ടീച്ചറുടെ മകളോട് തോന്നിയ ഇഷ്ടം നാട്ടുകാരൊക്കെ കണ്ടുപിടിച്ചു; സൗഭാഗ്യയുമായിട്ടുള്ള ഇഷ്ടത്തെ കുറിച്ച് അര്‍ജുന്‍

വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിനൊപ്പം സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയിയല്‍ നിറഞ്ഞ് നില്‍ക്കുന്നത്. ചെറിയ പ്രായം മുതലേ ഒരുമിച്ച് നൃത്തം പഠിച്ച് വളര്‍ന്നവരാണ് സൗഭാഗ്യയും അര്‍ജുനും. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണിന്റെ നൃത്ത വിദ്യാലയത്തില്‍ നിന്നാണ് അര്‍ജുനും നൃത്തം പഠിച്ചത്. അങ്ങനെയുള്ള അടുപ്പം ഇഷ്ടമാവുകയായിരുന്നു.

ടീച്ചറിന്റെ മകളായത് കൊണ്ട് ആദ്യം തോന്നിയ ഇഷ്ടം താന്‍ പറയാതിരിക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് അര്‍ജുനിപ്പോള്‍. എന്നാല്‍ ഞങ്ങളുടെ പെരുമാറ്റം കണ്ട് പലരും ടീച്ചറോട് പോയി ഇക്കാര്യം പറഞ്ഞു. അങ്ങനെ ഒടുവില്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതെങ്ങനെയാണെന്നാണ് സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ അര്‍ജുനും സൗഭാഗ്യയും ഒരുപോലെ പറയുന്നത്.

ഞങ്ങള്‍ ഇഷ്ടം തുറന്ന് പറഞ്ഞിട്ടൊന്നുമില്ല. അതൊക്കെ മനസിലാക്കിയതാണ്

'ഞങ്ങള്‍ ഇഷ്ടം തുറന്ന് പറഞ്ഞിട്ടൊന്നുമില്ല. അതൊക്കെ മനസിലാക്കിയതാണ്. നമ്മുക്ക് അദ്ദേഹത്തോട് ഇഷ്ടമാണെന്നും അവര്‍ക്ക് തിരിച്ചുമുണ്ടെന്ന് പ്രേമിക്കുന്നവര്‍ക്ക് അറിയാന്‍ പറ്റും. പിന്നെ ഇഷ്ടമുള്ളത് പോലെ നടക്കും. അതല്ലാതെ സിനിമയില്‍ കാണുന്നത് പോലെ ഇഷ്ടമാണെന്ന് പറഞ്ഞ് പ്രൊപ്പോസല്‍ സീനുകളൊന്നും ഉണ്ടാവണമെന്നില്ല. ചിലര്‍ക്കൊക്കെ ഉണ്ടായേക്കാം, എല്ലാവര്‍ക്കും അങ്ങനെ ഉണ്ടാവില്ലെന്നാണ്', സൗഭാഗ്യ പറയുന്നത്.

 സൗഭാഗ്യയ്ക്ക് മുന്‍പ് എനിക്കുണ്ടായിരുന്ന പ്രണയം സിനിമാ സ്റ്റൈലിലായിരുന്നു

'സൗഭഗ്യയ്ക്ക് ഇല്ലെങ്കില്‍ എനിക്ക് അങ്ങനെ ഉണ്ടായിരുന്നു. പക്ഷേ അത് സൗഭാഗ്യയുടെ അടുത്തല്ലെന്നാണ് തമാശരൂപേണ അര്‍ജുന്‍ പറയുന്നത്. സൗഭാഗ്യയ്ക്ക് മുന്‍പ് എനിക്കുണ്ടായിരുന്ന പ്രണയത്തില്‍ സിനിമാ സ്റ്റൈലില്‍ ഞാന്‍ പ്രൊപ്പോസ് ചെയ്യുകയും എന്നും വിളിക്കുകയുമൊക്കെ ചെയ്യുമായിരുന്നുവെന്നും', അര്‍ജുന്‍ പറഞ്ഞു.

സൗഭാഗ്യയോട് എനിക്ക് ഇഷ്ടം തോന്നാന്‍ നൂറോ ആയിരമോ കാരണങ്ങള്‍ ഉണ്ടായിരുന്നു

'സൗഭാഗ്യയോട് എനിക്ക് ഇഷ്ടം തോന്നാന്‍ നൂറോ ആയിരമോ കാരണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ടീച്ചറിന്റെ മകളായത് കൊണ്ടും അവര്‍ നമുക്ക് തന്ന സ്വതന്ത്ര്യം കൊണ്ടും പരസ്പരം ഇഷ്ടം പറയാന്‍ സാധിച്ചിരുന്നില്ല. അതിന് മുന്‍പ് അവിടെ വരുന്നവരെല്ലാം താര ഇവര്‍ തമ്മില്‍ ഇഷ്ടമാണോന്ന് അമ്മയുടെ അടുത്ത് ചോദിക്കുമായിരുന്നു. അല്ല, അവര്‍ സുഹൃത്തുക്കളാണെന്നാണ് ടീച്ചര്‍ അവരോട് പറയാറുള്ളത്. അതുകൊണ്ട് തന്നെ ഈ സൗഹൃദം നിലനിര്‍ത്തി പോകാമെന്ന് ഞങ്ങളും ചിന്തിച്ചു'.

ഏതോ ഒരു പോയിന്റില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് വേണ്ടി എന്തിന് ത്യാഗം ചെയ്യണമെന്ന് തോന്നി

'പിന്നെ ഏതോ ഒരു പോയിന്റില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് വേണ്ടി എന്തിന് ത്യാഗം ചെയ്യണമെന്ന് തോന്നി. അവര്‍ക്ക് അങ്ങനെ തോന്നണമെങ്കില്‍ അതിലെന്തോ നല്ലതില്ലേ എന്നെനിക്ക് തോന്നി. കുറേ ആളുകള്‍ അങ്ങനെ തന്നെ പറഞ്ഞ് തുടങ്ങിയതോടെ ഞാന്‍ സൗഭാഗ്യയോട് ഇഷ്ടം പറയാതിരുന്നു. ഒരു മടിയായി. അല്ലെങ്കില്‍ നേരത്തെ പറഞ്ഞേനെ. കണ്ടപ്പോള്‍ തന്നെ ഇഷ്ടം പറയുമായിരുന്നുവെന്നും', അര്‍ജുന്‍ സൂചിപ്പിക്കുന്നു.

സൗഭാഗ്യയ്ക്ക് ആ സമയത്ത് ആരെ വേണമെന്ന കൺഫ്യൂഷനായിരുന്നു

സൗഭാഗ്യയ്ക്ക് ആ സമയത്ത് പ്രണയം ഉണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് 'ഞാന്‍ ഭയങ്കര കണ്‍ഫ്യൂഷനിലായിരുന്നുവെന്നാണ്', നടി പറയുന്നത്. 'ഇയാളെ വേണോ അയാളെ വേണോ എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം അര്‍ജുന്‍ ചേട്ടനോട് തന്നെ പറഞ്ഞു. ഇയാളെ നോക്കണോന്ന് ചോദിച്ചപ്പോള്‍ അയാള്‍ എനിക്ക് ചേരില്ലെന്നാണ് പറഞ്ഞതെന്ന് സൗഭാഗ്യ പറയുന്നു. നേരത്തെ ഇഷ്ടമുള്ളതിനാല്‍ ഇവളുടെ കൂടെ നിന്നിട്ട് ഞാന്‍ അതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോന്നാണ്', അര്‍ജുന്‍ ചോദിക്കുന്നത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X