For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹ്രസ്വ ചിത്രത്തിന് വേണ്ടി ഒരു പാക്കറ്റ് സി​ഗരറ്റ് വലിച്ച് തീർത്തു, ആശുപത്രിയിലായി‌ ചക്കപ്പഴം താരം അമല്‍

  |

  ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലായാളികൾക്ക് സുപരിചിതനായ താരമാണ് അമൽ രാജ് ദേവ്. ചക്കപ്പഴത്തിൽ കുഞ്ഞുണ്ണിയായി എത്തിയ താരം വൈകാതെ പ്രേക്ഷകരുടെ മനസ് കീഴടക്കിയിരുന്നു. പരമ്പരയിലൂടെ വലിയ ആരാധകരെ സ്വന്തമാക്കിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം നിരന്തരം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

  ഇപ്പോഴിതാ സോഷ്യൽ മീഡിയ വഴി ആശുപത്രിയിലായ വിവരമാണ് ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. അഭിനയിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി എന്തിനും തയ്യാറാണ്. അങ്ങനെ ഒരു ഹ്രസ്വ ചിത്രത്തിന് വേണ്ടി ഒരു പാക്കറ്റ് സി​ഗരറ്റ് വലിച്ച് തീർത്ത് ആശുപത്രിയിൽ ആയ വിവരം രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്.

  അമല്‍ രാജ്‌ദേവിന്റെ പോസ്റ്റ്

  ''നടനായാല്‍ നടക്കാതിരിക്കാന്‍ പറ്റില്ലാല്ലോ ...! നല്ല ചുമ, തൊണ്ടയില്‍ ഇന്‍ഫക്ഷനും, പക്ഷെ പനിയില്ല, ചെറിയ കുളിര്, പിന്നെ കോവിഡാനന്തര ശ്വാസം മുട്ടലും ഉണ്ട്. കമ്പിളിപ്പുതപ്പ് വലിച്ചു മൂടി പുതച്ചുറങ്ങാനാണ് തോന്നുന്നത്. പക്ഷെ ചില ജോലികളിൽ നിന്ന് ഒഴിയാന്‍ പറ്റില്ലാല്ലൊ'.

  Amal

  'ഒരു ഡബ്ബിംഗ് ഉണ്ട്, ആദീടെ സ്‌കൂളിലെ പിടിഎ മീറ്റിംഗും പരിപാടിയും, വൈകുന്നേരം ഒരു പ്രൊജക്ടിന്റെ ചര്‍ച്ചയും. തത്കാലം ആശുപത്രിയില്‍ പോയി രണ്ട് ഇഞ്ചക്ഷനും എടുത്ത് ആവിയും പിടിച്ച്, നിറയെ മരുന്നുമായി വീട്ടിലെത്തി. എന്നാല്‍ ഇവിടെ റെസ്റ്റ് അല്ല അറസ്റ്റിലാ! (പേടിക്കേണ്ട റെസ്റ്റ് എടുക്കാനായി ഭാര്യയുടെ പണിയാണ്- പിടിച്ച് മുറിയില്‍ പൂട്ടിയിട്ടു. ??')

  'രണ്ടു ദിവസം മുന്നെ ഒരു ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. സംഗതി നന്നായിരുന്നു. പക്ഷെ പറഞ്ഞിട്ടെന്നാ കാര്യം പണി എനിക്കാ കിട്ടിയത്. കഥാപാത്രം പുകവലിക്കുന്നവനാ, പുട്ടു പോലെ ഒരു പാക്കറ്റ് അങ്ങ് വലിച്ചു തള്ളി ! അഭിനയം കഴിഞ്ഞ് കൈയ്യടിയും വാങ്ങി (കാശും കിട്ടിയേ) വീട്ടിലെത്തി. രാത്രിയായപ്പൊ അവന്‍ പണി തുടങ്ങി '!

  കടുത്ത ശ്വാസം മുട്ടലും ചുമയും. ഒരു വിധം നേരം വെളുപ്പിച്ച് ആശുപത്രിയിലെത്തി. ചൂണ്ടയില്‍ കൊത്തിയ ഇരയെപ്പോലെ അവര്‍ നിന്നതിനും ഇരുന്നതിനും കിടന്നതിനുമൊക്കെ ബില്ലോട് ബില്ല് ഒടുവില്‍ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞ് ഒരു കെട്ട് മരുന്നുകളുമായി - പോയി റെസ്റ്റെടുക്കൂ എന്ന ഉപദേശവും വാങ്ങി വീട്ടിലിരിപ്പാണ്. എന്തു ചെയ്യാനാ, അടങ്ങിയിരിക്കാം, അമൽ പറയുന്നു.

  അക്കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല, നിങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെ വേണമെന്ന് ജീവ

  ആശുപത്രിയില്‍ നിന്നും എടുത്ത ചിത്രത്തിനൊപ്പമാണ് അമലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചെത്തൂ എന്ന കമന്റുമായി ഓണ്‍സ്‌ക്രീന്‍ മക്കളായ ശ്രുതി രജനികാന്തും റാഫി മുഹമ്മദും എല്ലാം കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

  റോബിൻ്റെ ആർദ്രതയുള്ള ഹൃദയം ഞാനെ കണ്ടിട്ടുള്ളൂ, എൻ്റെ ഗതികേടിനെ ധന്യ തമാശയാക്കിയപ്പോൾ ഞാൻ തളർന്നുപോയെന്ന് എൽ പി

  തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ചിറങ്ങിയ അമൽ, സൂര്യ കൃഷ്ണമൂർത്തിയുടെ നാടകങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിന്റെ നാടകരൂപം ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. നർത്തകിയാണ് ഭാര്യ ദിവ്യലക്ഷ്മി. അടുത്തിടെ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലും വ്യത്യസ്തമായൊരു ഗെറ്റപ്പിൽ താരം വേഷമിട്ടിരുന്നു.

  കണക്കുകൂട്ടലുകളെല്ലാം തെറ്റി, സർപ്രൈസ് 'വെള്ളത്തിലായി'; പുതിയ വിശേഷങ്ങളുമായി ബഷീറും കുടുംബവും

  ചക്കപ്പഴം എന്റെ ആദ്യത്തെ സീരിയല്‍ അല്ല. തൊട്ട് മുന്‍പ് അഭിനയിച്ചത് നീലക്കുയിലില്‍ ആണ്. അതില്‍ വേറൊരു ലുക്കിലായിരുന്നു. അതാണ് പുതിയ ഗെറ്റപ്പ് കാണുമ്പോള്‍ പെട്ടെന്ന് മനസിലാകാത്തത്. ശ്രീകുമാരന്‍ തമ്പി സാറിന്റെ 'ദാമ്പത്യഗീതങ്ങളാ'യിരുന്നു ആദ്യത്തെ സീരിയല്‍. അതില്‍ വില്ലനായിരുന്നു. 'ചട്ടമ്പിക്കല്യാണി', അമ്മത്തമ്പുരാട്ടി, കായംകുളം കൊച്ചുണ്ണിയുടെ മകന്‍, തുടങ്ങിയവയാണ് മറ്റ് സീരിയലുകൾ. സിനിമയിലും 'ഡാഡികൂള്‍, ഒരു കുപ്രസിദ്ധ പയ്യന്‍' ഉള്‍പ്പെടെ കുറേ വേഷങ്ങള്‍ ചെയ്തു.

  Read more about: actor
  English summary
  Chakkappazham Serial Fame Amal Rajdev is in hospital after smoking a pack of cigarettes for a short film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X