'ക്ഷേത്രത്തിൽ വെച്ച് ഒരു സ്ത്രീ അടിച്ചു, ചോദിച്ച് വാങ്ങിയ വേഷമാണ്... വിജയ് സാറിനൊപ്പമുള്ള സീനുകൾ കട്ടായി'
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത പരമ്പരയാണ് ചന്ദനമഴ. അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ചന്ദനമഴയ്ക്കുശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നവരും പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇന്നും എത്തുന്നവരുമുണ്ട്. നടി മേഘ്‌ന വിന്‍സെന്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദനമഴ പരമ്പര ഏറെ റേറ്റിംഗുള്ള ദുര്‍ലഭം പരമ്പരയില്‍ ഒന്നായിരുന്നു. സീരിയലിൽ മേഘ്നയുടെ ഭർത്താവായ അർജുൻ ദേശായി ആയി അഭിനയിച്ചത് തമിഴ് സീരിയൽ താരം സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണനാണ്.
തമിഴ്‌നാട് പുതുക്കോട്ടെ സ്വദേശിയായ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമ കരിയർ ആരംഭിച്ചത്. ചന്ദന മഴ സുബ്രഹ്മണ്യത്തിന്റെ ആദ്യത്തെ മലയാളം സീരിയലായിരുന്നു. ശേഷം സൂര്യകാന്തി, അക്ഷരതെറ്റ്, പളുങ്ക് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ആക്രി കല്യാണം എന്നൊരു മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

വളരെ വിരളമായി മാത്രമാണ് സുബ്രഹ്മണ്യം മലയാളം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളു. ഇപ്പോഴിതാ നടി മേഘ്ന വിൻസെന്റിനൊപ്പം സുബ്രഹ്മണ്യം ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ചന്ദനമഴ സീരിയലിലെ കുറിച്ച് സംസാരിച്ചുകൊണ്ട് ജീവിത്തിലേയും കരിയറിലേയും വിശേഷങ്ങൾ നടൻ പങ്കിട്ട് തുടങ്ങിയത്. മലയാളം അറിയാതെയാണ് മലയാളം സീരിയലിൽ അഭിനയിക്കാൻ ഞാൻ വന്നത്.
പക്ഷെ ഒരു മാസം കൊണ്ട് എഴുതാനും വായിക്കാനും പഠിച്ചു. മലയാളത്തിൽ അഭിനയിക്കുന്നതിനോടുള്ള താൽപര്യമാണ് ചന്ദനമഴ സീരിയലിൽ എത്തിച്ചത്. ചന്ദനമഴ സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു ക്ഷേത്രത്തിൽ തൊഴുതുകൊണ്ടിരിക്കവെ ഒരു സ്ത്രീ വന്ന് എന്നെ അടിച്ചു. ആ കൊച്ചിനെ ഒന്ന് സ്നേഹിച്ചൂടെയെന്ന് ചോദിച്ചാണ് അടിച്ചത്. എനിക്ക് ഒരുപാട് അടി ഇതുപോലെ അമ്മച്ചിമാരുടെ കയ്യിൽ നിന്നും കിട്ടിയിട്ടുണ്ടെന്ന് സുബ്രഹ്‌മണ്യൻ പറയുന്നു.
സുബ്രഹ്‌മണ്യന് മാത്രമല്ല വില്ലത്തി റോൾ ചെയ്ത ശാലുവിനും അടികിട്ടിയിട്ടുണ്ടെന്ന് മേഘ്നയും കൂട്ടിച്ചേർത്തു. സുബ്ബു അണ്ണന് മാത്രമല്ല ചന്ദനമഴയിൽ വർഷയായി അഭിനയിച്ചിരുന്ന ശാലുവിനോടും സീരിയൽ ആരാധകർ ഇങ്ങനെ പെരുമാറാറുണ്ടായിരുന്നു. ഞാനും ശാലുവും ഒരുമിച്ച് പോകുന്നത് കാണുമ്പോൾ ആളുകൾ വന്ന് ശാലുവിനെ അടിച്ചിട്ട് പോകുമെന്ന് മേഘ്ന പറഞ്ഞു. ഗോട്ട് സിനിമയിൽ അഭിനയിച്ചതിന്റെ വിശേഷങ്ങളും അഭിമുഖത്തിൽ സുബ്രഹ്‌മണ്യൻ പങ്കുവെച്ചു.
സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്ക് തൊട്ടുമുമ്പായുള്ള സീനുകളിലാണ് സുബ്രഹ്മണ്യൻ സ്പെഷൽ ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ അംഗമായി വിജയ്ക്കൊപ്പം അഭിനയിച്ചത്. സുബ്രഹ്മണ്യനെ സ്ക്രീനിൽ കാണിച്ചപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിച്ചത്. ഗോട്ടുമായി ബന്ധപ്പെട്ട് എന്റെ കഥാപാത്രത്തിന് വന്ന ട്രോളുകൾ ഞാൻ കണ്ടിരുന്നു.

വെങ്കട്ട് പ്രഭു സാർ എന്റെ ചേട്ടന്റെ സുഹൃത്താണ്. തമിഴിൽ സിനിമകൾ ചെയ്താൽ മലയാളത്തിന് എനിക്ക് അതൊരു നല്ല ഇംപാക്ട് തരുമെന്ന് തോന്നിയിരുന്നു. മലയാളത്തിൽ ലാൽ സാറിന്റെയോ മമ്മൂട്ടി സാറിന്റെയോ ഒപ്പം സിനിമ ചെയ്യണമെങ്കിൽ ചന്ദനമഴ എന്ന വിസിറ്റിങ് കാർഡ് കൊണ്ട് മാത്രം സാധ്യമാവില്ല. മമ്മൂക്ക, ലാലേട്ടൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ എളുപ്പത്തിൽ വഴി തുറന്ന് കിട്ടിയത് തമിഴിലാണ്.
ഞാൻ അത് ഉപയോഗിച്ചു. വെങ്കട്ട് പ്രഭു സാറിനെ വിളിച്ച് ഒരുപാട് ബുദ്ധിമുട്ടിച്ചപ്പോൾ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഞാൻ ചെയ്യുന്ന സിനിമകൾക്ക് തമിഴിൽ വിജയ് സാർ ചിത്രത്തിൽ അഭിനയിച്ചാൽ ഗുണം കിട്ടുമെന്നെല്ലാം വെങ്കട്ട് സാറിനോട് പറഞ്ഞു. വിജയ് സാറിന്റെ സിനിമ കൂടിയായതുകൊണ്ട് വെങ്കട്ട് സാറിനെ ഒരുപാട് നിർബന്ധിച്ച് വാങ്ങിയ കഥപാത്രമായിരുന്നു ഗോട്ടിൽ ചെയ്തത്.
എന്റെ കഥാപാത്രത്തിന് ഒരുപാട് സീനുകളുണ്ടായിരുന്നു. പക്ഷെ കൂടുതലും എഡിറ്റിങിൽ പോയി. വിജയ് സാറുമായി ഫൈറ്റും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതുമൊക്കെയായ സീനുകളുണ്ടായിരുന്നുവെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. യഥാർത്ഥ ജീവിതത്തിലെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചും നടൻ സംസാരിച്ചു.
കൂട്ടുകാരന്റെ പെങ്ങളെയാണ് ഞാൻ വിവാഹം ചെയ്തത്. അവൻ എന്നെ കുറിച്ച് നിരന്തരമായി പറയുന്നത് കേട്ടാണ് അവൾക്ക് എന്നോട് പ്രണയം തോന്നിയത്. ചന്ദനമഴ ചെയ്യുന്ന സമയത്ത് ഒരുപാട് പ്രപ്പോസൽസ് വന്നിട്ടുണ്ട്. ഇപ്പോഴും വരാറുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications











