ജൂനിയര്‍ ഡോണിനെ വരവേറ്റ് ഡോണ്‍ ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള്‍ റോസും
പ്രേക്ഷകര്‍ക്ക് സുപരിചിതമായി മാറിയ താരകുടുംബങ്ങളിലൊന്നാണ് ഡിംപിള്‍ റോസിന്റേത്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡിംപിള്‍ റോസിന്റെ വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു ഡിംപിള്‍ റോസ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പാചകം, യാത്ര, കുടുംബത്തിലെ ആഘോഷങ്ങള്‍ ഇവയെക്കുറിച്ചെല്ലാം വീഡിയോ ചെയ്ത് ഡിംപിള്‍ എത്താറുണ്ട്.
കുടുംബത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സഹോദരനായ ഡിവൈന്‍ ടോണി അച്ഛനായിരിക്കുകയാണ്. ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന് പറഞ്ഞ് ഡോണും എത്തിയിരുന്നു. കാത്തിരിപ്പിനൊടുവിലായി കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇവരെല്ലാം. നിരവധി പേരാണ് ഡോണിനും ഡിവൈനിനും ആശംസയുമായെത്തിയിട്ടുള്ളത്.
മേഘ്‌ന വിന്‍സെന്റിനെയായിരുന്നു ഡോണ്‍ ആദ്യം വിവാഹം ചെയ്തത്. ഡിംപിളിന്റെ അടുത്ത സുഹൃത്തായിരുന്നു മേഘ്‌ന. ഇവരുടെ വിവാഹവും വിവാഹ വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മേഘ്‌നയില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷമായാണ് ഡോണ്‍ വീണ്ടും വിവാഹിതനായത്. ലോക് ഡൗണ്‍ സമയത്തായിരുന്നു വിവാഹം. ഡിവൈനായിരുന്നു ഡോണിന് കൂട്ടായെത്തിയത്. ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു.

കുടുംബസമേതമായുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ഡിംപിള്‍ എത്താറുണ്ട്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു ഡിംപിള്‍ എത്തിയത്. നാളുകള്‍ക്ക് ശേഷമായാണ് പുതിയ സന്തോഷം പങ്കുവെച്ചെത്തിയത്. ഇറ്റ്‌സ് എ ബോയ് എന്ന് പറഞ്ഞായിരുന്നു ഡോണ്‍ ടോണി എത്തിയത്. ഇതേ പോസ്റ്റ് തന്നെയായിരുന്നു ഡിംപിളും പങ്കുവെച്ചത്.
Recommended Video
വൈകാതെ തന്നെ കുടുംബത്തിലെ അംഗസംഖ്യ കൂടുമെന്ന് ഡോണിന്റെ അമ്മയും പറഞ്ഞിരുന്നു. ക്രിസ്മസ് ആഘോഷത്തിനിടയില്‍ ഡിംപിളും ഡിവൈനും ചേര്‍ന്നായിരുന്നു കേക്ക് തയ്യാറാക്കിയത്. ഡിവൈന്‍ നല്ല കുക്കാണെന്ന് ഡിംപിളും അമ്മയും സാക്ഷ്യപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











