വിവാഹത്തിന് മുന്‍പ് കുടംബസമേതം ഗോവയിലേക്ക് പോയി; മറക്കാനാവാത്ത യാത്രയെ കുറിച്ച് പറഞ്ഞ് ഡിംപിള്‍ റോസ്

ലോക്ഡൗണ്‍ നാളുകളില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ നടി ഡിംപിള്‍ റോസ് തന്റെ വിശേഷങ്ങള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. പാചകവും വാചകവും മേക്കപ്പുമെല്ലാം ആരാധകരെ കാണിച്ച് കൊണ്ടാണ് ഡിംപിള്‍ എത്താറുള്ളത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട യാത്ര എന്താണെന്ന് പറയുകയാണ് നടി. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന ഒരാളാണ് താനെന്നാണ് ഡിംപിള്‍ പറയുന്നത്.

എന്നാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പോയിട്ട് വീടിന് മുറ്റത്ത് ഇറങ്ങാന്‍ പോലും ഇഷ്ടമല്ല. കുടുംബസമേതം ഒന്നിച്ച് കാറില്‍ പോവുന്ന യാത്രകളാണ് പ്രിയപ്പെട്ടതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡിംപിള്‍ പറയുന്നു. ഒപ്പം ഇതുവരെ പോയതില്‍ മറക്കാനാവാത്ത അനുഭവത്തെ കുറിച്ച് കൂടി താരം വ്യക്തമാക്കുന്നു.

പ്രിയപ്പെട്ട യാത്രയെ കുറിച്ച് ഡിംപിള്‍ റോസ്

സോളോ ട്രിപ്പുകളൊന്നും ഞാന്‍ നടത്തിയിട്ടില്ല. വീട്ടില്‍ നിന്നും മുറ്റത്തേക്ക് പോലും ഒറ്റയ്ക്ക് ഇറങ്ങാന്‍ ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. കുടുംബത്തിനൊപ്പമുള്ള യാത്രകളാണ് ഏറെയും ഇഷ്ടം. ഡാഡിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകളില്‍ ഞങ്ങള്‍ കുടുംബം ഒന്നടങ്കം പോവാറുണ്ട്. മുംബൈയിലേക്ക് ആണെങ്കില്‍ ഞങ്ങള്‍ കാറില്‍ പോകും. കാറില്‍ യാത്ര ചെയ്യാനാണ് ഏറെയിഷ്ടം.

പ്രിയപ്പെട്ട യാത്രയെ കുറിച്ച് ഡിംപിള്‍ റോസ്

ബിസിനസ് ആവശ്യം കഴിയുമ്പോള്‍ ആ സ്ഥലത്തെ പ്രധാന വിനോദയിടങ്ങളെല്ലാം കാറില്‍ കറങ്ങും. അവിടുത്തെ സ്‌പെഷ്യല്‍ ഫുഡ് കഴിച്ചിട്ടാണ് മടങ്ങി വരിക. അങ്ങനെത്തെ റോഡ് ട്രിപ്‌സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. വിവാഹശേഷം യാത്രകളില്‍ ഭര്‍ത്താവ് അന്‍സന്‍ ചേട്ടനും ഉണ്ടാവാറുണ്ടെന്നും ഡിംപിള്‍ പറയുന്നു. എന്റെ വിവാഹത്തിന് മുന്‍പ് ഞാനും ഡാഡിയും മമ്മിയും ചേട്ടനും കൂടി പോയ ഗോവ ട്രിപ് നല്ലൊരു അനുഭവമായിരുന്നു.

 പ്രിയപ്പെട്ട യാത്രയെ കുറിച്ച് ഡിംപിള്‍ റോസ്

അവിടെ നിന്നും സ്‌കൂബ ഡൈവിങ്, പാരാസെയ്‌ലിങ് ഒക്കെ ചെയ്തിരുന്നു. ഡാഡിയ്ക്ക് ബിസിനസ് ആവശ്യത്തിന് മുംബൈയ്ക്ക് പോകണമായിരുന്നു. ഗോവ വഴി കാറിലായിരുന്നു ഞങ്ങളുടെ യാത്ര. പലപ്പോഴും മുംബൈയ്ക്ക് ഡ്രൈവ് ചെയ്ത് പോകാറുണ്ട്. ഉറങ്ങാതെ ഡ്രൈവ് ചെയ്ത് പോയ ദിവസങ്ങളുണ്ട്. ഞാനും ചേട്ടനും ഉറങ്ങാതെ ഇരിക്കും. അത് നല്ലൊരു അനുഭവമാണ്.

Recommended Video

Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3
 പ്രിയപ്പെട്ട യാത്രയെ കുറിച്ച് ഡിംപിള്‍ റോസ്

ആരെങ്കിലും ഡ്രൈവ് ചെയ്യുമ്പോള്‍ കമ്പനി കൊടുക്കാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. ചേട്ടന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ സൈഡ് സീറ്റില്‍ ഞാനിങ്ങനെ ഇരിക്കും. പിന്നെ ഞങ്ങളുടെ ഫസ്റ്റ് ദുബായ് ട്രിപ്പ് നല്ലൊരു ഓര്‍മ്മയാണ്. ഞങ്ങള്‍ നാലാളും കൂടിയാണ് അന്ന് ദുബായിലേക്ക് പോയത്. പിന്നീട് ഷൂട്ടിന് വേണ്ടി ഞാന്‍ തായ്‌ലാന്‍ഡില്‍ പോയിരുന്നു. അന്ന് ഞാനും ഡാഡിയുമാണ് പോയത്. ആ യാത്രയും മാക്‌സിമം എക്‌സ്‌പ്ലോര്‍ ചെയ്തിരുന്നു. എങ്കിലും മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്നത് കുടുംബസമേതമുള്ള യാത്രയാണെന്നാണ് ഡിംപിള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X