ആദി പൂര്‍ത്തിയാക്കാന്‍ സമയമെടുത്തു, പ്രണവിനെ നായകനാക്കുന്നതിനിടയിലെ വെല്ലുവിളിയും അതായിരുന്നു!

By Nimisha

മോഹന്‍ലാലിന്റെ സ്വീകാര്യതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ താരത്തിന്റെ മകന്‍ സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ സ്വഭാവികമായും അത്രയേറെ ശ്രദ്ധ ലഭിക്കുകയും ചെയ്യും. താരപുത്രനെ നായകനാക്കി സിനിമയൊരുക്കുന്നതിനിടയില്‍ പല വെല്ലുവിളികളിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് സംവിധായകനായ ജിത്തു ജോസഫ് പറയുന്നു.

ആദിയുടെ പൂജ ചടങ്ങിനിടയില്‍ത്തന്നെ ജിത്തു ജോസഫ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. തന്നെ സംബന്ധിച്ച് വെല്ലിവിളിയേറിയൊരു കാര്യത്തിലേക്കാണ് കടക്കുന്നതെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.

 പ്രണവിന് വേണ്ടി ഉണ്ടാക്കിയ കഥയല്ല

പ്രണവിന് വേണ്ടി ഉണ്ടാക്കിയ കഥയല്ല

പ്രണവിന് മനസ്സില്‍ കണ്ട് തയ്യാറാക്കിയ തിരക്കഥയായിരുന്നില്ല ആദിയുടേതെന്ന് സംവിധായകന്‍ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 മോഹന്‍ലാലും സുചിത്രയും

മോഹന്‍ലാലും സുചിത്രയും

താരപുത്രനായ പ്രണവ് തന്റെ സിനിമയിലൂടെയാണ് തുടക്കം കുറിക്കുന്നതെന്ന് ഉറപ്പായതിന് ശേഷം അല്‍പ്പം ടെന്‍ഷനിലായിരുന്നു. ലാലേട്ടനും സുചിത്ര ചേച്ചിയും അവനെ എന്നെ ഏല്‍പ്പിക്കുകയായിരുന്നു.

പ്രണവിന് എന്തെങ്കിലും ചെയ്യാനുണ്ടാവണം

പ്രണവിന് എന്തെങ്കിലും ചെയ്യാനുണ്ടാവണം

സിനിമയൊരുക്കുന്നതിനിടയില്‍ പല വെല്ലുവിളികളിലൂടെയും കടന്നുപോകേണ്ടതായി വരും. പ്രണവിന്റെ കാര്യത്തില്‍ ഉത്തരവാദിത്തം കൂടുതലായിരുന്നു. ആദ്യ ചിത്രമായതിനാല്‍ത്തന്നെ അവന് ചെയ്യാന്‍ എന്തെങ്കിലുമുണ്ടാവണം എന്നതായിരുന്നു പ്രധാന വെല്ലുവിളി.

അസിസ്റ്റന്റില്‍ നിന്നും നായകനിലേക്ക്

അസിസ്റ്റന്റില്‍ നിന്നും നായകനിലേക്ക്

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് അപ്പുവെന്ന പ്രണവ് എത്തുന്നത്. നടനാകുമ്പോള്‍ 100 ശതമാനം നടനായാണ് പ്രണവ് പ്രവര്‍ത്തിക്കുന്നത്. തിരിച്ചും അങ്ങനെത്തന്നെ.

അച്ഛനും മകനുമൊപ്പം പ്രവര്‍ത്തിച്ചു

അച്ഛനും മകനുമൊപ്പം പ്രവര്‍ത്തിച്ചു

മോഹന്‍ലാലിനെയും പ്രണവിനെയും ക്യാമറയ്ക്ക് മുന്നില്‍ നിയന്ത്രിക്കാന്‍ അവസരം ലഭിച്ച സംവിധായകന്‍ കൂടിയാണ് ജിത്തു ജോസഫ്. നിലവില്‍ അദ്ദേഹത്തിന് മാത്രമേ ഈ അവസരം ലഭിച്ചിരുന്നുള്ളൂ. പ്രണവ് തുടങ്ങിയട്ടല്ലേയുള്ളൂ.

 ലാളിത്യമാണ് മുഖമുദ്ര

ലാളിത്യമാണ് മുഖമുദ്ര

അങ്ങേയറ്റം പ്രൊഫഷണലായാണ് ഇരുവരും സിനിമയെ സമീപിക്കുന്നത്. സംവിധായകനെ ബുദ്ധിമുട്ടിക്കാതെ വിശ്വസിച്ച് കൂടെ നില്‍ക്കും. ലാളിത്യമാണ് ഇരുവരുടേയും മുഖമുദ്രയെന്നും ജിത്തു ജോസഫ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X