എന്ത് വന്നാലും അവസാനം പഴി പെണ്ണിന് മാത്രമെന്നപോലെ, ആൺകുട്ടികൾ തെറ്റൊന്നും ചെയ്യാറില്ലേ?; മഹീനയുടെ കുറിപ്പ്
റീൽ, ടിക്ക് ടോക്ക് വീഡിയോകളിലൂടെ വൈറലായി നിൽക്കുമ്പോഴാണ് റാഫിക്ക് ചക്കപ്പഴത്തിലേക്ക് അവസരം ലഭിക്കുന്നത്. ചക്കപ്പഴം പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഏതാനും വെബ് സീരിസുകളിലും പിന്നീട് സിനിമകളിലും അഭിനയിച്ചു. റാഫിയുടെ ഭാര്യ മഹീന മുന്നയും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ്. മൂന്ന് വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.
മഹീന ഇപ്പോൾ ദുബായിൽ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ വളരെ വിരളമായി മാത്രമാണ് കേരളത്തിലെത്തുന്നത്. മാത്രമല്ല റാഫിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മഹീന പങ്കുവെക്കുന്നതും കുറഞ്ഞു. ഇതോടെ ഇരുവരും വേർപിരിയലിന്റെ വക്കിലാണെന്ന് ഗോസിപ്പുകളും പ്രചരിച്ചു.

നിരവധി കമന്റുകളും ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ മഹീന തന്നെ മറുപടിയുമായി എത്തി. ഇരുവരും രണ്ട് സ്ഥലങ്ങളിൽ ജോലി ചെയ്യുന്നുവെന്ന് അല്ലാതെ മറ്റ് പ്രശ്നങ്ങളിലെന്നും സന്തോഷകരമായാണ് ജീവിക്കുന്നതെന്നുമാണ് കമന്റുകൾക്ക് മറുപടിയായി മഹീന പറഞ്ഞത്. ഇപ്പോഴിതാ അവധിക്ക് നാട്ടിലെത്തിയ മഹീന കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ കുറിച്ച വരികളാണ് ശ്രദ്ധനേടുന്നത്.
കടൽത്തീരത്ത് നിന്നുള്ള വീഡിയോയ്ക്ക് ഒപ്പം മഹീന കുറിച്ചത് ഇങ്ങനെയായിരുന്നു. ജീവിതത്തെ ആസ്വദിക്ക... സ്വയം ഇഷ്ടപ്പെട്ട് തുടങ്ങുമ്പോൾ തന്നെ ഒരു രസാണ്. ഒരു ആണും പെണ്ണും ഇഷ്ടപെട്ടാൽ അതിൽ എപ്പോഴും കുറ്റം പെൺകുട്ടിക്ക് മാത്രമാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. പക്ഷെ അങ്ങനെ ആയിരിക്കില്ല. ചിലപ്പോൾ ആണിന് ആവും തെറ്റ്.
ചിലപ്പോൾ പെണ്ണിനും. എപ്പോഴും ഒരാൾ മാത്രം ആയിരിക്കില്ല. എന്ത് വന്നാലും അവസാനം പഴി പെണ്ണിന് മാത്രമെന്ന് പോലെ.ഉദാഹരണം: ഒരു പെണ്ണും ആണും ഇഷ്ടത്തിലായി പിന്നീട് അവർക്ക് പറ്റില്ലെങ്കിൽ അവർ ബ്രേക്കപ്പ് ആയാൽ ബാക്കിയുള്ളവർ കുറ്റം പറയുന്നത് പെണ്ണിനെ. അതെന്തേ ആൺകുട്ടികൾ തെറ്റൊന്നും ചെയ്യാറില്ല? അങ്ങനെ ഒന്നുമില്ല രണ്ടുപേർക്കും തെറ്റുകൾ സംഭവിക്കാം. ഇത് എന്റെ കാഴ്ചപ്പാടാണ്.
പ്ലീസ് നോട്ട് : ഇനി ഇതിന് അടിയിലും വരും കുറെ കമന്റ്സ് എന്നായിരുന്നു മഹീനയുടെ കുറിപ്പ്. മഹീനയുടെ കാഴ്ചപ്പാട് ശരിയാണെന്നാണ് കുറിപ്പിന് വന്ന ഏറെയും കമന്റുകൾ. മഹീനയുടെ സോഷ്യൽമീഡിയ പേജിലെ പേരിൽ നിന്നും റാഫി എടുത്ത് മാറ്റി മുന്ന എന്ന് ചേർത്തപ്പോഴും വലിയ രീതിയിൽ വിമർശനവും ചോദ്യങ്ങളും താരപത്നിക്ക് നേരിടേണ്ടി വന്നിരുന്നു.

റാഫിയുമായി ഡിവോഴ്സായോ എന്നാണ് മഹീനയ്ക്ക് ലഭിച്ച ഏറെയും ചോദ്യങ്ങൾ. പൊതുവെ വിവാഹമോചനത്തിന് ഒരുങ്ങുന്ന സെലിബ്രിറ്റികളാണ് സോഷ്യൽമീഡിയ പേജിൽ നിന്നും പങ്കാളിയുടെ പേര് നീക്കം ചെയ്യുന്നത്. അതിനാലാകാം മഹീനയോടും ആരാധകർ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചത്. ഡിവോഴ്സായോ എന്ന് ചോദിച്ചുള്ള കമന്റുകൾ നിറഞ്ഞതോടെ മറുപടി മഹീന നൽകി.
ഡിവോഴ്സായാൽ മാത്രമെ പേര് മാറ്റാൻ പാടുള്ളോ?. ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേയെന്നാണ് മഹീന ചോദിച്ചത്. ദുബായിലും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ, മോഡൽ തുടങ്ങിയ നിലകളിലും മഹീന സജീവമാണ്.


Click it and Unblock the Notifications