മകന്റെ പേര് അവന്റെ ജീവിതവുമായി ബന്ധമുള്ളതാണ്; മറ്റൊരാളുടെ ജീവിതം വെച്ച് കാശക്കരുത്, തുറന്നടിച്ച് ഡിംപിള്‍ റോസ്
പസവകാലത്തെ അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് കൊണ്ടാണ് ടെലിവിഷന്‍ താരം ഡിംപിള്‍ റോസ് എത്താറുള്ളത്. നടിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ താന്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനെ കുറിച്ചും അതിലൊരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചും ഡിംപിള്‍ പറഞ്ഞിരുന്നു. വലിയ വേദനകളില്‍ നിന്നും തിരികെ സന്തോഷം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ അനുഭവങ്ങള്‍ മറ്റൊരാള്‍ക്ക് കൂടി പ്രചോദനം ആയിക്കോട്ടെ എന്ന് സൂചിപ്പിച്ചാണ് പല വീഡിയോയുമായി താരം എത്താറുള്ളത്. എന്നാല്‍ അതെല്ലാം വളച്ചൊടിക്കുന്നവര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് നടിയിപ്പോള്‍ നല്‍കുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുകയായിരുന്നു.
''കുഞ്ഞ് സുഖമായിരിക്കുന്നു. എപ്പോഴാണ് മകനെ കാണിച്ച് തരുന്നതെന്ന് കൂടുതല്‍ പേരും ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ വളരെ കുഞ്ഞാണ് അവന്‍. ഇപ്പോള്‍ മിടുക്കനായിട്ടാണ് ഇരിക്കുന്നത്. എങ്കിലും കുറച്ച് കൂടി മിടുക്കന്‍ ആയിട്ട് നിങ്ങളുടെ മുന്നില്‍ കൊണ്ട് വരാം. എന്നെ സംബന്ധിച്ച് ദൈവം തന്നെ ഏറ്റവും പരിശുദ്ധമായിട്ടുള്ള സമ്മാനമാണ് ആ കുഞ്ഞ്. അതുപോലൊരു നിമിഷത്തില്‍ അവനെ നിങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ക്രിസ്തുമസ് ഒക്കെ ആവട്ടേ എന്നാണ് വിചാരിക്കുന്നത്. എല്ലാം നമ്മള്‍ വിചാരിക്കുന്നത് പോലെ നടക്കണമെന്നില്ല. എന്തായാലും അധികം വൈകാതെ കാണിക്കാമെന്ന് ഡിംപിൾ പറയുന്നു.

കുഞ്ഞിന് പേരിട്ടോ എന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞു. ഇരട്ടക്കുട്ടികള്‍ ആണെന്ന് അറിഞ്ഞതോടെ ജനിക്കുന്നതിന് മുന്‍പ് തന്നെ രണ്ടാള്‍ക്കും പേര് കണ്ട് വെച്ചിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ ആണെങ്കിലും രണ്ട് പെണ്‍കുട്ടികള്‍ ആണെങ്കിലും ഒരാണും ഒരു പെണ്ണും ആണെങ്കിലും പേര് ഇതായിരിക്കുമെന്ന് നേരത്തെ കണ്ടുവെച്ചു. ഭര്‍ത്താവ് ആന്‍സണ്‍ ചേട്ടനാണ് പേര് മുഴുവന്‍ കണ്ടെത്തിയത്. ഒരു നിമിത്തമെന്ന പോലെ അവരുടെ ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന പേരുകളാണ് ഞങ്ങള്‍ കണ്ടുവെച്ചത്. ബാക്കി എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്.
രണ്ടാമത്തെ ബേബിയുടെ പേര് കെസ്റ്റര്‍ ഫ്രാന്‍സിസ് ആന്‍സണ്‍ എന്നാണ് ഇട്ടത്. ദൈവത്തിന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ആള്‍ എന്ന അര്‍ഥമാണ് ആ പേരിന് വരുന്നത്. പാച്ചുവിന്റെ പേരും അതുപോലെയാണ്. അതും വൈകാതെ പറയാം. അവന്റെ പേരിന് പിന്നിലും ഒരു അര്‍ഥമുണ്ട്. ഗര്‍ഭകാലത്ത് നാത്തൂനായ ഡിവൈന്റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് 'ഡിവൈന്‍ വളരെ സപ്പോര്‍ട്ടീവ് ആയ സഹോദരി ആണെന്നാണ് ഡിംപിള്‍ പറയുന്നത്.

അതില്‍ ഞാനൊത്തിരി ഹാപ്പിയാണ്. പ്രസവസമയത്ത് മമ്മി അടക്കമുള്ളവര്‍ തളര്‍ന്ന് പോയപ്പോള്‍ ഡിവൈന്‍ ആണ് ബോള്‍ഡ് ആയി സംസാരിച്ച് കൂടെ നിന്നത്. പ്രായം കൊണ്ട് എന്നെക്കാളും ഡിവൈന്‍ എന്റെ ഇളയതാണ്. എന്നാല്‍ സ്ഥാനം കൊണ്ടും സംസാരം കൊണ്ടും എനിക്കെന്റേ ചേച്ചിയെ പോലയാണ്. ചേച്ചി, അനിയത്തി റിലേഷന്‍ പോലെയാണ് ഞങ്ങള്‍. മമ്മി എന്റെ അടുത്ത് ദേഷ്യപ്പെട്ട് പെരുമാറുന്നത് പോലെ തന്നെ സ്വതന്ത്ര്യം ഡിവൈനും എടുക്കാറുണ്ട്.
അതേ സമയം സത്യം തിരിച്ചറിയാതെ വാര്‍ത്ത കൊടുക്കുന്നവര്‍ക്കുള്ള മറുപടിയും ഡിംപിള്‍ നല്‍കി. മറ്റുള്ളവരുടെ ജീവിതം വിറ്റ് കാശാക്കുന്ന ഇത്തരക്കാര്‍ക്ക് എത് ലാഭമാണ് കിട്ടുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയിലുകളും വിവരങ്ങളും നല്‍കിയാണ് ഇക്കൂട്ടര്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ആദ്യമൊക്കെ കാണുമ്പോള്‍ സങ്കടം തോന്നും. ഇപ്പോള്‍ അതൊക്കെ സാധാരണ പോലെ ശ്രദ്ധിക്കാന്‍ പോവാറില്ല. മറ്റുള്ളവരുടെ വേദന വിറ്റ് കാശാക്കരുത് എന്നാണ് എല്ലാവരോടുമായി പറയാനുള്ളതെന്നും ഡിംപിള്‍ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications