twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല, സ്വാമി വരേണ്ടി വന്നു; സംവിധായകൻ പറയുന്നു

    |

    പുതിയ സിനിമകൾ മാത്രമല്ല പഴയ ചിത്രങ്ങളും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. അതുപോലെ തന്നെ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പഴയകാലത്തെ സിനിമ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വല്ലാത്ത താൽപര്യമാണ്. പഴയ സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകരും തിരക്കഥകൃത്തുക്കളും മറ്റും ഇപ്പോൾ രംഗത്ത് എത്താറുണ്ട്. മെഗാസ്റ്റാറിന്റേയും ലാലേട്ടന്റേയും പഴയ സിനിമാ വിശേഷങ്ങൾ വൈറലാകാറുമുണ്ട്.

    ഫോട്ടോഷൂട്ടിലെ ഹൈലൈറ്റ് ടാറ്റു, ചിത്രം വൈറലാകുന്നു

    ഇപ്പോഴിത മമ്മൂട്ടിയുമായുള്ള സിനിമ അനുഭവം പങ്കുവെച്ച് സംവിധായകൻ ചക്കരയുമ്മ സാജൻ. പുതുമുഖ സംവിധായകനായിരുന്ന തനിക്ക് മമ്മൂക്ക ഡേറ്റ് നൽകിയതിനെ കറിച്ചും അദ്ദേഹത്തിന് വേണ്ടി എസ്എൻ സ്വാമിയെ കൊണ്ട് സീൻ മാറ്റി എഴുതിപ്പിച്ചതിനെ കുറിച്ചുമാണ് സംവിധായകൻ പറയുന്നത്.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്ക് അവസരം നൽകിയിട്ടുള്ള താരമാണ് മമ്മൂട്ടി.

    മമ്മൂട്ടിയ്ക്ക്  പ്രശ്നം

    സാജൻ സംവിധാനം ചെയ്ത ചിത്രമായ സ്നേഹമുള്ള സിംഹം എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് വെളിപ്പെടുത്തിയത്. എസ്എൻ സ്വാമിയാണ് സിനിമയ്ക്ക് വേണ്ടി സംഭാഷണം എഴുതിയത്. ചിത്രത്തിലെ ഒരു സീനുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്ക് ഒരു കല്ലുകടി വന്നു. ഞാൻ അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിച്ചു. എന്നിട്ടും രക്ഷയില്ല. അപ്പോൾ എനിക്ക് മനസ്സിലായി ഇനി ഞാൻ പറഞ്ഞിട്ടും കാര്യമില്ലെന്ന് . ഉടൻ തന്നെ ഞാൻ എസ് എൻ സ്വാമിയെ വിളിച്ചു. അദ്ദേഹത്തിനോട് കാര്യം പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം ഹോട്ടലിൽ നിന്ന് ലൊക്കേഷനിലേയ്ക്ക് എത്തി.

    താൻ പറഞ്ഞിട്ട് മനസ്സിലായില്ല

    അദ്ദേഹം സീനിൽ ചെറിയൊരു മാറ്റം വരുത്തി. പിന്നീട് മമ്മൂട്ടി അഭിനയിച്ചു. സിനിമയിൽ മമ്മൂട്ടിയെ പോലെ ഒരാളെ വെറുപ്പിച്ച് കൊണ്ട് മുന്നോട്ട് പോകാൻ പറ്റില്ല. ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണ്. അദ്ദേഹം വ്യത്യസ്മായി പെരുമാറിയാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. എന്നാൽ മമ്മൂട്ടി പറഞ്ഞതിലും ചെറിയൊരു ശരിയുണ്ടായിരുന്നു. ഇല്ലാതെ അദ്ദേഹം വാശി പിടിക്കില്ലല്ലോ. ആ സീനിൽ മമ്മൂട്ടിക്ക് എന്തോ ചെറിയൊരു വിഷമം തോന്നി. ആർക്കും ഒരു കുഴപ്പവുമില്ലാതെ എസ് എൻ സ്വാമി അത് മാറ്റി എഴുതി തന്നു. താൻ എത്ര പറഞ്ഞിട്ടും മമ്മൂട്ടിക്ക് അത് മനസ്സിലായില്ല.

    മമ്മൂട്ടിയുമായി സംസാരിച്ചില്ല

    ഈ സീനുമായി ബന്ധപ്പെട്ട് അന്ന് ഞാൻ മമ്മൂട്ടിയോട് അധികം സംസാരിച്ചിരുന്നില്ല. സംസാരിച്ചാൽ ചിലപ്പോൾ ഞങ്ങൾ തമ്മിൽ മുഷിയും. സിനിമയിലെ പ്രധാന നായകനും സംവിധായകനും തമ്മിൽ പ്രശ്നമായാൽ പ്രൊജക്ട് മുന്നോട്ട് പോകില്ല. ഞാനോ നീയോ എന്നൊരു ഈഗോ ഉണ്ടാകും. അതുപോലെ തന്നെ മുറിഞ്ഞ ഹൃദയങ്ങൾ തമ്മിൽ ഒന്നിക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടല്ലേ. അപ്പോൾ ഒരാൾ തോറ്റ് കൊടുക്കണം. അന്ന് തനിക്ക് തോറ്റു കൊടുക്കുന്നതിൽ ഒരു പ്രശ്നവുമില്ലായിരുന്നു. കാരണം തന്റെ ആദ്യ ചിത്രമായ ചക്കരയുമ്മയിൽ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്. അതൊക്കെ നമ്മൾ ആലോചിക്കണമെന്നും പഴയ സിനിമ വിശേഷം പങ്കുവെച്ച് കൊണ്ട് സംവിധായകൻ പറയുന്നു.

    മമ്മൂട്ടിയുടെ സിനിമ

    1984ൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സാജൻ സംവിധാനം ചെയ്ത ചിത്രമാണ് ചക്കരയുമ്മ. ജഗൻ അപ്പച്ചനാണ് ചിത്ര നിർമ്മിച്ചത്. എസ് എൻ സ്വാമി കഥയെഴുതിയ ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചത് കലൂർ ഡെന്നീസ് ആണ്. മമ്മൂട്ടിക്കൊപ്പം മധു, ശ്രീവിദ്യ, മമ്മൂട്ടി, ജഗതി ശ്രീകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു . മമ്മൂട്ടിയുടെ ആദ്യകാലത്ത് ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ചക്കരയുമ്മ.

    Recommended Video

    വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചുമായി മമ്മൂട്ടി

    വീഡിയോ കാണാം

    English summary
    Chakkaraumma Movie Director Sajan Opens Up An Incident With Mammootty In Snehamulla Simham Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X