ദിലീപും കാവ്യ മാധവനും തകര്‍ത്തഭിനയിച്ച സിനിമയിലെ ആ കഥാപാത്രം ഇനിയില്ല! ചക്കരമുത്തിന് കണ്ണീരോടെ വിട!
ജീവിച്ചിരിക്കുന്നവരെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള ഭാഗ്യം താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ക്കെല്ലാം നിറഞ്ഞ കൈയ്യടി ലഭിക്കാറുമുണ്ട്. തങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വരെ കഥ മെനഞ്ഞ എഴുത്തുകാരുമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമാണ് ലോഹിതദാസും അങ്ങനെയുള്ള കഥാപാത്രങ്ങളുമായി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളിലെല്ലാം ആത്മകഥാംശം പ്രകടവുമാണ്. തന്റെ മനസ്സിലേക്ക് പല കഥാപാത്രങ്ങളും കടന്നുവന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചക്കരമുത്തിലെ അരവിന്ദനും അദ്ദേഹത്തിന് നേരിട്ടറിയാവുന്ന കഥാപാത്രമായിരുന്നു. ദിലീപായിരുന്നു ആ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ചത്.
ചക്കരമുത്ത് എന്ന ചിത്രം കണ്ടവരാരും അരവിന്ദനെ കഥാപാത്രത്തെ മറന്നുകാണാനിടയില്ല. ലോഹിതദാസായിരുന്നു ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയത്. സായ് കുമാര്‍, ജിഷ്ണു, ശരത്, കൊച്ചിന്‍ ഹനീഫ, മഹേഷ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. വാണിജ്യപരമായി വന്‍വിജയം നേടിയില്ലെങ്കിലും പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. മറന്നുവോ പൂമകളേ, കരിനീലക്കണ്ണിലെന്തെടി ഈ രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജിപി വിജയകുമാറായിരുന്നു ചിത്രം നിര്‍മ്മിച്ചത്. വീട്ടിലെ നിത്യസന്ദര്‍ശകനായ അരവിന്ദനെ ലോഹിതദാസ് ചക്കരമുത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു. അദ്ദേഹം യാത്രയായെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചക്കരമുത്ത് ഇനിയില്ല
ചക്കരമുത്ത് എന്ന സിനിമയിലെ അരവിന്ദന്‍ കേവലമൊരു സാങ്കല്‍പ്പിക കഥാപാത്രമായിരുന്നില്ല, യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമാണ് ലോഹിതദാസ് അദ്ദേഹത്തെ പകര്‍ത്തിയത്. അകലൂരിലെ അമരാവതിയില്‍ പതിവ് സന്ദര്‍ശകനായിരുന്നു അരവിന്ദന്‍. അദ്ദേഹത്തെ ചക്കരമുത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു ലോഹിതദാസ്. പ്രത്യേക മാനറിസങ്ങളോടെ സംസാരിച്ചിരുന്ന അരവിന്ദനെ അവതരിപ്പിച്ചത് ദിലീപായിരുന്നു. ലോഹിതദാസിന്റെ മരണ സമയത്തും അരവിന്ദന്‍ ആ വീട്ടിലുണ്ടായിരുന്നു. അകലൂര്‍ മുല്ലയ്ക്കല്‍ വീട്ടില്‍ കൃഷ്ണന്റേയും നാരായണിയുടേയും മകനായ അരവിന്ദന്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്.

അനുസ്മരണ യോഗം നടക്കാനിരിക്കെ വിയോഗം
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമാണ് ലോഹിതദാസ്. അദ്ദേഹം കൈപിടിച്ചുയര്‍ത്തിയവരില്‍ പലരും ഇന്ന് അറിയപ്പെടുന്ന താരങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ കരിയര്‍ ബ്രേക്ക് സിനിമകളും അദ്ദേഹം സമ്മാനിച്ചിരുന്നു. പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് അപ്രതീക്ഷിതമായ വിയോഗം സംഭവിച്ചത്. അദ്ദേഹത്തിന്‍രെ 10ാമത്തെ ചരമവാര്‍ഷികമാണ് വെള്ളിയാഴ്ച. കഴിഞ്ഞ വര്‍ഷം വരെ നടന്ന എല്ലാ അനുസ്മരണങ്ങളിലും അരവിന്ദനും പങ്കെടുത്തിരുന്നു.

ദിലീപിന്റെ അഭിനയം
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവിസ്മരണീയമാക്കി മാറ്റാറുണ്ട് ദിലീപ്. മാനറിസങ്ങളിലും ചേഷ്ടകളിലുമൊക്കെ വ്യത്യസ്തത വരുത്താറുമുണ്ട്. അത്തരത്തിലൊരു കഥാപാത്രമായിരുന്നു അരവിന്ദന്‍. അരവിന്ദന്റെ വസ്ത്രധാരണവും സംസാരവുമൊക്കെ പ്രത്യേക ശൈലിയിലായിരുന്നു. കളിക്കൂട്ടുകാരിയായ അനിതയോട് അരവിന്ദന് പ്രത്യേക ഇഷ്ടമാണ്. ടീച്ചറമ്മയുടെ മകള്‍ കൂടിയായ അനിതയ്ക്കാവട്ടെ അരവിന്ദനോട് താല്‍പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ അപകടത്തില്‍പ്പെട്ട അനിതയെ സഹായിക്കുന്നതിനായി അരവിന്ദന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയാണ് ദിലീപ് എത്തിയതെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

കാവ്യ മാധവനായിരുന്നു നായിക
ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായ താരമായ കാവ്യ മാധവനായിരുന്നു ഈ ചിത്രത്തില്‍ നായികയായി എത്തിയത്. ദിലീപും കാവ്യ മാധവനും നായികനായകന്‍മാരായെത്തിയ സിനിമകള്‍ക്ക് പൊതുവെ മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇവരുടെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോഴും ആരാധകര്‍ക്ക് സന്തോഷമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് കാവ്യ മാധവന്റെ ചിത്രങ്ങള്‍ പുറത്തുവരാറുണ്ട്.

ലോഹിതദാസിന്റെ സിനിമകള്‍
തിരക്കഥാകൃത്തായാണ് ലോഹിതദാസ് സിനിമാജീവിതം ആരംഭിച്ചത്. ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകപ്രവര്‍ത്തകന്‍, സംവിധായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം മികവ് തെളിയിച്ചിരുന്നു. വര്‍ഷത്തില്‍ നാലഞ്ച് തിരക്കഥകളെഴുതിയിരുന്ന അദ്ദേഹം സംവിധായകനായി മാറിയതോടെ എഴുത്തിലെ ഇടവേള കൂടുകയായിരുന്നു. മമ്മൂട്ടി ചിത്രമായ ഭൂതക്കണ്ണാടിയിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്ത് തുടക്കം കുറിച്ചത്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ആധാരം തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications