മഞ്ജു ചേച്ചിയ്ക്ക് വന്നത് പോലെയാവുമോ എന്ന് പേടിച്ചു! ആശുപത്രിയില്‍ പോയതിന്റെ വീഡിയോയുമായി ഡിംപിള്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയനടിയാണ് ഡിംപിള്‍ റോസ്. വിവാഹത്തോട് അഭിനയത്തില്‍ നിന്നും മാറി നിന്ന ഡിംപിള്‍ ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. കുടുംബവിശേഷങ്ങളും മറ്റുമൊക്കെ പങ്കുവെക്കാറുള്ള നടി അടുത്തിടയായി യൂട്യൂബിലും സജീവമല്ലാതെയായി. ഇതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ആരാധകരും.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഡിംപിള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ചെറിയൊരു ആരോഗ്യ പ്രശ്‌നമുണ്ടെന്ന് സൂചിപ്പിച്ച നടി ആശുപത്രിയിലേക്ക് പോവുന്നതും വരുന്നതുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മാത്രമല്ല മഞ്ജു പത്രോസിന് സംഭവിച്ചത് പോലൊരു അസുഖം തനിക്കുണ്ടോ എന്നൊരു പേടി ഉണ്ടായിരുന്നതായിട്ടും നടി പറയുന്നുണ്ട്. വിശദമായി വായിക്കാം...

dimple-rose

ഹോസ്പിറ്റല്‍ ഡേ ഇന്‍ മൈ ലൈഫ് എന്ന് പറഞ്ഞാണ് ഡിംപിള്‍ റോസ് പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. തനിക്കും മകനുമൊക്കെ ആശുപത്രിയില്‍ കാണിക്കേണ്ട ആവശ്യങ്ങളുണ്ടെന്നും ഇക്കാര്യങ്ങളുമൊക്കെ പങ്കുവെക്കാമെന്നും പറഞ്ഞാണ് നടി പറയുന്നത്.

കുറച്ചു നാളുകളായിട്ട് തന്റെ പിരീഡ്സ് സൈക്കിള്‍ ക്രമം തെറ്റിയിട്ടാണ് വരുന്നത്. പക്ഷെ ഓരോ തവണ സംഭവിക്കുമ്പോഴും പിന്നെയാവട്ടെ എന്ന് കരുതി മാറ്റി വച്ചു. എന്നാലിപ്പോള്‍ ചെറിയ പേടി തട്ടിയപ്പോഴാണ് ഗൈനക്കോളജിസ്റ്റിനെ ചെന്നു കണ്ടതെന്നാണ് ഡിംപിള്‍ പറയുന്നത്.

പ്രത്യേകിച്ചും മഞ്ജു ചേച്ചിയുടെ (മഞ്ജു പത്രോസ്) വീഡിയോ കണ്ടപ്പോള്‍ ഉള്ളില്‍ ഭയങ്കര പേടിയായി. അങ്ങനെ കാണിക്കാമെന്ന് കരുതി പോയതാണ്. പക്ഷെ ഞാന്‍ പേടിച്ചത് പോലുള്ള പ്രശ്നങ്ങളൊന്നും ഇല്ല. പിസിഒഡിയുടെ തുടക്കമാണ്. വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ല. സിസ്റ്റോ ഫൈബ്രോയിഡോ ഒന്നും തന്നെയില്ല. ചെറിയ സൈസിലുള്ള പിസിഒഎസ് ഉണ്ട്. അതുകൊണ്ട് കുഴപ്പം ഒന്നുമില്ല. കുറച്ച് മെഡിസിന്‍സ് തന്ന് വിട്ടിരിക്കുകയാണ്.

ഇപ്പോള്‍ പിരീഡ്സ് റെഗുലര്‍ ആവാനുള്ള മെഡിസിന്‍സ് ആണ് തന്നിട്ടുള്ളത്. ഞാന്‍ പേടിച്ചതു പോലെ ഒന്നുമില്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ പകുതി ആശ്വാസമായി. സ്ട്രസ്സും ടെന്‍ഷനുമൊക്കെ ഉണ്ടാവുമ്പോള്‍ പിരീഡസ് സ്വാഭാവികമായും പ്രശ്നത്തിലാവും. പിസിഒഡി ഉണ്ടെങ്കിലും അനാവശ്യമായ സ്ട്രെസ്സും ടെന്‍ഷനുമൊക്കെ അനുഭവപ്പെടുകയും ചെയ്യും.

ഇതിനിടയിലൂടെ യൂട്യൂബ് ചാനലിന്റെ കുറച്ച് പ്രശ്‌നങ്ങളും നടക്കുന്നുണ്ട്. അതെല്ലാം കൂടി ജീവിതത്തില്‍ കുറച്ചധികം പ്രശ്‌നങ്ങളുണ്ട്. അതൊക്കെ പിന്നാലെ പറയാം. എല്ലാം ശരിയാവാന്‍ വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ഥനകളും തനിക്ക് വേണം. ഇത്രയുമൊക്കെയാണ് ഇന്നത്തെ വിശേഷം. ഡെയ്‌ലി വീഡിയോസ് ഒന്നും ഇടാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ചെയ്യാത്തത്. ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധിക്കാം.

dimple-rose

എന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ശരിയായി വരാന്‍ വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട്. അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. അതെന്തായാലും എത്രയും വേഗം ശരിയാക്കി തരണമെന്ന് നിങ്ങളും പ്രാര്‍ഥിക്കുക എന്നുമാണ് ഡിംപിള്‍ പറയുന്നത്.

അടുത്തിടെയാണ് നടി മഞ്ജു പത്രോസ് തന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകത്തോട് പറയുന്നത്. കുറേ കാലമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനെ അവഗണിച്ചത് തനിക്ക് വിനയായി എന്നാണ് നടി പറഞ്ഞത്.

മാത്രമല്ല ഗര്‍ഭപാത്രം എടുത്ത് കളയേണ്ട സാഹചര്യത്തിലേക്കാണ് ഈ പ്രശ്‌നം എത്തിയതെന്നാണ് നടി പറഞ്ഞത്. സിസ്റ്റും ഫൈബ്രോയിഡും കാരണമാണ് യൂട്രസ് നീക്കം ചെയ്യേണ്ടി വന്നതെന്നും ചെറുതായി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതുവരെ കാര്യങ്ങള്‍ എത്തില്ലായിരുന്നു എന്നുമാണ് മഞ്ജു പറഞ്ഞത്.

എന്തായാലും ഡിംപിള്‍ മുന്‍കരുതല്‍ എടുത്തതിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ആഗ്രഹിച്ചത് പോലെ എല്ലാ കാര്യങ്ങളും ശരിയായി വരുമെന്നും അതെന്താണെന്ന് അറിയാന്‍ ഞങ്ങളും കാത്തിരിക്കുകയാണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയുടെ താഴെ വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X