For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങളുടെ വിവാഹം ഉറപ്പിച്ചുവെന്ന് പറഞ്ഞപ്പോൾ പലരും കരഞ്ഞു'; വിശേഷങ്ങൾ പങ്കുവെച്ച് ചന്ദ്രയും ടോഷും!

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്കും ബി​ഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതരായ രണ്ടുപേരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ഇക്കഴിഞ്ഞ നവംബറിലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. സീരിയലിലെ നായകനും നായികയും യഥാർഥ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷമായിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞ സമയത്ത് ടോഷ് ക്രിസ്റ്റിയുടേയും ചന്ദ്ര ലക്ഷ്മണിന്റേയും ആരാധകർക്ക്. സ്വന്തം സുജാത എന്ന സീരിയലിലെ മുഖ്യ കഥാപാത്രങ്ങളെയാണ് ഇരുവരും ഇപ്പോൾ അവതരിപ്പിക്കുന്നത്. ഈ ലൊക്കേഷനിലെ പരിചയമാണ് ഇവരുടെ വിവാഹത്തിൽ എത്തിയത്.

  Also Read: 'അവനെ ആരും തെറ്റിദ്ധരിക്കല്ലേ... എന്നെ ശല്യപ്പെടുത്തിയ ഷിയാസ് അതല്ല'; വിശദീകരണ വീഡിയോയുമായി ടിനി ടോം

  കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇരുവരുടേയും വിവാഹം ചടങ്ങുകൾ നടന്നത്. രണ്ട് പേരും വ്യത്യസ്ത മതത്തിൽ നിന്നുള്ളവരായതിനാൽ ആചാര പ്രകാരമുള്ള ചടങ്ങുകൾക്ക് പ്രാധാന്യം നൽകാതെയായിരുന്നു വിവാഹം. പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടുസാരിയും ട്രെഡീഷണൽ ആഭരണങ്ങളും അണിഞ്ഞ് ഹിന്ദു ബ്രൈഡൽ ലുക്കിലായിരുന്നു ചന്ദ്ര വിവാഹത്തിന് എത്തിയത്. ഷർട്ടും കസവ് മുണ്ടുമായിരുന്നു ടോഷിന്റെ വേഷം. പരസ്പരം ചേർത്തുപ്പിടിച്ച കൈകളുടെ ചിത്രം പങ്കുവച്ച് ഓഗസ്റ്റ് 26ന് ആണ് ചന്ദ്ര ലക്ഷ്മൺ വിവാഹ വിശേഷം ആരാധകരെ അറിയിച്ചത്. നവംബർ 10ന് ആണ് വിവാഹമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

  Also Read: 'സൂരജിന്റെ കൈ പിടിച്ച് മലയാളത്തിന്റെ മരുമകളായി മൗനി റോയ്'; വൈറലായി കേരള സ്റ്റൈൽ വിവാഹം

  സ്വന്തം സുജാതയിൽ 100 ആം എപ്പിസോഡിലാണ് ടോഷ് ഭാ​ഗമായത്. അതിന് മുമ്പ് ആർട്ടിസ്റ്റ് എന്ന നിലയിലേ ചന്ദ്രയ്ക്ക് ടോഷിനെ പരിചയമുണ്ടായിരുന്നുള്ളൂ. സീരിയലിന്റെ ഭാ​ഗമായ ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. ഇപ്പോൾ വിവാഹശേഷമുള്ള ജീവിതത്തിന്റെ വിശേഷങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ടോഷും ചന്ദ്രയും. 'സെറ്റിലെത്തി നാല് ദിവസം കഴിയുമ്പോഴേക്കും ഞങ്ങൾ സംസാരിച്ച് തുടങ്ങി. ടോഷ് വളരെ പെട്ടന്ന് എല്ലാവരുമായും സൗഹൃദം പങ്കിടുന്ന ആളാണ്. ചന്ദ്ര ലക്ഷ്മണിനെ ചന്ദു എന്ന് വിളിക്കാനും രണ്ട് മൂന്ന് ദിവസമേ ടോഷ് എടുത്തുള്ളൂ.'

  'സംസാരിച്ച് തുടങ്ങിയപ്പോൾ രണ്ട് പേരുടെയും ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം ഒരേ ട്രാക്കിലാണെന്ന് മനസിലായി. പക്ഷെ അപ്പോഴും വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ ഒന്നും ചിന്തിച്ചിരുന്നില്ല. നല്ല രണ്ട് സുഹൃത്തുക്കൾ. അത്രമാത്രം. ഞങ്ങളുടെ സ്‌ക്രീൻ പ്രസൻസ് കണ്ട് യുട്യൂബിൽ ആളുകൾ കമന്റുകൾ എഴുതാൻ തുടങ്ങി. യഥാർത്ഥ ജീവിതത്തിലും ടോഷും ചന്ദ്രയും വിവാഹിതരായാൽ നന്നായിരിക്കും എന്നുള്ള കമന്റുകൾ ഞങ്ങൾ തന്നെ പരസ്പരം വായിച്ച് ചിരിച്ചിട്ടുണ്ട്. ലൊക്കേഷനിലും ചിലരൊക്കെ നിങ്ങൾക്ക് ഒന്ന് ആലോചിച്ചൂടെ എന്ന് ചോദിച്ച് തുടങ്ങിയിരുന്നു. ടോഷിന്റെ വീട്ടിൽ ഒരു ദിവസം സീരിയൽ കണ്ട് കൊണ്ടിരിക്കുമ്പോൾ ചന്ദ്ര തന്നെ ടോഷിനെ കല്യാണം കഴിച്ചാൽ കൊള്ളാം എന്ന സംസാരവും വന്നു.'

  Recommended Video

  Anoop Krishnan interview After Marriage | FIlmiBeat Malayalam

  'ഞങ്ങൾക്ക് പരസ്പരം നല്ല സുഹൃത്തുക്കൾ എന്നതിലുപരി വിവാഹം എന്ന ചിന്ത ഉണ്ടായിരുന്നില്ല. സത്യത്തിൽ ഞങ്ങളുടെ ജീവിതത്തിൽ വിവാഹം ചെയ്യാം എന്ന തീരുമാനം എടുക്കുന്നത് വളരെ മാന്ത്രികമായിട്ടാണ് തോന്നുന്നത്. അത് സംഭവിച്ച് പോകുകയായിരുന്നു. രണ്ട് പേരും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. ഒട്ടും പൈങ്കിളിയും അല്ല. എന്നിട്ടും ഞങ്ങൾ ആ തീരുമാനം എടുത്തു. അതിന് ശേഷം നേരെ വീട്ടിൽ പോയി കാര്യം അവതരിപ്പിച്ചു. ഞങ്ങളുടെ വിവാഹത്തിൽ വില്ലന്മാർ ഇല്ല എന്നതാണ് സത്യം. ‍ഞങ്ങളുടെ വീടുകളിൽ ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. രണ്ട് മതത്തിൽപ്പെട്ടവരാണ് എന്ന വേർതിരിവും ഉണ്ടായിട്ടില്ല. പക്ഷെ ഞങ്ങൾ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന കാര്യം ഔദ്യോഗികമായി തീരുമാനിച്ച ശേഷം പലരും കരഞ്ഞു. സ്വന്തം സുജാതയിൽ അമ്മച്ചിയായി അഭിനയിക്കുന്ന രശ്മി ചേച്ചി സന്തോഷം കൊണ്ട് കരയുകയായിരുന്നു. ശരിക്കും അത് ഇമോഷണലായി പോയി. വിവാഹത്തിന് വന്നപ്പോഴും ചടങ്ങുകൾ കണ്ട് ഞങ്ങളെ അത്രയധികം സ്നേഹിക്കുന്നവർ സന്തോഷം കൊണ്ട് കരയുന്നതും ഞങ്ങൾ കണ്ടു' ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും പറയുന്നു.

  Read more about: chandra lakshman
  English summary
  chandra lakshman and tosh christy revealed their love story and life after marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X