മുൻ പ്രണയം വർക്കൗട്ടായില്ല; സുഹൃത്തുക്കളായാണ് ഞങ്ങൾ പിരിഞ്ഞത്; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മൺ
മലയാളികൾക്ക് സുപരിചിതയാണ് നടി ചന്ദ്ര ലക്ഷ്മൺ. സീരിയലുകളിലൂടെ ജനപ്രീതി നേടിയ ചന്ദ്ര ലക്ഷ്മൺ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് സീരിയൽ രംഗത്തും ചന്ദ്ര സാന്നിധ്യം അറിയിക്കുന്നു. നടൻ ടോഷ് ക്രിസ്റ്റിയെയാണ് ചന്ദ്ര വിവാഹം ചെയ്തത്. സ്വന്തം സുജാത എന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇവർ പ്രണയത്തിലായത്. വൈകാതെ വിവാഹവും ചെയ്തു. ഇരുവർക്കും ഒരു കുഞ്ഞുമുണ്ട്. കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ.
തന്റെ കരിയറിന് ഭർത്താവ് വലിയ പിന്തുണ തരുന്നുണ്ടെന്ന് നടി പറയുന്നു. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
എന്നെ സ്ക്രീനിൽ കാണുന്നതിൽ സന്തോഷിക്കുന്ന ആളാണ് അദ്ദേഹം. എന്റെ വർക്ക് ഇഷ്ടമാണ്. ഞങ്ങൾ പരസ്പരം കോംപ്ലിമെന്റ് ചെയ്യും. അത് പ്രാധാനമാണെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ചും ഒരേ കരിയറിൽ ഉള്ളവരാകുമ്പോൾ.

അദ്ദേഹത്തെ സ്ക്രീനിൽ കാണുന്നത് എനിക്കും ഇഷ്ടമാണ്. ഒരു വർക്ക് വന്നാൽ ഞാൻ എടുക്കുന്നതിൽ അദ്ദേഹത്തിന് ഒരു പ്രശ്നവും ഇല്ല. ഫിസിക്കലായി എന്നെ സപ്പോർട്ട് ചെയ്യാൻ അദ്ദേഹമുണ്ട്. കുഞ്ഞ് പിറന്ന ശേഷം പ്രത്യേകിച്ചും. അദ്ദേഹവും വർക്ക് ചെയ്യുകയാണ്. ഞാൻ ചെന്നെെയിലും ഹൈദരാബാദിലും യാത്ര ചെയ്ത് വർക്ക് ചെയ്യുന്നു. കൊച്ചിയിലേക്ക് തിരിച്ച് പോകുകയും വേണം. ഈ സമയത്ത് കുഞ്ഞിനെ അദ്ദേഹം നോക്കും. നീ ധൈര്യമായി പോകൂ, ബെസ്റ്റ് ഷോട്ട് കൊടുത്തിട്ട് വാ എന്ന് പറഞ്ഞ് അയക്കുന്ന ഭർത്താവാണ്.
അച്ഛനും അമ്മയും കുഞ്ഞിനെ നോക്കും. കുഞ്ഞ് പിറന്ന ശേഷം തനിക്ക് ഉറക്കം ശരിയാവാത്ത പ്രശ്മുണ്ടെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു. അതേസമയം ഇതൊരു പരാതി അല്ലെന്നും നടി വ്യക്തമാക്കി. കരിയറിൽ വർഷങ്ങളായി തുടരുന്ന തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ചും ചന്ദ്ര സംസാരിച്ചു. മുമ്പ് എല്ലാത്തിനും അഭിപ്രായ പറഞ്ഞിരുന്നു. എന്നാൽ അത് ആവശ്യമില്ലെന്ന് ഇന്ന് മനസിലാക്കുന്നു.

എല്ലാവർക്കും നമ്മുടെ അഭിപ്രായം ആവശ്യമില്ല. ഇൻഡസ്ട്രിക്ക് പുറമെ വ്യക്തി ജീവിതത്തിലും താൻ ഈ മനോഭാവം പിന്തുടരുന്നെന്നും ചന്ദ്ര ലക്ഷ്മൺ വ്യക്തമാക്കി. തനിക്ക് ജീവിതത്തിൽ പെട്ടെന്ന് കരയാൻ പറ്റുമെന്ന് ചന്ദ്ര ലക്ഷ്മൺ പറയുന്നു. ദേഷ്യപ്പെടുമ്പോൾ താൻ കരയുകയും ചെയ്യും. ഞാൻ സത്യസന്ധതമായാണ് പെരുമാറാറ്. ഫേക്കായ വ്യക്തിയല്ലെന്നും നടി വ്യക്തമാക്കി.
പക്വത വന്ന സമയത്താണ് താൻ ടോഷ് ക്രിസ്റ്റിയെ പ്രണയിച്ചതെന്ന് ചന്ദ്ര പറയുന്നു. അതിന് മുമ്പ് ഒന്നോ രണ്ടോ റിലേഷൻഷിപ്പുണ്ടായിട്ടുണ്ട്. വർക്കൗട്ട് ആകാതായപ്പോൾ സുഹൃത്തുക്കളായി പിരിഞ്ഞു. ടോഷ് ക്രിസ്റ്റിയെ വിവാഹം ചെയ്യുമ്പോൾ മതം പ്രശ്നമായില്ലെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു. ഞാൻ മതം മാറിയിട്ടില്ല. രണ്ട് പേർക്കും അവരുടെ മതവിശ്വാസം പിന്തുടരാമെന്ന് ആദ്യമേ തീരുമാനിച്ചതാണെന്നും ചന്ദ്ര പറയുന്നു.


Click it and Unblock the Notifications











