ഒരു പെൺകുട്ടിയാണിത് ചെയ്തത്, എനിക്ക് അരോചകമായി തോന്നി; തിരിച്ച് കത്തെഴുതി; ചന്ദ്ര ലക്ഷ്മൺ
സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളായി നിലനിൽക്കുന്ന നടിയാണ് ചന്ദ്ര ലക്ഷ്മൺ. സിനിമാ രംഗത്തേക്കാളും കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് ചന്ദ്രയ്ക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ മലയാളത്തിൽ നിന്നും വിട്ടുനിന്ന ചന്ദ്ര ലക്ഷ്മൺ വർഷങ്ങൾക്ക് ശേഷം സ്വന്തം സുജാത എന്ന പരമ്പരയിലൂടെ തിരിച്ച് വന്നു. പ്രിയനടിക്ക് വലിയ സ്വീകാര്യത അപ്പോഴും ലഭിച്ചു. സ്വന്തം സുജാതയിൽ അഭിനയിക്കവെ ചന്ദ്ര ലക്ഷ്മണിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു.
ഒരുമിച്ച് അഭിനയിക്കവെ നടൻ ടോഷ് ക്രിസ്റ്റിയുമായി ചന്ദ്ര അടുത്തു. ഇവരുവരും വിവാഹം ചെയ്തു. ഗർഭിണിയായപ്പോഴും നടി അഭിനയം തുടർന്നു. പ്രസവ ശേഷം ചന്ദ്ര ചെറിയ ഇടവേള എടുക്കുകയും പിന്നീട് സീരിയലിൽ തിരിച്ചെത്തുകയും ചെയ്തു, യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബത്തിലെ വിശേഷങ്ങൾ ചന്ദ്ര ലക്ഷ്മൺ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഒരാളുടെ ഭ്രാന്തമായ ആരാധനയെക്കുറിച്ച് സംസാരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ.

കേരളത്തിൽ എന്റെ ആദ്യ സീരിയൽ ചെയ്യുന്ന സമയത്ത് എനിക്ക് ചുവന്ന നിറത്തിലെഴുതിയ കത്ത് വന്നു. എന്താണിതെന്ന് കരുതി. ചോരയിൽ എഴുതി അയച്ചതാണെന്ന് കത്തിന്റെ അവസാനം ഉണ്ട്. എനിക്ക് കൈയും കാലും വിറയ്ക്കാൻ തുടങ്ങി. രക്തത്തിൽ കത്തെഴുതുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ യഥാർത്ഥത്തിൽ വന്നത് തനിക്ക് അരോചകമാണുണ്ടാക്കിയത്. എനിക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല.
തിരിച്ച് ഒരു കത്തെഴുതി. ഇങ്ങനെ കത്തയച്ചാൽ ഇത് പോലുള്ള ഫാൻസ് എനിക്ക് ആവശ്യമില്ല. ഇങ്ങനെ സ്നേഹം കാണിക്കേണ്ട, സാധാരണ ഒരു കത്തെഴുതൂ, ഞാൻ മറുപടി നൽകും എന്നെഴുതി ഞാൻ പോസ്റ്റ് ചെയ്തു. അതൊരു പെൺകുട്ടിയായിരുന്നു. ആൺകുട്ടിയാണെങ്കിൽ കുഴപ്പമില്ല. പ്രണയത്തിൽ എഴുതിയതാണെന്ന് പറയാം. ഈ പെൺകുട്ടിക്ക് എന്നെ വളരെ ഇഷ്ടമാണ്. അതെന്താണെന്ന് അറിയില്ല.

അക്കാലത്ത് ആരാധകർ തന്നെ കോൾ ചെയ്യുകയും മെസേജ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ചന്ദ്രലക്ഷ്മൺ വ്യക്തമാക്കി. സീരിയൽ താരങ്ങൾക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചും നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സീരിയലിൽ അഭിനയിച്ചതിനാൽ എക്സ്പോഷർ വന്നു എന്നാണ് അവർ പറയുന്ന കാരണം. അത് തനിക്ക് അംഗീകരിക്കാൻ പറ്റില്ല. അതേസമയം സീരിയൽ താരങ്ങളുടെ ഡേറ്റ് പ്രശ്നമാകുമെന്ന കാരണം വാസ്തവമാണെന്നും ചന്ദ്ര ലക്ഷ്മൺ വ്യക്തമാക്കി.
സീരിയലുകളിൽ തുടരെ അഭിനയിച്ചതിനാൽ സിനിമകളിൽ നിന്ന് പിന്നീട് അധികം അവസരങ്ങൾ വന്നില്ല. സിനിമകളിൽ ക്യാരക്ടർ റോളാണ് ചെയ്യേണ്ടത്. സീരിയലിൽ ഞാൻ നായികയാണ്. അതിനാൽ സീരിയലുകളാണ് താൻ തെരഞ്ഞെടുത്തതെന്നും ചന്ദ്ര ലക്ഷ്മൺ വ്യക്തമാക്കി. തമിഴ്, തെലുങ്ക് ടെലിവിഷൻ പ്രേക്ഷകർക്കും പ്രിയങ്കരിയാണ് ചന്ദ്ര ലക്ഷ്മൺ.
കുടുംബ ജീവിതത്തിനും കരിയറിനും ചന്ദ്ര ലക്ഷ്മൺ പ്രാധാന്യം നൽകുന്നു. 2021 ലാണ് ചന്ദ്രയും ടോഷും വിവാഹിതരായത്. ഭാര്യയും അമ്മയായെങ്കിലും തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ലെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ ചന്ദ്ര ലക്ഷ്മൺ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











