കുറച്ച് സങ്കടങ്ങളൊക്കെ ഉണ്ടായിരുന്നു, എങ്കിലും ഇതോടെ എല്ലാം തീരും! വീട്ടിലെ സന്തോഷം പറഞ്ഞ് ഡിംപിളിന്റെ മമ്മി
ഈ മുപ്പതാമത്തെ വര്‍ഷത്തോട് കൂടി ഡിംപിളിന്റെ എല്ലാ ദുഃഖങ്ങളും മാറി, ഏറ്റവും സന്തോഷമായി ജീവിക്കാന്‍ സാധിക്കട്ടേ
ബാലതാരമായിട്ടെത്തി പിന്നീട് മിനിസ്‌ക്രീനില്‍ സജീവമായ നടിയാണ് ഡിംപിള്‍ റോസ്. വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയത്തില്‍ നിന്നും നടി പിന്മാറുന്നത്. കഴിഞ്ഞ വര്‍ഷം നടി കുഞ്ഞിന് ജന്മം കൊടുക്കുകയും ഇപ്പോള്‍ കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ്.
യൂടയൂബ് ചാനലില്‍ സജീവമായ ഡിംപിള്‍ ആരാധകരുമായി സംവദിക്കുന്നത് അങ്ങനെയാണ്. ഡിംപിള്‍ മാത്രമല്ല അമ്മയും നാത്തൂനുമൊക്കെ ചാനലുകളുമായി സജീവമാണ്. ഇപ്പോള്‍ ഡിംപിളിന്റെ അമ്മ ഡെന്‍സി ടോണി മകളുടെ ജന്മദിനത്തെ കുറിച്ച് പറഞ്ഞ് എത്തിയ വീഡിയോയാണ് വൈറലാവുന്നത്.

ഫാമിലി വ്ളോഗുമായി സ്ഥിരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ള ഡെന്‍സി ടോണിയാണ് ഡിംപിളിന്റെ മമ്മി. നിലവില്‍ ഓണ്‍ലൈനിലൂടെ ഓര്‍ണമെന്‍സ് ബിസിനസും ചെയ്യുന്നുണ്ട്. 'മുന്‍പൊരിക്കല്‍ ഡിംപിളിന്റെ ഫോട്ടോ സ്റ്റാറ്റസാക്കിയ സമയത്താണ് ഡിംപിളിന്റെ മമ്മിയാണോ എന്ന് കുറേപേര്‍ ചോദിച്ചത്. അന്ന് എല്ലാവരോടും ഞാനാണ് ഡിംപിളിന്റെ മമ്മിയെന്ന് പറഞ്ഞ് പരിചയപ്പെടുത്തി.
എന്നാല്‍ ഇന്ന് മിക്കവര്‍ക്കും എന്നെ അറിയാം. സാധാരണ അവളിവിടെ ഉണ്ടാവാറില്ല. പക്ഷേ ഇന്നിവിടെ ഉണ്ട്. നാളെ അവളുടെ പിറന്നാളാണ്. അതുകൊണ്ട് വീട്ടിലേക്ക് വന്നിട്ടുണ്ടെന്ന്ട, താരമാതാവ് പറയുന്നു.
30ാം പിറന്നാള്‍ ആഘോഷിക്കുന്ന ഡിംപിളിന് ആശംസ അറിയിച്ചുള്ള വീഡിയോയുമായിട്ടാണ് ഡെന്‍സി ടോണി എത്തിയത്. ഇത്തവണ പിറന്നാളിന് ഡിംപിള്‍ ഞങ്ങളോടൊപ്പമുണ്ട്. അവളുടെ ഭര്‍ത്താവായ ആന്‍സണ്‍ ശനിയാഴ്ചയേ വരൂ. അന്നാണ് അവിടെ കേക്ക് മുറിച്ചുള്ള ആഘോഷം പ്ലാന്‍ ചെയ്തിട്ടുള്ളത്. രണ്ട് ദിവസം ഇവിടെ നിന്നിട്ട് ശനിയാഴ്ച ഡിംപിള്‍ അങ്ങോട്ടേക്ക് പോവും.
എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവുമൊക്കെ ഞങ്ങള്‍ക്ക് വേണം. ഡിംപിളിന്റെ മുപ്പതാം പിറന്നാളാണ്. ഇതുവരെ വീട്ടില്‍ എല്ലാവരുടെയും ബര്‍ത്ത് ഡേ ഞങ്ങള്‍ കുടുംബസമേതമായി ആഘോഷിക്കാറാണ് പതിവ്. വരുന്ന വര്‍ഷങ്ങളിലും അങ്ങനെ തന്നെയായിരിക്കട്ടേ.

എന്നോട് ഡിംപിളിനെ പറ്റി പലരും ചോദിച്ചിരുന്നു. എല്ലാ അമ്മമാര്‍ക്കും മക്കളെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് പ്രത്യേകിച്ച് പെണ്‍കുട്ടികളെ കുറിച്ചാണെങ്കില്‍. അവരോടാണ് നമ്മള്‍ എല്ലാം പറയുക. നമ്മുടെസന്തോഷവും സങ്കടവും രഹസ്യങ്ങളുമൊക്കെ പറയുന്നത് പെണ്‍മക്കളോടാണ്.
ആണ്‍മക്കളോട് ഒന്നും പറയില്ല എന്നല്ല. എന്നാലും അതിനൊരു പരിധിയുണ്ട്. അതിനെ നെഗറ്റീവായിട്ട് ആരും എടുക്കരുത്. കല്യാണത്തിന് മുന്‍പ് ഡിംപിൡനെ സംബന്ധിച്ചിടത്തോളം 10 ദിവസമാണ് അവള്‍ എന്റെ അടുത്ത് നിന്നും മാറി നിന്നിട്ടുള്ളത്.
കാസനോവയുടെ ഷൂട്ടിംഗിന്റെ സമയത്തായിരുന്നു അത്. ഡോണ്‍ ലീവിന് വന്നത് കൊണ്ട് ഡാഡിയുടെ കൂടെയാണ് അവള്‍ പോയത്. ഞാനും ഡാഡിയും ചേട്ടനും അവളുടെ ഇടവും വലവും നിന്ന് ഇവിടെ വരെ എത്തിയതാണ്. നാലഞ്ച് വര്‍ഷമായി കുറേ സങ്കടങ്ങളും മാനസിക സംഘര്‍ഷങ്ങളുമെല്ലാം ഞങ്ങളുടെ കുടുംബം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അതൊക്കെ നിങ്ങള്‍ക്ക് അറിയുന്ന കാര്യങ്ങളുമാണ്.

ഈ മുപ്പതാമത്തെ വര്‍ഷത്തോട് കൂടി ഡിംപിളിന്റെ എല്ലാ ദുഃഖങ്ങളും മാറി, ഏറ്റവും സന്തോഷമായി ജീവിക്കാന്‍ സാധിക്കട്ടേ. ഇപ്പോള്‍ പാച്ചുക്കുട്ടന്‍ ഓടി നടന്ന് തുടങ്ങിയി. എല്ലാ മക്കളെയും പോലെ നന്നായി സംസാരിക്കുന്നുണ്ട്. ഒരു കുറവുകളില്ലാത്ത മോനായി മാറി അവന്‍. അതിന് ദൈവത്തിനോട് ആയിരം നന്ദി പറയണം.
എന്നെ കാണുമ്പോള്‍ ഭയങ്കരമായി ക്ഷീണിച്ചത് പോലെ എന്നാണ് എല്ലാവരും പറയുന്നത്. മരുന്നുകളൊക്കെ കഴിക്കുമ്പോള്‍ അതിന്റെ സെഡേഷനൊക്കെ ഉള്ളതിന്റേതാണ്. അത്രയേ ഉള്ളൂ, വേറെ പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ ഡിംപിളിന്റെ ബര്‍ത്ത് ഡേ സമയത്താണ് മറ്റൊരു വഴിത്തിരിവ് ഞങ്ങള്‍ക്ക് ഉണ്ടാകുന്നത്. അന്ന് മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള ബിസിനസ് തുടങ്ങി.
പതിനെട്ട് വയസ് വരെ എന്റെ എല്ലാ കാര്യവും നോക്കിയത് എന്റെ പിതാവാണ്. വിവാഹത്തിന് ശേഷം ഭര്‍ത്താവായി. ഈ വര്‍ഷം എനിക്ക് ഭയങ്കരമായി അഭിമാനം തോന്നുന്നുണ്ട്. നമ്മള്‍ തന്നെ പത്ത് കാശ് ഉണ്ടാക്കി അതില്‍ നിന്നും മറ്റൊരാള്‍ക്ക് എന്തെങ്കിലും ചെയ്യുന്നത് വലിയ സന്തോഷമാണല്ലോ. ഈ വര്‍ഷം എന്റേതായിട്ടൊരു സമ്മാനം മകള്‍ക്ക് കൊടുക്കുന്നുണ്ടെന്നും ഡെന്‍സി പറയുന്നു.


Click it and Unblock the Notifications











