്നശേഷം ഡിവോഴ്സായോ എന്ന് പലരും ചോദിക്കുന്നുണ്ട്. യുട്യൂബിൽ അതുമായി ബന്ധപ്പെട്ട് വീഡിയോസും വരുന്നുണ്ട്.

Chakkappazham Actor Rafi aka sumesh

ഡിവോഴ്സാകുന്നവർ പേര് മാറ്റി കാണാറുള്ളതുകൊണ്ട് നിങ്ങൾ അങ്ങനെ ചോദിച്ചതാകും. പക്ഷെ ഞാൻ അത്തരത്തിൽ ചെയ്ഞ്ച് ചെയ്തതല്ല. റാഫിക്ക വരുന്നതിന് മുമ്പ് എന്റെ പേര് മഹീന മുന്ന എന്ന് തന്നെയായിരുന്നു. അല്ലാതെ മറ്റൊന്നുമില്ല. ഇതിന് വേറെ കാരണങ്ങൾ കണ്ടെത്താൻ പോകേണ്ടതില്ല. റാഫിക്ക ഇപ്പോൾ ഷൂട്ടിലാണ്. സിനിമയിൽ അഭിനയിക്കുകയാണ്. ഞാൻ റാഫിക്കയോട് നല്ലതുപോലെ വഴക്കിടുകയും അടി കൂടുകയും എല്ലാം ചെയ്യാറുണ്ട്. അൺഫോളോയാക്കാറുമുണ്ട്.

പിന്നെ വീണ്ടും ഫോളോ ചെയ്യും. വീണ്ടും അടിയാകും... അങ്ങനെയാണ് എന്നാണ് മഹീന പറഞ്ഞത്. ദുബായിലേക്ക് വന്നതിന് പിന്നിലെ കാരണവും മഹീന വെളിപ്പെടുത്തി. പഠിക്കാനല്ല ജോലിക്കായാണ് ഞാൻ ദുബായിലേക്ക് വന്നത്. സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്യുന്നു മഹീന പറയുന്നു.

ഹിജാബ് നിരന്തരമായി ധരിക്കുന്നതിനെ കുറിച്ചും മഹീന പങ്കുവെച്ചു. മോഡേൺ ലുക്കിൽ നിന്നും മാറിയതുകൊണ്ടല്ല ഹി​ജാബ് ധരിക്കാൻ തുടങ്ങിയത്. ഹിജാബ് ധരിച്ചാൽ ഏത് ഡ്രസ്സിനൊപ്പം എന്ത് ഹെയർസ്റ്റൈൽ വേണം എന്നതിൽ കൺഫ്യൂഷനുണ്ടാവില്ല. അതുപോലെ ഞാൻ ഹിജാബ് ധരിക്കുന്നത് അടിപൊളിയാണെന്ന് പറയുകയും ചെയ്തു എന്നാണ് മഹീന പറഞ്ഞത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X