ചായയിൽ തുപ്പി ഇട്ടു കൊടുക്കുന്ന ആളുകളുണ്ട് സിനിമയിൽ, മമ്മൂട്ടിയെ അധിക്ഷേപിച്ചതിനെ കുറിച്ച് ചാലി പാലാ
സിനിമാ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ്. സിനിമയെ കുറിച്ച് അറിയുന്നതിനോടൊപ്പം തന്നെ ലൊക്കേഷൻ വിശേഷങ്ങളും പ്രേക്ഷകർ തിരക്കാറുണ്ട്. തിയേറ്ററുകളിൽ സിനിമകൾ തമ്മിൽ മത്സരിക്കാറുണ്ടെങ്കിലും താരങ്ങൾ തമ്മിൽ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. ഇത് പോലെ തന്നെയാണ് അണിയറ പ്രവർത്തകരുമായും നല്ല ബന്ധമാണ് താരങ്ങൾക്കുള്ളത്.
ചിരിക്കാൻ വകയുളള അണിയറ കാഴ്ചകളാണ് പൊതുവെ താരങ്ങളും മറ്റും പങ്കുവെയ്ക്കുന്നത്. എന്നാൽ നല്ല സംഭവങ്ങൾ മാത്രമല്ല ലൊക്കേഷനിൽ നടക്കുന്നത്. ഇപ്പോഴിത ലൊക്കേഷനിൽ നടന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് നടൻ ചാലി പാലാ. മെഗാസ്റ്റാർ മമ്മൂട്ടിക്ക് വരെ നേരിടേണ്ടി വന്ന ഒരു ദുരവസ്ഥയാണ് നടൻ വെളിപ്പെടുത്തിയത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
Recommended Video

മറ്റുള്ളവരുടെ വേദനയിലും തകർച്ചയിലും ആനന്ദം കണ്ടെത്തുന്ന വ്യക്തികൾ ധാരാളമുണ്ട്. സിനിമക്കുള്ളിലും അത്തരക്കാർക്കു കുറവൊന്നുമില്ല. ഇഷ്ടമില്ലാത്ത ആളുകളോടോ മുതിർന്ന നടന്മാരോടുള്ള അസൂയ തീർക്കുന്നതിന് പലവഴികളും ഇവർ കണ്ടെത്തും. അത്തരത്തിൽ ഉള്ള അനുഭവം പങ്കുവെയ്ക്കുമ്പോഴായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയോട് കാണിച്ച മോശമായ പ്രവൃത്തിയ കുറിച്ച് നടൻ വെളിപ്പെടുത്തിയത്.

റോഷൻ ആൻഡ്രൂസ് ചിത്രമായ മുംബൈ പോലീസ് എന്ന ചിത്രത്തിനിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു സംഭവം പറഞ്ഞു കൊണ്ടാണ് മമ്മൂട്ടിയ്ക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്. നടന്ന ഒരു രസകരമായ സംഭവം എന്ന് പറഞ്ഞു കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ... തനിക്ക് മികച്ച കഥാപാത്രം നൽകിയ സംവിധായകന്മാരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. നല്ല സംവിധായകനാണ് അദ്ദേഹം. റോഷൻ ആൻഡ്രൂസിന്റെ മികച്ച ചിത്രമായിരുന്നു മുംബൈ പോലീസ്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗമായിരുന്നു അത്.

ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം ചിത്രീകരിക്കാൻ പോകുകയായിരുന്നു. പൃഥ്വിരാജ് ഉൾപ്പടെ എല്ലാവരും ഉണ്ട്. പെട്ടെന്ന് എന്നെ വിളിച്ചു. പോലീസ് റോളായിരുന്നു തനിക്ക് ചിത്രത്തിൽ. പോകുന്ന തിരക്കിൽ തൊപ്പി വെച്ച് തന്നത് മറ്റൊരാളായിരുന്നു. തൊപ്പി തിരിച്ചായിരുന്നു അയാൾ വെച്ചു തന്നത്. ഞാൻ പോകുന്ന തിരക്കിൽ കണ്ണാടിയിലും നോക്കിയില്ല. അവിടെ ചെന്നപ്പോഴാണ് തൊപ്പി തിരിഞ്ഞ കാര്യം അറിഞ്ഞത്. പിന്നീട് കട്ട് പറഞ്ഞ് ആ രംഗം വീണ്ടും ചിത്രീകരിച്ചു. തന്റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ അത് പ്രശ്നമാക്കുമായിരുന്നു.

ഇതുപോലെ വൈരാഗ്യം തീർക്കുന്ന പലരുമുണ്ട് സിനിമയിൽ . ചായയിൽ തുപ്പി ഇട്ട് കൊടുത്തവർ വരെയുണ്ട്. അവരൊക്കെ ഇന്ന് തെണ്ടി പുഴുത്ത് നടക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയെ വരെ ഇത്തരത്തിൽ അധിക്ഷേപിച്ചിട്ടുണ്ട്. എന്തെങ്കിലും വൈരാഗ്യം തോന്നിയാൽ ഇത്തരത്തിലൊക്കെ ചിലർ ചെയ്യും. എന്നാൽ എല്ലാവർക്കും എന്നോട് വലിയ കാര്യമാണ്. എന്റെ ഇഷ്ടങ്ങളെല്ലാം പ്രൊഡക്ഷനിലുള്ളവർക്ക് നന്നായിട്ട് അറിയാം. തന്നെ ഇപ്പോഴും വിളിക്കാറുണ്ടെന്നും ചാലി പാല അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications