അത്ര ബോറല്ലായിരുന്നു! മോഹന്‍ലാലിനൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ച് വിദ്യ ബാലന്‍! ഫോട്ടോ വൈറല്‍
ബോളിവുഡ് താരമായ വിദ്യ ബാലന്‍ എന്നാണ് മലയാളത്തിലേക്ക് എത്തുന്നതെന്നുള്ള ചോദ്യം നിരവധി തവണ ഉയര്‍ന്നുവന്നിരുന്നു. ബോളിവുഡ് സിനിമയില്‍ ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങളുമായി മുന്നേറുമ്പോഴും ആരാധകര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. കരിയറിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. അഭിനയിക്കാന്‍ പറ്റിയ രൂപമല്ല താരത്തിന്റേതെന്നായിരുന്നു പലരും പറഞ്ഞത്. പല സംവിധായകരും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
മലയാളത്തില്‍ അഭിനയിക്കാന്‍ മുന്‍പ് വിദ്യ ബാലന് അവസരം ലഭിച്ചിരുന്നു. മോഹന്‍ലാലിനൊപ്പമായിരുന്നു താരത്തിന് അഭിനയിക്കേണ്ടിയിരുന്നത്. ചക്രമെന്ന് പേരിച്ച ചിത്രം സംവിധാനം ചെയ്യാനിരുന്നത് കമലായിരുന്നു. മോഹന്‍ലാലിനേയും വിദ്യ ബാലനേയും കേന്ദ്രകഥാപാത്രമാക്കിയായിരുന്നു അദ്ദേഹം ഈ ചിത്രം പ്ലാന്‍ ചെയ്തത്. ദിലീപും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചേക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവരെ ഉള്‍പ്പെടുത്തി സിനിമയുടെ ചിത്രീകരണവും നടന്നിരുന്നു.
കമലും മോഹന്‍ലാലും ദിലീപും വിദ്യ ബാലനും ഒരുമിച്ച ചക്രം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. വിദ്യ ബാലന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. സിനിമ പാതിവഴിയില്‍ വെച്ച് മുടങ്ങിയതിന്റെ സങ്കടത്തിലായിരുന്നു താരം. മലയാളത്തിലെ സിനിമ മുടങ്ങിയെങ്കിലും ബോളിവുഡ് വിദ്യയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പിന്നീട്.

കമല്‍ ഉപേക്ഷിച്ച ചിത്രം പിന്നീട് ലോഹിതദാസ് ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാലിന് പകരമായാണ് ചിത്രത്തിലേക്ക് പൃഥ്വിരാജ് എത്തിയത്. വിദ്യബാലന്‍രെ വേഷത്തിലേക്ക് മീര ജാസ്മിനായിരുന്നു എത്തിയത്. വിദ്യ ബാലനായിരുന്നു തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു മോഹന്‍ലാലിനൊപ്പമുള്ള ചിതരം പങ്കുവെച്ചത്. വിദ്യ ബാലന്‍ പങ്കുവെച്ച വിശേഷം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മലയാളം അവഗണിച്ച താരങ്ങളെല്ലാം പില്‍ക്കാലത്ത് അന്യഭാഷയില്‍ പ്രവേശിക്കുകയായിരുന്നു. അതോടെയായിരുന്നു പല താരങ്ങളുടേയും കരിയറും മാറി മറിഞ്ഞത്. അത്തരത്തിലായിരുന്നു വിദ്യ ബാലന്റെ ജീവിതവും. അഭിനയിക്കാനറിയില്ലെന്നും ക്യാമറയ്ക്ക് പറ്റിയ മുഖമല്ലെന്നുമൊക്കെ പറഞ്ഞ് വിമര്‍ശിച്ചവര്‍ പിന്നീട് അത് തിരുത്തിയിരുന്നു. അഭിനയത്തിനും അപ്പുറത്ത് സോഷ്യല്‍ മീഡിയയിലും സജീവമാണ് വിദ്യ ബാലന്‍.


Click it and Unblock the Notifications