വിവാഹ ശേഷമാണ് അക്കാര്യം പ്രിയപ്പെട്ടതായി മാറിയതെന്ന് ഡിംപിള്‍, ഭര്‍ത്താവിനും അതിഷ്ടമാണെന്നും നടി
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങി നിന്ന താരങ്ങളിലൊരാളാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യാത്രകളും പാചകവും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞാണ് ഡിംപിള്‍ എത്തിക്കൊണ്ടിരിക്കുന്നത്. കുക്കിങ് പാഷനാക്കിയതിനെക്കുറിച്ചും പാചക പരീക്ഷണങ്ങളെക്കുറിച്ചുമെല്ലാം വാചാലയായെത്തിരിക്കുകയാണ് ഡിംപിള്‍ റോസ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഡിംപിള്‍ പങ്കുവെക്കുന്ന വീഡിയോകളെല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. കുടുംബാംഗങ്ങളേയും ഡിംപിള്‍ വീഡിയോയിലൂടെ പരിചയപ്പെടുത്താറുണ്ട്. തനിക്ക് പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. നല്ല ഭക്ഷണം തേടി എത്ര ദൂരം യാത്ര ചെയ്യാനും മടിയില്ല തനിക്കും ഭര്‍ത്താവിനുമെന്നും ഡിംപിള്‍ പറയുന്നു. ഡിംപിള്‍ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സാരിയാണ് ചേരുന്നത്
മുന്‍പ് കോംസ്റ്റിയൂസ് കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് എന്റെ മമ്മിയാണ്. അത്തരം കാര്യങ്ങളിലൊന്നും അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. വിവാഹ ശേഷം സാരിയോടാണ് ഏറെ ഇഷ്ടം. ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴെല്ലാം സാരിയാണ് അണിയാറുള്ളത്. മോഡേണ്‍ ഡ്രസ് ഇടാറുണ്ടെങ്കിലും സാരിയാണ് നന്നായി ചേരുന്നതെന്ന് എല്ലാവരും പറയാറുണ്ട്. യൂട്യൂബ് വീഡിയോ ചെയ്യുമ്പോള്‍ പ്രത്യേകമായി ഒരുങ്ങാറൊന്നുമില്ല. സാധാരണ എങ്ങനെയാണോ അതേ പോലെ തന്നെയാണ് ക്യാമറയ്ക്ക് മുന്നിലും നില്‍ക്കാറുള്ളത്.

വിവാഹ ശേഷം താല്‍പര്യം കൂടി
നന്നായി ഫുഡ് കഴിക്കുന്നയാളാണ് താനെന്ന് ഡിംപിള്‍ പറയുന്നു. വിവാഹ ശേഷമാണ് ഫുഡിനോട് അത്രയും താല്‍പര്യം തോന്നിയത്. ഭര്‍ത്താവും ഫുഡിയാണ്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലത്തേക്ക് പോവാറുണ്ട്, ദൂരമൊന്നും നോക്കാറില്ല. കുടുംബത്തിലെല്ലാവരും ഫൂഡീയാണ്. വേറിട്ട രുചി പരീക്ഷണങ്ങളൊക്കെ നടത്താന്‍ എല്ലാവരും തയ്യാറാവാറുമുണ്ട്. തട്ടുകട മുതലങ്ങളോട്ടുള്ള സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കാറുണ്ട്. ചിക്കനാണ് ഏറെയിഷ്ടമെങ്കിലും വെജിറ്റേറിയന്‍ സദ്യയുണ്ടാക്കാനും അറിയാം.

കുടുംബാംഗങ്ങളും
ഡിംപിള്‍ റോസ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങളേയും ചേര്‍ത്ത് വീഡിയോ ചെയ്യണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചാരിറ്റി കാര്യങ്ങളെക്കുറിച്ചായിരുന്നു ആദ്യം വീഡിയോ ചെയ്തത്. ഭര്‍ത്താവിനൊപ്പം കാഷ്വലായി ചെയ്ത വീഡിയോയായിരുന്നു ആദ്യം ഹിറ്റായി മാറിയത്. വീട്ടുകാരെക്കൂടി ഉള്‍പ്പെടുത്തി വീഡിയോ ചെയ്യാന്‍ പറഞ്ഞത് പ്രേക്ഷകരായിരുന്നു. എന്റെ വീട്ടുകാരും ഭര്‍തൃവീട്ടുകാരുമെല്ലാം വീഡിയോയില്‍ ഉണ്ടാവാറുണ്ട്. പ്രേക്ഷകരുടെ കമന്റുകള്‍ക്കെല്ലാം താന്‍ മറുപടി നല്‍കാറുണ്ട്. സ്ഥിരമായി നെഗറ്റീവ് കമന്റുമായാണ് ചിലര്‍ വരാറുള്ളത്.
Recommended Video

പാചകത്തോടുള്ള ഇഷ്ടം
പണ്ടേ പാചകത്തോട് ഇഷ്ടമാണ്. ക്യാമറയുടെ മുന്നില്‍ മാത്രമല്ല വീട്ടിലും കുക്ക് ചെയ്യുന്നത് താനാണെന്നും ഡിംപിള്‍ പറയുന്നു. ലക്ഷ്മി നായര്‍ അവതരിപ്പിച്ച കുക്കരി റിയാലിറ്റി ഷോയിലെ വിജയി കൂടിയായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ആ റിയാലിറ്റി ഷോയില്‍ താരം പങ്കെടുത്തത്. ലക്ഷ്മി ചേച്ചിയില്‍ നിന്നും കിട്ടിയ പുതിയ അറിവുകള്‍ പാചകത്തോടുള്ള ഇഷ്ടം കൂടാന്‍ കാരണമായെന്നും താരം പറയുന്നു. ആ പ്രോഗ്രാമില്‍ വിജയിയായത് തന്റെ ആത്മവിശ്വാസം കൂട്ടിയെന്നും ഡിംപിള്‍ പറയുന്നു


Click it and Unblock the Notifications