For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ചാലക്കുടിക്കാരൻ ചങ്ങാതി എത്തി!! പ്രേക്ഷക പ്രതികരണം ഇങ്ങനെ..

  |

  പ്രേക്ഷകർ ഏറെ നാളുകളായി ആകാംക്ഷയോടെ കാത്തിരുന്നത് കലാഭവൻ മണിയുടെ ജീവിത കഥപറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയ്ക്ക് വേണ്ടിയായിരുന്നു. കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവിൽ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഹാസ്യ താരം രാജമണിയാണ് കലാഭവൻ മണിയായി എത്തുന്നത്. രാജമണിയെ കൂടാതെ സലിംകുമാര്‍, ഹണി റോസ് ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജു കൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന വേഷത്തിൽ‌ ചിത്രത്തിൽ എത്തുന്നുണ്ട്.

  chalakkudikaran chagathi

  ആറ് പേരിൽ നിന്ന് ഒരാൾ പുറത്ത്!! ബിഗ്ബോസ് ഹൗസിൽ നിന്ന് അപ്രതീക്ഷിത വിടവാങ്ങൽ, കാണൂ

  ഓട്ടോറിക്ഷ ഡ്രൈവറായ കലാഭവൻ മണി എങ്ങനെയാണ് സിനിമ താരമായതെന്നും അദ്ദേഹത്തിൻ ജീവിതത്തിൽ ഉണ്ടായ പല സംഭവ വികാസങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ചിത്രത്തിന് വേണ്ടി ജനങ്ങൾ ഇത്രയധികം വെഗ്രത കാണിക്കുന്നത്. കലാഭവൻ മണിയുടെ ഗുരുസ്ഥാനിയനായ വ്യക്തിയായ വിനയനാണ് ചാലക്കുടിക്കാരൻ ചങ്ങാതി ഒരുക്കുന്നത്. സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം വായിക്കാം...

  പ്രഭാസിന്റെ വിവാഹം ഉടൻ!! ഭാവി വധുവിനെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തുന്നു...

  മികച്ച പ്രതികരണം

  മികച്ച പ്രേക്ഷക പ്രതികരണമാണ് ചാലക്കുടിക്കരാൻ ചങ്ങാതിയിൽ നിന്ന് ലഭിക്കുന്നത്. പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചോ അത് തന്നെയാണ് വിനയൻ എന്ന സംവിധായകൻ സിനിമയിലൂടെ നൽകിയിരിക്കുന്നതും. കലാഭവൻ മണിയുടെ ജീവിതത്തിലുണ്ടായ സകല സംഭവങ്ങളുടേയും നേർക്കാഴ്ചയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. മണിയുടെ ജീവിത കഥ പറയുന്ന ചിത്രമായതു കൊണ്ട് തന്നെ ഒട്ടനവധി ചോദ്യങ്ങളുമായിട്ടാണ് പലരും തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

  മണിയുടെ ജീവിതത്തിനോട് നീതി പുലർത്തി

  മണിയുടെ ജീവിതത്തിനോട് അങ്ങേയറ്റം നീതി പുലർത്തി കൊണ്ടാണ് വിനിയൻ ഈ ചിത്രം എടുത്തിരിക്കുന്നത്. കലാഭവൻ മണി എന്ന നടൻ വിട്ട് പോയിട്ട് വർഷങ്ങളായെങ്കിലും ഇന്നും പ്രേക്ഷകർക്ക് അദ്ദേഹത്തിനോടുള്ള സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് തിയേറ്ററുകളിലെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകാൻ സാധിക്കും. നിറഞ്ഞ കയ്യടികളോടെയാണ് സിനിമയെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

  ഒരു ബയോ പിക് അല്ല

  കലാഭലൻ മണിയുടെ ജീവിതകഥയുടെ പ്രമേയത്തിലാണ് ചാലക്കുടിക്കാരൻ ചങ്ങാതി ഒരുങ്ങുന്നതെങ്കിലും ഇത് ഒരു ബയോ പിക് ചിത്രമല്ലെന്ന് സംവിധായകൻ വിനയൻ തന്നെ പറയുന്നുണ്ട്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. മണിയുടെ ജീവിത സാഹചര്യങ്ങളും സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ഉയർച്ചയും താഴ്ച്ചയും സമൂഹത്തിൽ ചെയ്തിരുന്ന പ്രവർത്തനങ്ങളും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുളള ഒരു സിനിമയാണിത്. ദളിത് എന്ന വികാരത്തിന്ഡറെ പേരിൽ മാറ്റി നിർത്തപ്പെട്ട മണിയുടെ കഥയാണ് ചാലക്കുടിക്കാരൻ‌ ചങ്ങാതിയെന്ന് വിനയൻ കൂട്ടിച്ചേർത്തിരുന്നു.

  വിവാദങ്ങളില്ല

  കലാഭവൻ മണിയുടെ മരണത്തിന്റെ യഥാർഥ കാരണം ഇപ്പോഴും പുറത്തു വന്നിട്ടില്ല. ആത്മഹത്യ തന്നെയാണോ അതോ കൊലപാതകമോ എന്ന ചോദ്യം ഇന്നും ഓരോർത്തരുടേയും മനസ്സിലുണ്ട്. എന്നാൽ ചിത്രത്തിൽ വിവാദങ്ങളെ കുറിച്ച് അധികമായി ചർച്ച ചെയ്യുന്നില്ല. ഇതിൽ അൽപം നീരസം പ്രകടപ്പിക്കുന്നുണ്ട്. എങ്കിലും ഹൃദയത്തിൽ ഏറെ വിങ്ങൽ സൃഷ്ടിക്കുന്ന ഒരു ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. സിനിമ രണ്ട് കണ്ണിൽ നിന്ന് ആശ്രു പൊടിയാത്തവരാരും ഉണ്ടാകില്ല.

  English summary
  Chalakkudykkaran Changathy audience response

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more