'ഇവൾ എനിക്ക് എന്റെ കുഞ്ഞിനെപ്പോലെയാണ്, ആദ്യം പ്രപ്പോസ് ചെയ്തത് മഹീനയാണ്'; മനസ് തുറന്ന് റാഫിയും മഹീനയും!
കുടുംബപ്രേക്ഷകർക്കിടയിൽ വളരെ വേഗത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നത് സീരിയൽ താരങ്ങൾക്കാണ്. ചക്കൂട്ടത്തിൽ ഹാസ്യ പരമ്പരകളിലെ താരങ്ങൾക്ക് പ്രേക്ഷക മനസിൽ പ്രത്യേക സ്ഥാനം ഉണ്ട്. ഇന്ന് മിനി സ്ക്രീനിൽ കരച്ചിലും പിഴിച്ചിലും അമ്മായിയമ്മ മരുമകൾ പോരുമില്ലാതെ എല്ലാവർക്കും കുടുംബസമേതം ഇരുന്ന് ചിരിച്ച് ആസ്വദിച്ച് കാണാൻ പറ്റിയ പരമ്പരയാണ് ചക്കപ്പഴം. ഫ്ലവേഴ്സിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വാധീനിച്ച പരമ്പരയും ചക്കപ്പഴമാണ്. കുറച്ച് മുതിർന്ന സീരിയൽ താരങ്ങളും പിന്നെ കുറച്ച് പുതുമുഖങ്ങളുമെല്ലാമാണ് ചക്കപ്പഴത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ്.പി ശ്രീകുമാർ, ശ്രുതി രജനികാന്ത്, സബീറ്റ ജോർജ്, അശ്വതി ശ്രീകാന്ത്, റാഫി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയൽ മുന്നൂറിലധികം എപ്പിസോഡുകൾ പിന്നിട്ട് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. യുട്യൂബിലാണ് സീരിയലിന് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത്. ആശയ്ക്കും കുഞ്ഞുണ്ണിക്കും കണ്ണൻ മോനും സുമേഷിനും മുത്തശ്ശിക്കും ലളിതാമ്മയ്ക്കുമെല്ലാം നിരവധി ആരാധകരാണുള്ളത്. ചക്കപ്പഴത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രിയനായത് റാഫി അവതരിപ്പിക്കുന്ന സുമേഷ് എന്ന കഥാപാത്രമാണ്. വെബ് സീരിസുകളും ടിക്ക് ടോക്ക് വീഡിയോകളുമാണ് റാഫിയെ ചക്കപ്പഴം വരെ എത്തിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു റാഫിയുടെ വിവാഹം. കൊല്ലത്ത് വെച്ച് നടന്ന ചടങ്ങിൽ മിനി സ്ക്രീനിലേയും ചക്കപ്പഴത്തിലേയും നിരവധി താരങ്ങൾ പങ്കാളികളായിരുന്നു. ടിക്ക് ടോക്ക്, റീൽസ് എന്നിവയിലൂടെ ശ്രദ്ധേയയായ മഹീനയെയാണ് റാഫി ജീവിത സഖിയാക്കിയത്. ഒന്നര വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ചടങ്ങുകളുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ മഹീന തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് റാഫി. ചക്കപ്പഴം സീരിയൽ കണ്ട് പ്രണയം തോന്നിയിട്ട് മഹീനയാണ് തന്നോട് വന്ന് പ്രണയം പറഞ്ഞതെന്നും റാഫി വെളിപ്പെടുത്തി.

'മഹീനയും ടിക്ക് ടോക്കുകൾ ചെയ്യാറുണ്ട്. ഞങ്ങളുടെ വീടുകൾ തമ്മിൽ അരമണിക്കൂർ വ്യത്യാസമേയുള്ളൂ. അവളെ ഞാൻ കുഞ്ഞാ എന്നാണ് വിളിക്കുന്നത്. അവൾ എനിക്ക് എന്റെ കുഞ്ഞിനെപ്പോലെയാണ്. ചക്കപ്പഴം സീരിയൽ കണ്ട് ഇഷ്ടം തോന്നിയ കാര്യം മഹീന പറഞ്ഞു. ഞങ്ങളുടെ പ്രണയത്തിൽ ആദ്യം പ്രപ്പോസ് ചെയ്തതും മഹീനയാണ്. ഞങ്ങൾ തമ്മിൽ വഴക്കുകൾ വളരെ കുറവാണ്. പ്രധാനമായും വഴക്കുണ്ടാകുന്നത് ഫോൺ വിളിച്ചാൽ എടുക്കുന്നില്ല എന്ന കാര്യത്തിനാണ്. മറ്റുള്ള കാര്യങ്ങളിലൊന്നും നിർബന്ധമുള്ളയാളല്ല. ഞങ്ങൾ വളരെ കൂൾ കപ്പിൾ ആണ്' റാഫി പറയുന്നു. ചക്കപ്പഴത്തിലെ പ്രകടനത്തിന് മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്കാരം റാഫിക്ക് നേടികൊടുത്തിരുന്നു. ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. ആർഭാടമായി നടന്ന വിവാഹ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തിരുന്നു.
Recommended Video

അടുത്തിടെയാണ് സീരിയലിലെ സുമേഷിന്റെ വിവാഹവും നടന്നത്. സീരിയലിൽ സുമേഷിന്റെ കാമുകിയായിരുന്ന സുപ്രിയയെ തന്നെയാണ് സുമേഷ് വിവാഹം ചെയ്തത്. നടി ഹരിതയാണ് ചക്കപ്പഴത്തിൽ റാഫിയുടെ കഥാപാത്രമായ സുമേഷിന്റെ ഭാര്യ സുപ്രിയയായി എത്തുന്നത്. ചക്കപ്പഴം ഫാമിലിയിലെ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ ഡാൻസും പാട്ടും മേളവുമായി കല്യാണം കൊഴുപ്പിച്ച ശേഷമാണ് താരങ്ങൾ മടങ്ങിയത്. വധൂവരന്മാർക്ക് ആശംസകൾ നേർന്ന് അശ്വതി ശ്രീകാന്തും സബീറ്റ ജോർജും എല്ലാം സോഷ്യൽമീഡിയയിൽ കുറിപ്പും പങ്കുവെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ അശ്വതി ശ്രീകാന്ത് ചക്കപ്പഴത്തിൽ നിന്നും വിട്ടുനിൽക്കുതയാണ്. ഒറു യുട്യൂബ് ചാനലും സ്വന്തമായിയുള്ള അശ്വതി തന്റെ വീട്ടുവിശേഷങ്ങളും മറ്റും വീഡിയോകൾ വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.


Click it and Unblock the Notifications