For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായിരുന്ന സമയത്തും അഭിനയിച്ചിരുന്നു, കുഞ്ഞിന് പേരിട്ടത് ഭര്‍ത്താവാണെന്നും ശാലു കുര്യന്‍

  |

  ചന്ദനമഴയെന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ശാലു കുര്യന്‍. വില്ലത്തി വേഷം മാത്രമല്ല ഹാസ്യ കഥാപാത്രങ്ങളേയും അവതരിപ്പിക്കാനും കഴിയുമെന്നും താരം തെളിയിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരമെത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്.

  ക്രിസ്മസ് ദിനത്തിലായിരുന്നു ശാലു കുര്യന്‍ മകനൊപ്പമുള്ള ഫോട്ടോയുമായെത്തിയത്.ഗര്‍ഭാവസ്ഥ ആഘോഷമാക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ആ സമയത്തെ ചിത്രങ്ങളൊന്നും പുറത്തുവിടുന്നതില്‍ താ്ല്‍പര്യമുണ്ടായിരുന്നിലെന്ന് ശാലു കുര്യന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇത്തവണത്തെ ക്രിസ്മസ് മാത്രമല്ല ന്യൂഇയറും ഏറെ വിശേഷപ്പെട്ടതാണെന്നും താരം പറയുന്നു.

  മകനെക്കുറിച്ച്

  മകനെക്കുറിച്ച്

  അല്ലു എന്ന അലിസറ്ററിന് രണ്ട് മാസമായി ഇപ്പോള്‍ ഒന്നിനും സമയം തികയുന്നില്ല. മോനോടൊപ്പമുള്ള ഓരോ നിമിഷവും ഞങ്ങൾ രണ്ടാളും ഏറെ ആസ്വദിക്കുകയാണ്. നേരത്തെയാണെങ്കിൽ ഫോണിൽ നോക്കാനും ടി.വി കാണാനും വായിക്കാനുമൊക്കെ ഏറെ സമയം കിട്ടിയിരുന്നു. ഇപ്പോള്‍ മോനൊപ്പമാണ് എപ്പോഴും. അവന്റെ കാര്യങ്ങൾ ശ്രദ്ധിച്ചും ഒപ്പം കളിച്ചും രസിച്ചും വർത്തമാനം പറഞ്ഞുമൊക്കെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നുവെന്നും ശാലു പറയുന്നു.

  പേരിട്ടത്

  പേരിട്ടത്

  മകനായി പേര് തിരഞ്ഞെടുത്തതിനെക്കുറിച്ചും ശാലു തുറന്നുപറഞ്ഞിരുന്നു. അലിസ്റ്റർ എന്നാണ് പേര് വീട്ടില്‍ അല്ലുവെന്ന് വിളിക്കും. ഭർത്താവിന്റെ സെലക്ഷനാണ് പേര്. പ്രഗ്നന്റായപ്പോള്‍ തന്നെ ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും അവർക്കു വേണ്ടി ഓരോ പേര് കണ്ടെത്തി വച്ചിരുന്നു. പേര് യൂണീക് ആയിരിക്കണം വിളിക്കുമ്പോൾ ഗാംഭീര്യമുണ്ടാകണം ഇഷ്ടം തോന്നണം എന്നൊക്കെ നിർബന്ധമുണ്ടായിരുന്നു. ഡിഫന്റർ എന്നാണ് പേരിന്റെ അർത്ഥം. പോരാളി എന്നും പറയാം. കക്ഷി പേരു പോലെ പോരാളി തന്നെയാണ്. നല്ല കുസൃതിയാണ്.

  താല്‍പര്യമില്ലായിരുന്നു

  താല്‍പര്യമില്ലായിരുന്നു

  കല്യാണം കഴിഞ്ഞിട്ട് 3 വർഷമായി. ഇതുവരെയുള്ള ജീവിതരീതി ഇപ്പോൾ പൂർണമായും മാറി. കൊറോണയുടെ പ്രശ്നങ്ങൾ തുടങ്ങും മുമ്പേ പ്രഗ്നന്റായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അധികം ആരോടും പറഞ്ഞതുമില്ല. ഒന്നാമത് ഗർഭകാലവുമായി ബന്ധപ്പെട്ട ഫോട്ടോസോ വാർത്തകളോ ഒന്നും പുറത്തു വിടുന്നതിൽ തീരെ താൽപര്യമുണ്ടായിരുന്നില്ല.

  2020ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മലയാളി താരങ്ങൾ
  അറിയാമായിരുന്നു

  അറിയാമായിരുന്നു

  ഗര്‍ഭിണിയാണെന്ന കാര്യത്തെക്കുറിച്ച് ലൊക്കേഷനിലുള്ളവര്‍ക്ക് അറിയാമായിരുന്നുവെന്ന് ശാലു കുര്യന്‍ പറയുന്നു. അവര്‍ നന്നായി കെയര്‍ ചെയ്തിരുന്നു. മകൻ ജനിച്ച് 2 മാസം കഴിഞ്ഞാണ് അതുമായി ബന്ധപ്പെട്ട ഒരു ചിത്രവും കുറിപ്പും ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതു പോലും. ലോക്ക് ഡൗൺ സമയത്തായിരുന്നു ഗർഭകാലം. ധാരാളം സമയം വിശ്രമത്തിനായി കിട്ടി. തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താനിപ്പോഴെന്ന് താരം പറയുന്നു. തട്ടീം മുട്ടീമിലേക്ക് ഇനിയില്ലേയെന്ന് അടുത്തിടെയും ആരാധകര്‍ ശാലുവിനോട് ചോദിച്ചിരുന്നു.

  Read more about: shalu kurian
  English summary
  Chandanamazha serial fame Shalu kurian about her pregnancy period and life changes after delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X