മറിയാമ്മയുടെ കല്യാണം കഴിഞ്ഞു; വീട്ടില്‍ ജോലിയ്ക്ക് നിന്ന പെണ്‍കുട്ടിയെ കുറിച്ച് ഡിംപിള്‍ റോസിന്റെ മമ്മി

ടെലിവിഷന്‍ നടിയും വ്‌ളോഗറുമായ ഡിംപിള്‍ റോസിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. കഴിഞ്ഞ വര്‍ഷം ഓണനാളുകള്‍ ആഘോഷിക്കാന്‍ പറ്റാത്ത വിഷമത്തിലൂടെയാണ് നടിയും കുടുംബവും കടന്ന് പോയിരുന്നത്. മാസം തികയാതെ പ്രസവിക്കേണ്ടി വരികയും ജനിച്ച ഇരട്ടക്കുട്ടികളില്‍ ഒരാളെ ഡിംപിളിന് നഷ്ടപ്പെടുകയുമൊക്കെ ചെയ്തിരുന്നു.

പ്രസവത്തെ കുറിച്ച് മുന്‍പ് പറഞ്ഞെങ്കിലും പിന്നീട് സന്തോഷത്തിന്റെ നാളുകള്‍ വന്നു. ഇപ്പോള്‍ കുടുംബസമേതം ഓണം ആഘോഷിക്കുന്നതിനെപറ്റിയാണ് പുതിയ വ്‌ളോഗിലൂടെ പറയുന്നത്. മാത്രമല്ല ഡിംപിളിന്റെ വീട്ടില്‍ സാഹയത്തിന് നിന്ന മറിയാമ്മയെ കുറിച്ചുള്ള കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് താരകുടുംബം.

വീട്ടിലെ ഓരോരുത്തര്‍ക്കും യൂട്യൂബ് ചാനല്‍ ഉണ്ടെന്നുള്ളതാണ് ഡിംപിളിന്റെ വീട്ടിലെ പ്രത്യേകത

വീട്ടിലെ ഓരോരുത്തര്‍ക്കും യൂട്യൂബ് ചാനല്‍ ഉണ്ടെന്നുള്ളതാണ് ഡിംപിളിന്റെ വീട്ടിലെ പ്രത്യേകത. ഓരോ കാര്യങ്ങളും പലരീതിയിലാണ് കുടുംബം അവതരിപ്പിക്കാറുള്ളത്. ഓണത്തിന് ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോയുമായി ഡിംപിള്‍ എത്തിയപ്പോള്‍ വീട്ടിലെ വിശേഷങ്ങളാണ് മമ്മി ഡെന്‍സി ടോണി പങ്കുവെച്ചത്. കുറച്ച് ദിവസമായി ഡിംപിളിന്റെ മകന്‍ ആശുപത്രിയില്‍ ആയിരുന്നെന്നും അതുകൊണ്ടാണ് കാണാത്തതെന്നും ഡെന്‍സി പറയുന്നു.

വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന മറിയാമ്മയുടെ കല്യാണം കഴിഞ്ഞതിനെ കുറിച്ചും താരമാതാവ് പറയുന്നു

ഇതിനിടയിലാണ് വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന മറിയാമ്മയുടെ കല്യാണം കഴിഞ്ഞതിനെ കുറിച്ചും താരമാതാവ് പറയുന്നത്. ഇപ്പോള്‍ ദിവസവും പോയി വരുന്ന ഒരാളാണ് ജോലിയ്ക്ക് വരുന്നത്. അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതേ സമയം കുറേപേര്‍ മറിയാമ്മയുടെ വിവരം ഒന്നുമില്ലല്ലോ എന്ന് ചോദിക്കാറുണ്ട്. മറിയാമ്മയുടെ വിവാഹം ഈ വര്‍ഷം മേയ് മാസത്തിലാണ് നടത്തിയത്. അതുകൊണ്ടാണ് അവളെ കാണാത്തതും അവളെ കുറിച്ചൊന്നും പറയാത്തതും.

 മറിയാമ്മയെ കല്യാണം കഴിപ്പിച്ച് വിട്ട വീട്ടിലുള്ളവര്‍ക്ക് അങ്ങനെ വീഡിയോയിലൊക്കെ കാണിക്കുന്നതൊന്നും ഇഷ്ടമല്ല

മറിയാമ്മയെ കല്യാണം കഴിപ്പിച്ച് വിട്ട വീട്ടിലുള്ളവര്‍ക്ക് അങ്ങനെ വീഡിയോയിലൊക്കെ കാണിക്കുന്നതൊന്നും ഇഷ്ടമല്ല. എല്ലാവര്‍ക്കും താല്‍പര്യങ്ങള്‍ ഒരുപോലെ ആവണമെന്നില്ലല്ലോ. അതുകൊണ്ടാണ് വീഡിയോസിലൊന്നും കാണിക്കാതിരുന്നതെന്നും ഡെന്‍സി പറയുന്നു. അതേ സമയം വീട്ടിലെ കുഞ്ഞുമക്കളുടെ കിടിലന്‍ ഫോട്ടോഷൂട്ട് എടുക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയിരുന്നു. ഇത്രയും സന്തോഷമുള്ള കുടുംബം എന്നും അങ്ങനെ നിലനില്‍ക്കട്ടേ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

 ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് സീരിയലിലും സജീവമായി മാറിയ നടിയാണ് ഡിംപിള്‍ റോസ്

ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് സീരിയലിലും സജീവമായി മാറിയ നടിയാണ് ഡിംപിള്‍ റോസ്. ചന്ദനമഴ അടക്കമുള്ള സീരിയലുകളില്‍ അഭിനയിച്ചിരുന്നെങ്കിലും വിവാഹത്തോട് കൂടിയാണ് അഭിനയത്തോട് വിട പറയുന്നത്. വിവാഹം കഴിഞ്ഞതോട് കൂടി യൂട്യൂബ് ചാനലില്‍ സജീവമായി വീഡിയോസ് ഇടാന്‍ തുടങ്ങി. ഇപ്പോള്‍ ഭര്‍ത്താവിനും മകനും കൂടെ സന്തുഷ്ട ദാമ്പത്യ ജീവിതം നയിച്ച് വരികയാണ് നടി.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X